പുതിയ ഫീച്ചറുകളുമായി ടൊയോട്ടയുടെ വാഹനങ്ങൾ
കൊ​ച്ചി: ടൊ​യോ​ട്ട കി​ർ​ലോ​സ്ക​ർ മോ​ട്ടോ​ർ ഇ​ന്നോ​വ ക്രി​സ്റ്റ, ഫോ​ർ​ച്യൂ​ണ​ർ എ​ന്നീ മോ​ഡ​ലു​ക​ളു​ടെ പു​തു​ക്കി​യ പ​തി​പ്പു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഗ്ലാ​സ് ബ്രേ​ക്ക് അ​ൾ​ട്രാ സോ​ണി​ക് സെ​ൻ​സ​റോ​ടുകൂ​ടി​യ ആ​ന്‍റി തെ​ഫ്റ്റ് അ​ലാം, എ​മ​ർ​ജ​ൻ​സി ബ്രേ​ക്ക് സി​ഗ്ന​ൽ, റി​യ​ർ ഫോ​ഗ് ലാ​ന്പ്, ഫ്ര​ണ്ട് എ​ൽ​ഇ​ഡി ഫോ​ഗ് ലാ​ന്പ് എ​ന്നി​വ​യാ​ണ് ഇ​ന്നോ​വ ക്രി​സ്റ്റ, ഇ​ന്നോ​വ ടൂ​റിം​ഗ് സ്പോ​ട്ട് എ​ന്നി​വ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പു​തി​യ പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ.


ഗ്ലാ​സ് ബ്രേ​ക്ക് അ​ൾ​ട്രാസോ​ണി​ക് സെ​ൻ​സ​റോ​ട് കൂ​ടി​യ ആ​ന്‍റി തെ​ഫ്റ്റ് അ​ലാം, എ​മ​ർ​ജ​ൻ​സി ബ്രേ​ക്ക് സി​ഗ്ന​ൽ, റി​യ​ർ ഫോ​ഗ്‌ലാ​ന്പ്, പാ​സ​ഞ്ച​ർ സൈ​ഡ് പ​വ​ർ സീ​റ്റ്, ഇ​ല​ക്‌​ട്രോ ക്രോ​മാ​റ്റി​ക് ഇ​ൻ​സൈ​ഡ് റി​യ​ർ​വ്യൂ മി​റ​ർ(​ഐ​ആ​ർ​വി​എം) തു​ട​ങ്ങി ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​മാ​യി ആ​ണ് ഫോ​ർ​ച്യൂ​ണ​റി​ന്‍റെ പു​തി​യ പ​തി​പ്പ് നി​ര​ത്തി​ൽ എ​ത്തു​ക.