വ​രു​ന്നു, ഗാ​ല​ക്സി നോ​ട്ട് 9
സാം​സ​ങ്ങി​ന്‍റെ ഗാ​ല​ക്സി നോ​ട്ട് 9 ഒൗ​ദ്യോ​ഗി​ക​മാ​യി ഒ​ന്പ​തി​ന് ന്യൂ​യോ​ർ​ക്കി​ൽ അ​വ​ത​രി​പ്പി​ക്കും. അ​ടു​ത്ത ത​ല​മു​റ നോ​ട്ട് ഡി​വൈ​സി​നെ​ക്കു​റി​ച്ചു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​കു​ന്ന​തി​നി​ടെ ഇ​ന്ത്യ​യി​ലെ ലോ​ഞ്ചിം​ഗി​നെ​ക്കു​റി​ച്ചും വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ഓ​ഗ​സ്റ്റ് 19 മു​ത​ൽ പ്രീ-​ഓ​ർ​ഡ​റു​ക​ൾ സ്വീ​ക​രി​ച്ചു​തു​ട​ങ്ങു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്. ഗ്ലോ​ബ​ൽ ലോ​ഞ്ചിം​ഗി​നു​ശേ​ഷം ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​താ​യ​ത് ഓ​ഗ​സ്റ്റ് 12നും 16​നും ഇ​ട​യ്ക്ക് ഫോ​ണ്‍ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

നോ​ട്ട് 9ന്‍റെ ബേ​സ് സ്റ്റോ​റേ​ജ് മോ​ഡ​ലി​ന് ഇ​ന്ത്യ​യി​ൽ 70,000 മു​ത​ൽ 75,000 രൂ​പ​വ​രെ​യാ​കും വി​ല. വെ​ബ്സൈ​റ്റു​ക​ൾ പു​റ​ത്തു​വി​ടു​ന്ന സൂ​ച​ന​ക​ള​നു​സ​രി​ച്ച് ബ്ലാ​ക്ക്, ബ്രൗ​ണ്‍, ബ്ലൂ, ​ലൈ​ലാ​ക് പ​ർ​പ്പി​ൾ ക​ള​ർ വേ​രി​യ​ന്‍റു​ക​ളാ​ണ് ഫോ​ണി​നു​ള്ള​ത്. എ​ല്ലാ മോ​ഡ​ലു​ക​ളി​ലും എ​സ്-​പെ​ൻ ഉ​ണ്ടാ​കും. ഇ​ത് ഓ​രോ​ന്നി​നും ക​സ്റ്റ​മൈ​സ്ഡ് ആ​യി​രി​ക്കും.


6.3 ഇ​ഞ്ച് സൂ​പ്പ​ർ അ​മോ​ലെ​ഡ് ഡി​സ്പ്ലേ, 19.2:9 സ്ക്രീ​ൻ ആ​സ്പെ​ക്ട് റേ​ഷ്യോ, 12 എം​പി വീ​ത​മു​ള്ള ഡ്യു​വ​ൽ റി​യ​ർ കാ​മ​റ​ക​ൾ, എ​ട്ട് എം​പി ഫ്ര​ണ്ട് കാ​മ​റ എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ഫീ​ച്ച​റു​ക​ൾ. സ്നാ​പ്ഡ്രാ​ഗ​ണ്‍ 845 പ്രോ​സ​സ​ർ ആ​യി​രി​ക്കും അ​മേ​രി​ക്ക​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഫോ​ണു​ക​ളി​ൽ ഉ​ണ്ടാ​കു​ക. മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്പോ​ൾ എ​ക്സി​നോ​സ് 9810 ആ​കും പ്രോ​സ​സ​ർ. സാം​സ​ങ്ങ് ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി 512ജി​ബി സ്റ്റോ​റേ​ജു​ള്ള വേ​രി​യ​ന്‍റും ഉ​ണ്ടാ​കും. ബേ​സ് സ്റ്റോ​റേ​ജ് മോ​ഡ​ലി​ൽ 6 ജി​ബി റാം, 64 ​ജി​ബി സ്റ്റോ​റേ​ജ് എ​ന്നി​ങ്ങ​നെ​യാ​കും ഉ​ണ്ടാ​കു​ക. എ​ല്ലാ വേ​രി​യ​ന്‍റു​ക​ളും മൈ​ക്രോ എ​സ്ഡി കാ​ർ​ഡ് സ​പ്പോ​ർ​ട്ട് ഉ​ള്ള​വ​യാ​ണ്. 4,000 എം​എ​എ​ച്ച് ബാ​റ്റ​റി, ഫാ​സ്റ്റ് ചാ​ർ​ജിം​ഗ് എ​ന്നി​വ​യും ഫോ​ണി​നു​ണ്ടാ​കും.