ക്ലാസിക് 500 പെഗാസസ്
ന്യൂ​​​ഡ​​​ൽ​​​ഹി: റോ​​​യ​​​ൽ എ​​​ൻ​​​ഫീ​​​ൽ​​​ഡി​​​ന്‍റെ ലി​​​മി​​​റ്റ​​​ഡ് എ​​​ഡി​​​ഷ​​​ൻ മോ​​​ഡ​​​ൽ ക്ലാ​​​സി​​​ക് 500 പെ​​​ഗാ​​​സസ് ബു​ധ​നാ​ഴ്ച ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ക്കും. പു​തി​യ മോ​ഡ​ലി​ന്‍റെ ബു​ക്കിം​ഗ് ഓ​ൺ​ലൈ​നാ​യി ചെ​യ്യാ​നേ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ള്ളൂ. ആ​​​ഗോ​​​ളത​​​ല​​​ത്തി​​​ൽ 1000 യൂ​​​ണി​​​റ്റു​​​ക​​​ൾ കന്പനി പു​​​റ​​​ത്തി​​​റ​​​ക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇ​​​തി​​​ൽ 250 ബൈ​​​ക്കു​​​ക​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ വി​​​ല്പ​​​ന​​​ക്കെ​​​ത്തി​​​ക്കു​​​മത്രേ. 190 ബൈ​​​ക്കു​​​ക​​​ൾ ഇം​​​ഗ്ല​​​ണ്ടി​​​ൽ വി​​​ല്ക്കു​​​മെ​​​ന്നും കേൾക്കുന്നു.ര​​​ണ്ടാം ലോ​​​ക​​​മ​​​ഹാ​​​യു​​​ദ്ധ​​​കാ​​​ല​​​ത്ത് ബ്രീ​​​ട്ടീ​​​ഷ് സേ​​​നാം​​​ഗ​​​ങ്ങ​​​ൾ വ്യാ​​​പ​​​ക​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന ആ​​​ർ​​​ഇ ഡ​​​ബ്ല്യു​​​ ഡി 125 ​​​എ​​​ന്ന മോ​​​ഡ​​​ലി​​​ന്‍റെ രൂ​​​പ​​​മാ​​​തൃ​​​ക​​​യ​​​നു​​​ക​​​രി​​​ച്ചാ​​​ണ് ക്ലാ​​​സി​​​ക് 500 പെ​​​ഗാ​​​സസ് നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. സ​​​ർ​​​വീ​​​സ് ബ്രൗ​​​ണ്‍, ഒ​​​ലി​​​വ് ഡ്രാ​​​ബ് ഗ്രീ​​​ൻ എ​​​ന്നീ നി​​​റ​​​ങ്ങ​​​ളി​​​ലാ​​​കും പു​​​തി​​​യ മോ​​​ഡ​​​ൽ വി​​​പ​​​ണി​​​യി​​​ലെ​​​ത്തു​​​ക.


എ​ന്നാ​ൽ ഇ​ന്ത്യ​യി​ൽ സ​ർ​വീ​സ് ബ്രൗ​ൺ നി​റ​ത്തി​ലു​ള്ള പെ​ഗാ​സസ് മോ​ഡ​ലു​ക​ൾ മാ​ത്ര​മേ വി​ല്പ​ന​യ്ക്കെ​ത്തൂ. 499 സി​​​സി എ​​​യ​​​ർ കൂ​​​ൾ​​​ഡ് സിങ്കി​​​ൾ സി​​​ല​​​ണ്ട​​​ർ എ​​​ൻ​​​ജി​​​നാ​​​ണ് 500 പെ​​​ഗാ​​​സസി​​​ന് ക​​​രു​​​ത്തു പ​​​ക​​​രു​​​ന്ന​​​ത്. ബ്രാ​സ് ബ​ക്കി​ൾ​സ്, ടാ​ൻ​ഗ് ബാ​ഡ്ജ്, എ​ക്സോ​സ്റ്റ് മ​ഫ്ല​ർ, ഹെ​ഡ്‌​ലൈ​റ്റ് ബ​സ​ൽ തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റു സ​വി​ശേ​ഷ​ത​ക​ൾ.മ​​​റ്റൊ​​​രു ബൈ​​​ക്കി​​​നും അ​​​വ​​​കാ​​​ശ​​​പ്പെ​​​ടാ​​​നാ​​​വാ​​​ത്ത യു​​​ദ്ധച​​​രി​​​ത്ര പ​​​ശ്ചാ​​​ത്ത​​​ല​​​മാ​​​ണ് പെ​​​ഗാ​​​സസി​​​ന്‍റെ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത​​​യെ​​​ന്ന് റോ​​​യ​​​ൽ എ​​​ൻ​​​ഫീ​​​ൽ​​​ഡ് സി​​​ഇ​​​ഒ സി​​​ദ്ധാ​​​ർ​​​ഥ ലാ​​​ൽ പ​​​റ​​​ഞ്ഞു.വില: ഏകദേശം രണ്ടു ലക്ഷം രൂപ.