ടാറ്റാ നാനോ നിരത്തൊഴിയുന്നു
ടാറ്റാ നാനോ നിരത്തൊഴിയുന്നു
Tuesday, November 28, 2017 4:49 AM IST
മും​ബൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും വി​ല​കു​റ​ഞ്ഞ കാ​ർ എ​ന്ന പേ​രി​ൽ നി​ര​ത്തി​ലെ​ത്തി​യ ടാ​റ്റാ നാ​നോ അ​ര​ങ്ങൊ​ഴി​യു​ന്നു. ക​മ്പ​നി​യു​ടെ പ്ര​ധാ​ന ഡീ​ല​ർ​ഷി​പ്പു​ക​ളി​ൽ നാ​നോ കാ​റി​ന്‍റെ പു​തി​യ ബു​ക്കിം​ഗു​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ല. വി​ല്പ​ന കു​ത്ത​നെ ഇ​ടി​ഞ്ഞ​തോ​ടെ ടാ​റ്റ​യു​ടെ സ​ന​ന്ദി​ലെ പ്ലാ​ന്‍റി​ൽ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ച്ചി​ട്ടു​ണ്ട്. ഒ​ക്‌​ടോ​ബ​റി​ൽ നാ​നോ​യു​ടെ വി​ല്പ​ന ര​ണ്ട​ക്ക​ത്തി​ലേ​ക്കു കൂ​പ്പു​കു​ത്തി​യ​താ​ണ് ഉ​ത്പാ​ദ​നം കു​റ​യ്ക്കാ​ൻ കാ​ര​ണം. ഓ​ഗ​സ്റ്റി​ൽ രാ​ജ്യ​ത്തെ 630 ഒൗ​ട്ട്‌​ലെ​റ്റു​ക​ളി​ലൂ​ടെ 180 നാ​നോ കാ​റു​ക​ളാ​ണ് ടാ​റ്റാ മോ​ട്ടോ​ഴ്സ് വി​റ്റ​ഴി​ച്ച​ത്. സെ​പ്റ്റം​ബ​റി​ൽ ഇ​ത് 124ഉം ​ഓ​ക്‌​ടോ​ബ​റി​ൽ 57ഉം ​ആ​ണ്. 2.25 - 3.20 ല​ക്ഷം രൂ​പ​യാ​ണ് നാ​നോ​യു​ടെ വി​ല.

അ​തേ​സ​മ​യം നാ​നോ​യു​ടെ ഇ​ല​ക്‌​ട്രി​ക് മോ​ഡ​ൽ നാ​ളെ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ക്കും. ടാ​റ്റാ മോ​ടോ​ഴ്സും കോ​യ​ന്പ​ത്തൂ​ർ ക​മ്പ​നി​യാ​യ ജ​യ​ൻ ഓ​ട്ടോ​മോ​ട്ടീ​വ്സും സം​യു​ക്ത​മാ​യാ​ണ് ഇ​ല​ക്‌​ട്രി​ക് നാ​നോ നി​ർ​മി​ക്കു​ന്ന​ത്.


ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് ഒ​രു കാ​ർ എ​ന്ന ര​ത്ത​ൻ ടാ​റ്റ​യു​ടെ ഇ​ഷ്ട​പ​ദ്ധ​തി​യാ​യി​രു​ന്നു നാ​നോ. 2009ൽ ​വി​പ​ണി​യി​ലെ​ത്തി​യ ഈ ​കു​ഞ്ഞ​ൻ കാ​റി​ന് നി​ര​വ​ധി ആ​രാ​ധ​ക​രെ നേ​ടാ​നും ക​ഴി​ഞ്ഞു. സൈ​റ​സ് മി​സ്ത്രി ടാ​റ്റാ ഗ്രൂ​പ്പ് ചെ​യ​ർ​മാ​നാ​യി​രു​ന്ന സ​മ​യ​ത്ത് വി​വാ​ദ​​ങ്ങ​ൾ തു​ട​ങ്ങി​യ​തും നാ​നോ​യു​ടെ പേ​രി​ലാ​യി​രു​ന്നു. നാ​നോയുടെ ഉത്പാദന ത്തിലേക്കു നീ​ങ്ങി​യ​ത് ക​മ്പ​നി​ക്ക് 6,400 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം വ​രു​ത്തി​യെ​ന്നാ​യി​രു​ന്നു സൈ​റ​സ് മി​സ്ത്രി​യു​ടെ ആ​രോ​പ​ണം.