വിയു 100 ഇഞ്ച് ടിവി വിപണിയിൽ
മും​ബൈ: 100 ഇ​ഞ്ച് പാ​ന​ൽ അ​ഥ​വാ 224 ഐ​ഫോ​ണു​ക​ളു​ടെ വ​ലു​പ്പ​മു​ള്ള ടി​വി വി​യു വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. കൂ​ടു​ത​ൽ ദൃ​ശ്യ​മി​ഴി​വേ​കു​ന്ന പാ​ന​ൽ ടെ​ക്നോ​ള​ജി, 2000 വാ​ട്ട് സൗ​ണ്ട് എ​ന്നി​വ മി​ക​ച്ച ദൃ​ശ്യ-​ശ്രാ​വ്യ അ​നു​ഭ​വം ന​ല്കാ​നു​ത​കു​ന്ന​താ​ണെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു. 2000 വാ​ട്ട് ശ​ബ്ദ​മാ​യ​തി​നാ​ൽ ചെ​റി​യ ശ​ബ്ദം​പോ​ലും തി​രി​ച്ച​റി​യാ​വു​ന്ന വി​ധ​ത്തി​ലാ​ണ് ടി​വി​യു​ടെ നി​ർ​മാ​ണം. ആ​ഡം​ബ​ര​വീ​ടു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന വി​യു 100 ടി​വി​യു​ടെ വി​ല 20 ല​ക്ഷം രൂ​പ​യാ​ണ്.


രാ​ജ്യ​ത്തെ 4കെ ​ടെ​ലി​വി​ഷ​ൻ വി​ല്പ​ന​യി​ൽ 10 ല​ക്ഷം എ​ന്ന നാ​ഴി​ക​ക്ക​ല്ല് വി​യു പി​ന്നി​ട്ടു. മൂ​ന്നു വ​ർ​ഷം മു​ന്പ് 95 കോ​ടി രൂ​പ​യു​ടെ ക​മ്പ​നി എ​ന്ന​തി​ൽ​നി​ന്ന് 750 കോ​ടി രൂ​പ വി​റ്റു​വ​ര​വു​ള്ള ക​മ്പ​നി​യാ​യി വി​യു മാ​റി​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം 1,200 കോ​ടി​യു​ടെ വ​രു​മാ​ന​മാ​ണ് ക​ന്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്.