എ​ക്കോ​യെ ഹാ​ക്ക് ചെ​യ്തു
സ്മാ​ർ​ട്ട് സ്പീ​ക്ക​റു​ക​ൾ ഹാ​ക്കിം​ഗ് ഭീ​തി​യി​ൽ. ഒ​രു​ സം​ഘം ഹാ​ക്ക​ർ​മാ​ർ ത​ങ്ങ​ൾ ആ​മ​സോ​ണ്‍ എ​ക്കോ സ്മാ​ർ​ട്ട് സ്പീ​ക്ക​ർ ഹാ​ക്ക് ചെ​യ്ത​ത് എ​ങ്ങ​നെ​യെ​ന്ന് വി​വ​രി​ക്കു​ന്ന പ്ര​സ​ന്‍റേ​ഷ​നു​മാ​യി രം​ഗ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്.

ഒ​രു മോ​ഡി​ഫൈ ചെ​യ്ത എ​ക്കോ ഉ​പ​യോ​ഗി​ച്ചാ​ണ് ഹാ​ക്ക​ർ​മാ​ർ മ​റ്റു ര​ണ്ട് എ​ക്കോ​ക​ളി​ലേ​ക്കു നു​ഴ​ഞ്ഞു​ക​യ​റി​യ​ത്. ഒ​രേ ലാ​ൻ ക​ണ​ക്ഷ​നി​ലു​ള്ള എ​ക്കോ​ക​ളി​ലാ​യി​രു​ന്നു ഹാ​ക്കിം​ഗ്. ഹാ​ക്ക​ർ​മാ​ർ സ്വ​ന്തം എ​ക്കോ​യെ മ​റ്റു​ള്ള​വ​യി​ൽ​നി​ന്നു​ള്ള ശ​ബ്ദ​ങ്ങ​ൾ കേ​ൾ​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​മാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. ഈ ​വി​വ​രം ആ ​സ്പീ​ക്ക​റു​ക​ൾ​ക്ക് തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ല.

ഏ​റെ ജ​ന​പ്രീ​തി നേ​ടു​ന്ന സ്മാ​ർ​ട്ട് സ്പീ​ക്ക​റാ​യ എ​ക്കോ​യ്ക്ക് ഇ​ങ്ങ​നെ​യൊ​രു സു​ര​ക്ഷാ പാ​ളി​ച്ച സം​ഭ​വി​ച്ച​ത് ഉ​ട​മ​ക​ളാ​യ ആ​മ​സോ​ണി​ന് തി​രി​ച്ച​ടി​യാ​യി. ഹാ​ക്കിം​ഗ് സം​ബ​ന്ധി​ച്ച പ്ര​സ​ന്‍റേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നു മു​ന്പ് ഹാ​ക്ക​ർ​മാ​ർ ആ​മ​സോ​ണി​നെ വി​വ​ര​മ​റി​യി​ച്ചി​രു​ന്നു. സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ ഉ​ട​ൻ ഇ​ത്ത​രം ഹാ​ക്കിം​ഗി​നെ ചെ​റു​ക്കാ​നു​ള്ള പാ​ച്ച് ആ​മ​സോ​ണ്‍ പു​റ​ത്തി​റ​ക്കി​യെ​ന്നാ​ണ് വി​വ​രം.

ഉ​പ​യോ​ക്താ​ക്ക​ൾ ഒ​രു​ത​ര​ത്തി​ലും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ആ​മ​സോ​ണ്‍ അ​റി​യി​ച്ചു. ഹാ​ക്കിം​ഗ് ത​ട​യാ​ൻ പ്ര​ത്യേ​കി​ച്ചൊ​ന്നും ചെ​യ്യേ​ണ്ട​തി​ല്ല. സെ​ക്യൂ​രി​റ്റി ഫി​ക്സ് ത​നി​യേ അ​പ്ഡേ​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും ആ​മ​സോ​ണ്‍ പ​റ​യു​ന്നു.

എ​ന്താ​ണ് എ​ക്കോ?

ആ​മ​സോ​ണ്‍ വി​ക​സി​പ്പി​ച്ച സ്മാ​ർ​ട്ട് സ്പീ​ക്ക​റാ​ണ് ആ​മ​സോ​ണ്‍ എ​ക്കോ.
ആ​മ​സോ​ണ്‍ അ​ലെ​ക്സ എ​ന്ന ഇ​ന്‍റ​ലി​ജ​ന്‍റ് പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റ് സം​വി​ധാ​നം മു​ഖേ​ന മ​നു​ഷ്യ​രു​മാ​യി സം​വ​ദി​ക്കാ​നും, മ്യൂ​സി​ക്/ ഓ​ഡി​യോ​ബു​ക്ക് പ്ലേ ​ചെ​യ്യാ​നും, വാ​ർ​ത്ത​ക​ൾ, കാ​ലാ​വ​സ്ഥാ വി​വ​ര​ങ്ങ​ൾ എ​ന്നി​വ ത​ത്സ​മ​യം ല​ഭ്യ​മാ​ക്കാ​നും എ​ക്കോ​യ്ക്ക് ക​ഴി​യും.

മ​റ്റ് സ്മാ​ർ​ട്ട് ഉ​പ​ക​ര​ണ​ങ്ങ​ളെ നി​യ​ന്ത്രി​ച്ച് അ​തു​വ​ഴി ഒ​രു ഹോം ​ഓ​ട്ടോ​മേ​ഷ​ൻ സം​വി​ധാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നും എ​ക്കോ​യ്ക്ക് ശേ​ഷി​യു​ണ്ട്.
Loading...