പാ​സ്‌​വേ​ഡ് ചോ​ർ​ന്നി​ട്ടി​ല്ലെ​ന്നു ഫേ​സ്ബു​ക്ക്
പാ​സ്‌​വേ​ഡ് ചോ​ർ​ന്നി​ട്ടി​ല്ലെ​ന്നു ഫേ​സ്ബു​ക്ക്
Monday, October 15, 2018 2:15 PM IST
ന്യൂ​യോ​ർ​ക്ക്: ഫേ​സ്ബു​ക്കി​ലെ വി​വ​രം ചോ​ർ​ത്ത​ൽ ആ​ദ്യം ക​രു​തി​യ​ത്ര ഇ​ല്ലെ​ന്നു ക​ന്പ​നി. അ​ഞ്ചു കോ​ടി ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നെ​ന്നാ​ണു ര​ണ്ടാ​ഴ്ച മു​ന്പു ക​രു​തി​യ​ത്. മൂ​ന്നു​ കോ​ടി ആ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ളേ ചോ​ർ​ന്നു​ള്ളൂ എ​ന്ന് ഇ​പ്പോ​ൾ മ​ന​സി​ലാ​യി.

ഉ​പ​യോ​ക്താ​ക്ക​ളു​ടെ പാ​സ്‌​വേ​ഡോ ബാ​ങ്ക് ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളോ ചോ​ർ​ന്നി​ട്ടി​ല്ല എ​ന്നും ക​ന്പ​നി അ​റി​യി​ച്ചു. മ​റ്റു ക​ന്പ​നി​ക​ളു​ടെ ആ​പ്പു​ക​ളെ​യും ചോ​ർ​ത്ത​ൽ ബാ​ധി​ച്ചി​ല്ല.

പേ​ര്, ഇ​മെ​യി​ൽ വി​ലാ​സം, ഫോ​ൺ ന​ന്പ​ർ എ​ന്നി​വ​യാ​ണ് ഒ​ന്ന​ര​ക്കോ​ടി​യോ​ളം അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന് എ​ടു​ത്ത​ത്. ബാ​ക്കി അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന് ഫ്ര​ണ്ട്സി​ന് കാ​ണാ​ൻ പ​റ്റു​ന്ന​ത്ര വി​വ​ര​ങ്ങ​ൾ നു​ഴ​ഞ്ഞുക​യ​റ്റ​ക്കാ​ർ നേ​ടി.


ഫേ​സ്ബു​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന സോ​ഫ്റ്റ്‌​വേ​റി​ലെ ഒ​രു ത​ക​രാ​റാ​ണ് നു​ഴ​ഞ്ഞുക​യ​റ്റ​ക്കാ​ർ​ക്ക് അ​വ​സ​രം ന​ല്കി​യ​ത്. ഇ​തു ര​ണ്ടാ​ഴ്ച മു​ന്പ് പ​രി​ഹ​രി​ച്ചെ​ന്നു ഫേ​സ്ബു​ക്ക് അ​റി​യി​ച്ചു.

ക്രി​മി​ന​ലു​ക​ളാ​കും വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​തെ​ന്ന് ജോ​ൺ​സ് ഹോ​പ്കി​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ്ര​ഫ​സ​ർ തോ​മ​സ് റി​ഡ് സം​ശ​യി​ക്കു​ന്നു. ഈ ​വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ​ണ​പ​ര​മാ​യ ത​ട്ടി​പ്പ് ന​ട​ത്താ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം ക​രു​തു​ന്നു.