ഭൂമിയെ വീണ്ടെടുക്കാൻ ഗൂഗിൾ
സാ​​​ൻ​​​ഫ്രാ​​​ൻ​​​സി​​​സ്കോ: കു​​​ളി​​​ക്കു​​​ന്പോ​​​ൾ ഒ​​​രു മ​​​യ​​​വു​​​മി​​​ല്ലാ​​​തെ വെ​​​ള്ളം പാ​​​ഴാ​​​ക്കു​​​ന്ന​​​വ​​​രും മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ‌ അ​​​ല​​​ക്ഷ്യ​​​മാ​​​യി വ​​​ലി​​​ച്ചെ​​​റി​​​യു​​​ന്ന​​​വ​​​രും ജാ​​​ഗ്ര​​​തൈ! ഭൂ​​​മി​​​ക്കു ദോ​​​ഷ​​​മു​​​ണ്ടാ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള നി​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​ല്ലാം നി​​​രീ​​​ക്ഷി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ക​​​യാ​​​ണ് ടെ​​​ക് വ​​​ന്പ​​​ൻ ഗൂ​​​ഗി​​​ൾ. ‘യു​​​വ​​​ർ പ്ലാ​​​നിം​​​ഗ്,യു​​​വ​​​ർ എ​​​ർ​​​ത്ത്’എ​​​ന്ന പേ​​​രി​​​ലു​​​ള്ള ഗൂ​​​ഗി​​​ളി​​​ന്‍റെ പു​​​തി​​​യ ടൂ​​​ളാ​​​ണ് ആ​​​ളു​​​ക​​​ൾ ജ​​​ലം പാ​​​ഴാ​​​ക്കു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ നി​​​രീക്ഷി​​​ച്ച് അ​​​വ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ക.

ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലെ അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് സ​​​യ​​​ൻ​​​സു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​ണു ഗൂ​​​ഗി​​​ൾ പു​​​തി​​​യ ടൂ​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​ത്. ഇ​​ക്കാ​​ര്യ​​ത്തി​​ൽ ഇ​​​രു​​​കൂ​​​ട്ട​​​രും ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി. “നി​​​സാ​​​ര​​​മെ​​ന്നു തോ​​​ന്നു​​​ന്ന ന​​​മ്മു​​​ടെ പ​​​ല പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ഉ​​​പേ​​​ക്ഷി​​​ച്ചാ​​​ൽ ഭൂ​​​മി​​​യി​​​ലു​​​ണ്ടാ​​​കു​​​ന്ന ഗു​​​ണ​​​ക​​​ര​​​മാ​​​യ മാ​​​റ്റം വ​​​ള​​​രെ വ​​​ലു​​​താ​​​യി​​​രി​​​ക്കും.


ജ​​​ല​​​വി​​​നി​​​യോ​​​ഗം, മാ​​​ലി​​​ന്യ നി​​​ർ​​​മാ​​​ർ​​​ജ​​​നം, ഊ​​​ർ​​​ജ സം​​​ര​​​ക്ഷ​​​ണം തു​​​ട​​​ങ്ങി​​​യ രം​​​ഗ​​​ങ്ങ​​​ളി​​​ൽ ആ​​​ളു​​​ക​​​ൾ​​​ക്കു​​​ള്ള ദു​​ഃശീ​​​ല​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ പു​​​തി​​​യ ടൂ​​​ൾ സ​​​ഹാ​​​യ​​​മാ​​​യി​​​രി​​​ക്കു​​​മെ​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു’’-​ ഗൂ​​​ഗി​​​ൾ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ‌, എ​​​ന്നു​​​മു​​​ത​​​ൽ പു​​​തി​​​യ ടൂ​​​ൾ‌ ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്നു ഗൂഗി​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല.