പു​തി​യ റി​യ​ൽമീ 2 ​പ്രോ ഒ​ക്‌​ടോ​ബ​ർ 11ന്
നോയിഡ: കു​റ​ഞ്ഞ വി​ല​യി​ൽ കൂ​ടു​ത​ൽ ക​രു​ത്തു​ള്ള റി​യ​ൽ​മീ 2 പ്രോ ​വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ അ​മി​റ്റി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റി​യ​ൽ​മീ സി 1 ​എ​ന്ന മോ​ഡ​ൽകൂ​ടി പു​റ​ത്തി​റ​ക്കി.

ഓ​പ്പോ​യു​ടെ സ​ബ്സി​ഡി​യ​റി ബ്രാ​ൻ​ഡ് ആ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ റി​യ​ൽ മീ ​അ​ടു​ത്ത കാ​ല​ത്താ​ണ് സ്വ​ത​ന്ത്ര ബ്രാ​ൻ​ഡ് ആ​യ​ത്. ഓ​ണ്‍ലൈ​നി​ലൂ​ടെ മാ​ത്ര​മാ​ണ് വി​ല്പ​ന.

വി​പ​ണി​യി​ലെ ക​ടു​ത്ത മ​ത്സ​ര​ത്തി​ന് പ്രാ​ധാ​ന്യം ന​ല്കാ​തെ ക​രു​ത്തി​നും രൂ​പ​ത്തി​നും പ്ര​ധാ​ന്യം ന​ല്കി​യാ​ണ് ഇ​രു മോ​ഡ​ലു​ക​ളും അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് റി​യ​ർ​മീ ഇ​ന്ത്യ സി​ഇ​ഒ മാ​ധ​വ് സേ​ത് ച​ട​ങ്ങി​ൽ പ​റ​ഞ്ഞു. റി​യ​ൽ​മീ 1, റി​യ​ൽ​മീ 2 എ​ന്നീ ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലി​റ​ക്കി നാ​ലു മാ​സം​കൊ​ണ്ട് 10 ല​ക്ഷം സ്മാ​ർ​ട്ട്ഫോ​ൺ വി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​കൃ​തി​യി​ൽനി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് ഡ്യൂ ​ഡ്രോ​പ് 6.3 ഇ​ഞ്ച് ഫു​ൾ സ്ക്രീ​ൻ ഡി​സ്പ്ലേ ആ​ണ് റി​യ​ൽ മീ 2 ​പ്രോ​യു​ടെ പ്ര​ധാ​ന പ്ര​ത്യേ​ക​ത. 15 ലെ​യ​ർ ലാ​മി​നേ​റ്റ​ഡ് ബാ​ക്ക് ക​വ​ർ, ക്വാ​ൽ​കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 660 എ​ഐ​ഇ പോ​സ​സ​ർ, ആ​ൻ​ഡ്രോ​യ്ഡ് 8.1 ഒ​എ​സ്, 16 എം​പി എ​ഐ ഡു​വ​ൽ പി​ൻ കാ​മ​റ, 16 എം​പി എ​ഐ ബ്യൂ​ട്ടി​ഫൈ മു​ൻ കാ​മ​റ, ഡു​വ​ൽ വോ​ൾ​ട്ടി (4 ജി+ 4 ​ജി), നാ​നോ സി​മ്മു​ക​ൾ, 3500 എം​എ​എ​ച്ച് ബാ​റ്റ​റി എ​ന്നി​വ​യാ​ണ് മ​റ്റു പ്ര​ത്യേ​ക​ത​ക​ൾ.


ഐ​സ് ലേ​ക്ക്, ബ്ലൂ ​ഓ​ഷ​ൻ, ബ്ലാ​ക്ക് സീ ​എ​ന്നീ നി​റ​ങ്ങ​ളി​ൽ 4 ജി​ബി റാം + 64 ​ജി​ബി റോം, 6 ​ജി​ബി റാം + 64 ​ജി​ബി റോം, 8 ​ജി​ബി റാം + 128 ​ജി​ബി റോം ​എ​ന്നി​ങ്ങ​നെ മൂ​ന്നു വേ​രി​യ​ന്‍റു​ക​ളാ​ണ് റി​യ​ൽ​മീ 2 പ്രോ​യ്ക്കു​ള്ള​ത്. യ​ഥാ​ക്ര​മം 13,990 രൂ​പ, 15,990 രൂ​പ, 17,990 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല.
എ​ൻ​ട്രി ലെ​വ​ൽ സ്മാ​ർ​ട്ട്ഫോ​ണ്‍ വി​ഭാ​ഗ​ത്തി​ലാ​ണ് റി​യ​ൽ​മീ സി 1 ​അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക്വാ​ൽ​കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 450 ഒ​ക്‌​ടാ കോ​ർ പോ​സ​സ​ർ, ആ​ൻ​ഡ്രോ​യ്ഡ് 8.1 ഒ​എ​സ്, 2 ജി​ബി റാം, 16 ​ജി​ബി റോം, 13 + 2 ​എം​പി ഡു​വ​ൽ പി​ൻ കാ​മ​റ, 5 എം​പി മു​ൻ കാ​മ​റ, ഡു​വ​ൽ വോ​ൾ​ട്ടി (4 ജി+ 4 ​ജി), നാ​നോ സി​മ്മു​ക​ൾ, 4230 എം​എ​എ​ച്ച് മെ​ഗാ ബാ​റ്റ​റി എ​ന്നി​വ​യാ​ണ് റി​യ​ൽ മീ ​സി 1ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ.

ഒ​ക്‌​ടോ​ബ​ർ 11ന് ​രാ​ത്രി 12ന് ​റി​യ​ൽ മീ 2 ​പ്രോ​യും ഉ​ച്ച​യ്ക്ക് 12ന് ​സി 1 ഉം ​ഫ്ലി​പ്കാ​ർ​ട്ടി​ൽ വി​ൽ​പ്പ​ന​യ്ക്കെ​ത്തും.

ഗാഡ്ജെറ്റ് കഫെ / ഐ​ബി​ൻ കാ​ണ്ടാ​വ​നം