നയങ്ങളിൽ മാറ്റം വരുത്തും: ഗൂഗിൾ
സാ​​ൻ​​ഫ്രാ​​ൻ​​സി​​സ്കോ: പ്ര​​തി​​ഷേ​​ധം ഫ​​ലം ക​​ണ്ടു. ലൈം​​ഗി​​കാ​​തി​​ക്ര​​മ പ​​രാ​​തി​​ക​​ളി​​ൽ ഉ​​ചി​​ത​​മാ​​യ ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​മെ​​ന്ന് ഗൂ​​ഗി​​ൾ സി​​ഇ​​ഒ സു​​ന്ദ​​ർ പി​​ച്ചൈ ജീ​​വ​​ന​​ക്കാ​​ർ​​ക്ക് ഉ​​റ​​പ്പു ന​​ല്കി.

ഒ​​പ്പം ലൈം​​ഗി​​കാ​​തി​​ക്ര​​മ ന​​യ​​ങ്ങ​​ളി​​ൽ മാ​​റ്റം വ​​രു​​ത്തു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഇ​​ന്ത്യ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള രാ​​ജ്യ​​ങ്ങ​​ളി​​ലെ ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു ഗൂ​​ഗി​​ൾ ജീ​​വ​​ന​​ക്കാ​​രു​​ടെ പ്ര​​ക്ഷോ​​ഭ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണ് ക​​മ്പ​​നി​​യു​​ടെ തീ​​രു​​മാ​​നം.


നേ​​ര​​ത്തേ ലൈം​​ഗി​​കാ​​തി​​ക്ര​​മം ന​​ട​​ത്തി​​യ മു​​തി​​ർ​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ഗൂ​​ഗി​​ൾ സം​​ര​​ക്ഷി​​ക്കു​​ന്നു എ​​ന്നാ​​രോ​​പി​​ച്ചാ​​യി​​രു​​ന്നു ജീ​​വ​​ന​​ക്കാരുടെ സ​​മ​​രം.