ഇ-പേമെന്‍റുകളിൽ പണം തിരികെ വന്നില്ലെങ്കിൽ പിഴ
ഇ-പേമെന്‍റുകളിൽ പണം തിരികെ വന്നില്ലെങ്കിൽ പിഴ
Monday, September 23, 2019 3:42 PM IST
മും​ബൈ: പ​ണ​കൈ​മാ​റ്റം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ വ​രു​ന്ന ഇ​ട​പാ​ടു​ക​ളി​ൽ ഉ​പ​യോ​ക്താ​വി​ന്‍റെ അ​ക്കൗ​ണ്ടി​ൽ​നി​ന്നു ന​ഷ്ട​പ്പെ​ടു​ന്ന തു​ക തി​രി​കെ വ​ന്നി​ല്ലെ​ങ്കി​ൽ പി​ഴ ഈ​ടാ​ക്കാ​ൻ തീ​രു​മാ​നം. ന​ഷ്ട​പ്പെ​ട്ട തു​ക ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ൽ തി​രി​കെ ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ൽ താ​മ​സി​ക്കു​ന്ന ഓ​രോ ദി​വ​സ​ത്തി​നും 100 രൂ​പ വ​ച്ച് പി​ഴ ഈ​ടാ​ക്കാ​നാ​ണ് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ തീ​രു​മാ​നം.

യു​ണി​ഫൈ​ഡ് പേ​മെ​ന്‍റ് ഇ​ന്‍റ​ർ​ഫേ​സ് (യു​പി​ഐ) ഉ​ൾ​പ്പെ​ടെ​യു​ള്ള ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ് സം​വി​ധാ​ന​ങ്ങ​ൾ, ഇ​മ്മീ​ഡി​യ​റ്റ് പേ​മെ​ന്‍റ് സി​സ്റ്റം (ഐ​എം​പി​എ​സ്), ഇ-​വാ​ല​റ്റു​ക​ൾ, ആ​ധാ​ർ അ​ധി​ഷ്ഠി​ത പേ​മെ​ന്‍റു​ക​ൾ, കാ​ർ​ഡ് ടു ​കാ​ർ​ഡ്, നാ​ഷ​ണ​ൽ ഓ​ട്ടോ​മേ​റ്റ​ഡ് ക്ലി​യ​റിം​ഗ് ഹൗ​സ് (എ​ൻ​എ​സി​എ​ച്ച്) വ​ഴി​യു​ള്ള ഇ​ട​പാ​ടു​ക​ൾ എ​ന്നി​വ​യ്ക്ക് പു​തി​യ തീ​രു​മാ​നം ബാ​ധ​ക​മാ​ണ്.


പ​രാ​ജ​യ​പ്പെ​ടു​ന്ന ഇ​ട​പാ​ടു​ക​ളി​ൽ അ​ക്കൗ​ണ്ടി​ൽ​നി​ന്നു പ​ണം ന​ഷ്ട​പ്പെ​ടു​ന്ന ഉ​പ​യോ​ക്താ​ക്ക​ളു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ് പു​തി​യ തീ​രു​മാ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ആ​ർ​ബി​ഐ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

പി​ഴ​ത്തു​ക ഏ​കീ​ക​രി​ച്ചെ​ങ്കി​ലും പൂ​ർ​ണ​മാ​യും ഏ​കീ​ക​രി​ച്ചു എ​ന്നു പ​റ​യാ​നാ​കി​ല്ല. എ​ടി​എം, മൈ​ക്രോ എ​ടി​എം ഉ​പ​യോ​ഗ​ങ്ങ​ളി​ൽ അ​ഞ്ചു ദി​വ​സ​ത്തെ സാ​വ​കാ​ശം ന​ല്കി​യി​ട്ടു​ണ്ട്. ഇ​തി​നു​ശേ​ഷ​വും ഉ​പ​യോ​ക്താ​വി​ന് തു​ക തി​രി​ച്ചു​കി​ട്ടി​യി​ല്ലെ​ങ്കി​ലാ​ണ് 100 രൂ​പ പി​ഴ ഈ​ടാ​ക്കി​ത്തു​ട​ങ്ങു​ക. പോ​യി​ന്‍റ് ഓ​ഫ് സെ​യി​ൽ (കാ​ർ​ഡ് സ്വൈ​പ് മെ​ഷീ​ൻ), ഓ​ണ്‍ലൈ​ൻ ഇ​ട​പാ​ടു​ക​ൾ​ക്കും ഈ ​സാ​വ​കാ​ശ​മു​ണ്ട്.