ഷ​വോ​മി​യു​ടെ പു​തി​യ ഉ​പ ബ്രാ​ൻ​ഡ് പോ​കോ
ഷ​വോ​മി​യു​ടെ പു​തി​യ ഉ​പ ബ്രാ​ൻ​ഡാ​യ പോ​കോ അ​വ​ത​രി​പ്പി​ച്ചു. പോ​കോ എ​ഫ്.1 എ​ന്ന പേ​രി​ലാ​ണ് ആ​ദ്യ ഫോ​ണ്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വി​ല 20,999 രൂ​പ മു​ത​ൽ. ക്വാ​ൽ​കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 845 സം​വി​ധാ​ന​ത്തി​ൽ ലി​ക്വി​ഡ് കൂ​ൾ സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി 8 ജി.​ബി. റാം ​വ​രെ​യും 256 ജി​ബി. യു.​എ​ഫ്.​എ​സ്. 2.1 സ്റ്റോ​റേ​ജ് വ​രെ​യു​മാ​യി എ​ത്തു​ന്ന ഇ​തി​ന്‍റെ ബാ​റ്റ​റി 4000 എം​എ​എ​ച്ച് ആ​ണ്.

പ​ര​ന്പ​രാ​ഗ​ത നോ​ണ്‍ ലി​ക്വി​ഡ് കൂ​ളി​ങ് സം​വി​ധാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് 300 ശ​ത​മാ​നം മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പോ​കോ എ​ഫ് 1 ല​ഭ്യ​മാ​ക്കു​ന്ന​തെ​ന്ന് പോ​കോ ഗ്ലോ​ബ​ൽ ഉ​ൽ​പ്പ​ന്ന വി​ഭാ​ഗം മേ​ധാ​വി ജെ​യ് മ​ണി പ​റ​ഞ്ഞു. എ​ട്ടു മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യ ഗെ​യി​മു​ക​ൾ സാ​ധ്യ​മാ​ക്കു​ന്ന​താ​ണ് ഇ​തി​ന്‍റെ ബാ​റ്റ​റി. 12 എം​പി. സോ​ണി ഐ​എം​എ​ക്സ് 363 സോ​ണി പ്രൈ​മ​റി സെ​ൻ​സ​റോ​ടു കൂ​ടി​യ ഇ​ര​ട്ട ക്യാ​മ​റ, മു​ന്നി​ൽ 20 എം.​പി. സെ​ൻ​സ​റോ​ടു കൂ​ടി​യ സൂ​പ്പ​ർ പി​ക്സ​ൽ സാ​ങ്കേ​തി​ക​വി​ദ്യ, മു​ന്നി​ലേ​യും പി​ന്നി​ലേ​യും ക്യാ​മ​റ​ക​ളി​ൽ നി​ർ​മി​ത ബു​ദ്ധി സം​വി​ധാ​നം, ഫെ​യ്സ് അ​ണ്‍ ലോ​ക്ക് സം​വി​ധാ​നം തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​തി​നെ കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു.


6 ജി.​ബി., 64 ജി.​ബി. പ​തി​പ്പി​ന് 20,999 രൂ​പ, 6 ജി.​ബി. 128 ജി.​ബി പ​തി​പ്പി​ന് 23,999 രൂ​പ, 8 ജി.​ബി. 256 ജി.​ബി. പ​തി​പ്പി​ന് 28,999 രൂ​പ എ​ന്നീ വി​ല​ക​ളി​ലാ​ണു ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. എ​ച്ച്ഡി​എ​ഫ്സി കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് ആ​യി​രം രൂ​പ​യു​ടെ കാ​ഷ് ബാ​ക്കും ല​ഭി​ക്കും.