ഹ​ലോ ആ​രോ​ഗ്യം പ​ദ്ധ​തി​യു​മാ​യി വോഡഫോൺ ഐഡിയ
ഹ​ലോ ആ​രോ​ഗ്യം പ​ദ്ധ​തി​യു​മാ​യി വോഡഫോൺ ഐഡിയ
Wednesday, February 13, 2019 3:16 PM IST
കൊ​ച്ചി: ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ടെ​​ലി​​കോം സേ​​വ​​ന ദാ​​താ​​ക്ക​​ളാ​​യ വോ​ഡ​ഫോ​ൺ ഐ​ഡി​യ കേ​​ര​​ള​​ത്തി​​ലെ ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി സൗ​​ജ​​ന്യ മെ​​ഡി​​ക്ക​​ൽ അ​​സി​​സ്റ്റ​​ൻ​​സ്/​​മെ​​ഡി​​ക്ക​​ൽ ചെ​​ക്ക​​പ്പ് ന​​ല്​​കു​​ന്നു. ഹ​​ലോ ആ​​രോ​​ഗ്യം എ​​ന്ന് പേ​​രി​​ട്ടി​​രി​​ക്കു​​ന്ന പ​​ദ്ധ​​തി വൈ​ദ്യ​സ​ഹാ​യം തൊ​​ട്ട​​ടു​​ത്ത് ല​​ഭ്യ​​മ​​ല്ലെ​​ന്ന് ക​​ണ്ടെ​​ത്തി​​യ 10 മേ​​ഖ​​ല​​ക​​ളി​​ലാ​​ണ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. കു​​ട്ട​​മ്പു​​ഴ, മാ​​ന​​ന്ത​​വാ​​ടി, ചാ​​ലി​​യാ​​ർ, മൂ​​ന്നാ​​ർ തു​​ട​​ങ്ങി​​യ പ്ര​​ദേ​​ശ​​ങ്ങ​​ളി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ക്യാ​ന്പ് തു​ട​ങ്ങി.

എ​​റ​​ണാ​​കു​​ളം ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ​വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ കു​​ട്ട​​മ്പു​​ഴ​​യി​​ലെ (എ​​റ​​ണാ​​കു​​ളം ജി​​ല്ല​) ആ​​രോ​​ഗ്യ​​കേ​​ന്ദ്ര​​ത്തി​​ൽ​​നി​​ന്നു​​ള്ള ടെ​​ലി കാ​​ർ​​ട്ട് വീ​​ഡി​​യോ കോ​​ൾ സ്വീ​​ക​​രി​​ച്ച് ജി​​ല്ലാ മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ എ​​ൻ.​​കെ. കു​​ട്ട​​പ്പ​​ൻ പ​​ദ്ധ​​തി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ത​​ത്സ​​മ​​യ രോ​​ഗ​​നി​​ർ​​ണ​​യ​​ത്തി​​നൊ​​പ്പം ഹ​​ലോ ആ​​രോ​​ഗ്യം പ​​ദ്ധ​​തി എ​​ങ്ങ​​നെ​​യാ​​യി​​രി​​ക്കും കേ​​ര​​ള​​ത്തി​​ന്‍റെ ​വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ ന​​ട​​പ്പാ​​ക്കു​​ന്ന​​തെ​​ന്ന് വി​​ശ​​ദീ​​ക​​രി​​ക്കു​​ന്ന ഡെ​​മോ​​യും പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചു.


മെ​​ഡി​​ക്ക​​ൽ ക്യാന്പ് ന​​ട​​ക്കു​​ന്ന പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് സൗ​​ജ​​ന്യ​​മാ​​യി മെ​​ഡി​​ക്ക​​ൽ ക്യാം​​പി​​ൽ പ​​ങ്കെ​​ടു​​ക്കാം. റെ​​റ്റി​​നോ​​പ്പ​​തി സ്ക്രീ​​നിം​​ഗ്, കാ​​ർ​​ഡി​​യോ​​ള​​ജി, ഗ്യാ​​സ്ട്രോ ​എ​ന്‍റ​​റോ​​ള​​ജി, യൂ​​റോ​​ള​​ജി, ന്യൂ​​റോ​​ള​​ജി, ഒ​​പ്ത്താ​​ൽ​​മോ​​ള​​ജി, ഗ്യാ​​സ്ട്രോ മെ​​ഡി​​സി​​ൻ, ഓ​​ങ്കോ​​ള​​ജി തു​​ട​​ങ്ങി എ​​ല്ലാ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലും മെ​​ഡി​​ക്ക​​ൽ ക്യാന്പി​​ൽ എ​​ത്തു​​ന്ന​​വ​​ർ​​ക്ക് സ​​ഹാ​​യം ല​​ഭി​​ക്കും.