ഷ​വോ​മി​യു​ടെ പു​തി​യ റെ​ഡ്മി സ്മാ​ർ​ട്ട്ഫോ​ണ്‍ കേ​ര​ള​ത്തി​ൽ
കൊ​​​ച്ചി: മു​​ൻ​​നി​​ര സ്മാ​​​ർ​​​ട്ട്ഫോ​​​ണ്‍ ബ്രാ​​​ൻ​​​ഡാ​​​യ ഷ​​​വോ​​​മി ത​​​ങ്ങ​​​ളു​​​ടെ ജ​​​ന​​​പ്രി​​​യ സീ​​​രി​​​സാ​​​യ റെ​​​ഡ്മി​​​യി​​​ൽ​​​പെ​​​ട്ട പു​​​തി​​​യ സ്മാ​​​ർ​​​ട്ട്ഫോ​​​ണ്‍ കേ​​​ര​​​ള​ വി​​പ​​ണി​​യി​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി.

ഷ​​​വോ​​​മി വൈ ​​​സീ​​​രീ​​​സി​​​ലെ റെ​​​ഡ്മി വൈ 2 ​​​ആ​​​ണ് പു​​​തു​​​താ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. 12 എം​​പി കാ​​​മ​​​റ, 5 എം​​പി എ​​ഐ ഡ്യു​​​വ​​​ൽ കാ​​​മ​​​റ, എ ​​​ഐ ബ്യൂ​​​ട്ടി​​​ഫൈ 4.0 , 5.99 ഇ​​​ഞ്ച് 18.9 ഫു​​​ൾ സ്ക്രീ​​​ൻ ഡി​​​സ്പ്ലേ, ക്വ​​​ൽ​​​കോം സ്നാ​​​പ്ഡ്രാ​​​ഗ​​​ണ്‍ 625 പ്ലാ​​​റ്റ്ഫോം എ​​​ന്നി​​​വ​​​യാ​​​ണ് ഇ​​​തി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ. 3 ജി​​ബി​​​യും, 32 ജി​​ബി​​​യു​​​മു​​​ള്ള ഫോ​​​ണി​​​ന് 9,999 രൂ​​​പ​​​യും 4 ജി​​ബി​​​യും 64 ജി​​ബി​​​യു​​​മു​​​ള്ള​​​തി​​​ന് 12,999 രൂ​​​പ​​​യു​​​മാ​​​ണ് വി​​​ല.


മി​​​ക​​​ച്ച ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ന്യാ​​​യ​​വി​​​ല​​​യ്ക്ക് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് ഷ​​​വോ​​​മി ഇ​​​ന്ത്യ കാ​​​റ്റ​​​ഗ​​​റി ആ​​​ൻ​​​ഡ് ഓ​​​ണ്‍​ലൈ​​​ൻ സെ​​​യി​​​ൽ​​​സ് മേ​​​ധാ​​​വി ര​​​ഘു റെ​​​ഡ്ഡി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ഇ​​​തു​​​വ​​​രെ ഓ​​​ണ്‍​ലൈ​​​ൻ വ​​​ഴി ല​​​ഭി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന റെ​​​ഡ്മി സീ​​​രീ​​​സി​​​ൽ‌​​പെ​​​ട്ട ഫോ​​​ണു​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​നി​​​മു​​​ത​​​ൽ ഷോ​​​പ്പു​​​ക​​​ളി​​​ൽ നി​​​ന്നു ല​​​ഭി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​റി​​യി​​ച്ചു.