ഫേസ്ബുക്കിൽ സുരക്ഷാപാളിച്ച ഒന്പതു കോടി അക്കൗണ്ടുകളിൽ
ന്യൂ​​​യോ​​​ർ​​​ക്ക്: ഫേ​​​സ്ബു​​​ക്കി​​​ലെ സു​​​ര​​​ക്ഷാ​​​പാ​​​ളി​​​ച്ച ബാ​​​ധി​​​ച്ച​​​ത് ഒ​​​ന്പ​​​തു​​​കോ​​​ടി അ​​​ക്കൗ​​​ണ്ടു​​​ക​​​ളെ. അ​​​ഞ്ചു​​​കോ​​​ടി എ​​​ന്നാ​​​ണു ഫേ​​​സ്ബു​​​ക്ക് ആ​​​ദ്യം പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്.

ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ പോ​​​കു​​​ന്ന മ​​​റ്റ് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലും ഹാ​​​ക്ക​​​ർ​​​മാ​​​ർ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു ഫേ​​​സ്ബു​​​ക്ക് പി​​​ന്നീ​​​ടു സ​​​മ്മ​​​തി​​​ച്ചു. ഫേ​​​സ്ബു​​​ക്കി​​​ലെ "വ്യൂ ​​​ആ​​​സ്' സൗ​​​ക​​​ര്യ​​മാ​​​ണ് ഹാ​​​ക്ക​​​ർ​​​മാ​​​ർ​​​ക്ക് വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ​​​ത്. ഇ​​​തി​​​ലെ പോ​​​രാ​​​യ്മ പ​​​രി​​​ഹ​​​രി​​​ച്ചെ​​​ന്നു ഫേ​​​സ്ബു​​​ക്ക് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

വ്യൂ ​​​ആ​​​സി​​​ലൂ​​​ടെ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റു​​​ന്ന​​​വ​​​ർ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ സ്വ​​​കാ​​​ര്യ​​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ കാ​​​ണു​​​ക​​​യോ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യോ ചെ​​​യ്തോ എ​​​ന്നു ക​​​ന്പ​​​നി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല. നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റ്റം ന​​​ട​​​ന്ന അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ തു​​​റ​​​ക്കു​​​ന്പോ​​​ൾ അ​​​തേ​​​പ്പ​​​റ്റി ക​​​ന്പ​​​നി​​​യു​​​ടെ സ​​​ന്ദേ​​​ശം പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും.


അ​​​മേ​​​രി​​​ക്ക​​​ൻ ഫെ​​​ഡ​​​റ​​​ൽ ബ്യൂ​​​റോ ഓ​​​ഫ് ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ (എ​​​ഫ്ബി​​​ഐ) അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രു​​​ന്നു. താ​​​യ്‌​​​വാ​​​നി​​​ലെ ഒ​​​രു നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റ്റ​​​ക്കാ​​​ര​​​നാ​​​യ ചാം​​​ഗ് ചി-​​​യു​​​വാ​​​നെ ചി​​​ല​​​ർ സം​​​ശ​​​യി​​​ച്ചെ​​​ങ്കി​​​ലും ഫേ​​​സ്ബു​​​ക്ക് സം​​​ശ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ല്ല.

സെ​​​പ്റ്റം​​​ബ​​​ർ 16നാ​​​ണു ക​​​ന്പ​​​നി നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റ്റ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി​​​യ​​​ത്. 25ന് ​​​എ​​​വി​​​ടെ​​​യാ​​​ണു സു​​​ര​​​ക്ഷാ​​​പാ​​​ളി​​​ച്ച എ​​​ന്നു ക​​​ണ്ടെ​​​ത്തി.