ആകർ​ഷകം ഈ നെക്സോൺ ക്രേസ്
ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ കോം​പാ​ക്ട് എ​സ്‌​യു​വി മോ​ഡ​ലാ​യ നെ​ക്സോ​ൺ നി​ര​ത്തി​ലെ​ത്തി​യി​ട്ട് ഒ​രു വ​ർ​ഷം പി​ന്നി​ട്ടു. ഒ​ന്നാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന നെ​ക്സോ​ണി​ന്‍റെ ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ വേ​രി​യ​ന്‍റ് ക​ഴി​ഞ്ഞ ദി​വ​സം ക​മ്പ​നി ഇ​ന്ത്യ​ൻ വാ​ഹ​ന​പ്രേ​മി​ക​ൾ​ക്കാ​യി വി​പ​ണി​യി​ലി​റ​ക്കി. ക​റു​പ്പി​ന്‍റെ അ​ഴ​ക് പൂ​ർ​ണ​മാ​യും വാ​ഹ​ന​ത്തി​ൽ സ​മ​ന്വ​യി​പ്പി​ക്കാ​ൻ ക​മ്പ​നി ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ട്. നെ​ക്സോ​ണ്‍ ക്രേ​സ് ലി​മി​റ്റ​ഡ് എ​ഡി​ഷ​നി​ൽ ക​റുപ്പി​നൊ​പ്പം നി​യോ​ ഗ്രീൻ ഇ​ൻ​സേ​ർ​ട്ടു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കാ​യി​ക​ലോ​ക​ത്തു​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് രൂ​പ​ക​ല്പ​ന ചെ​തി​രി​ക്കു​ന്ന നെ​ക്സോ​ൺ പ്ര​ധാ​ന​മാ​യും യു​വാ​ക്ക​ളെ ല​ക്ഷ്യം​വ​ച്ചാ​ണ് ടാ​റ്റാ മോ​ട്ടോ​ഴ്സ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക്രേ​സ്, ക്രേ​സ്+ എ​ന്നി​ങ്ങ​നെ ര​ണ്ടു വേ​രി​യ​ന്‍റു​ക​ളി​ലാ​ണ് ലി​മി​റ്റ​ഡ് എ​ഡി​ഷ​നെ ടാ​റ്റ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സ്പോ​ർ​ട്ടി എ​ക്സ്റ്റീ​രി​യ​റും ആ​ക​ർ​ഷ​ക​മാ​യ ഇ​ന്‍റീ​രി​യ​റു​മു​ള്ള ക്രേ​സി​ന് എ​ടു​ത്തു​പ​റ​യാ​നു​ള്ള പ​ത്തു സ്റ്റൈ​ലിം​ഗ് ഫീ​ച്ച​റു​ക​ളാ​ണു​ള്ള​ത്.

എ​ക്സ്റ്റീ​രി​യ​ർ

=ഓ​ൾ ന്യൂ ​ട്രോ​സ്മോ ബ്ലാ​ക്ക് ബോ​ഡി​യോ​ടൊ​പ്പം സോ​ണി​ക് സി​ൽ​വ​ർ ഡു​ല​ൽ​ഡോ​ൺ റൂ​ഫ്.
=നി​യോ ഗ്രീ​ൻ ഒൗ​ട്ട്സൈ​ഡ് റി​യ​ർ​വ്യൂ മി​റ​റു​ക​ൾ
=നി​യോ ഗ്രീ​ൻ ഫ്ര​ണ്ട് ഗ്രി​ൽ ഇ​ൻ​സേ​ർ​ട്ടു​ക​ൾ
=നി​യോ ഗ്രീ​ൻ അ​ലോ​യ് സ്പോ​ക് ഇ​ൻ​സേ​ർ​ട്ട്
=ക്രേ​സ് ബാ​ഡ്ജിം​ഗ്. ഇ​ന്‍റീ​രി​യ​ർ
=നി​യോ ഗ്രീ​ൻ സീ​റ്റ് സ്റ്റി​ച്ച്. ഒ​പ്പം സീ​റ്റ് കു​ഷ്യ​നി​ൽ ക്രേ​സ് പാ​റ്റേ​ൺ.
=പി​യാ​നോ ബ്ലാ​ക്ക് ഡാ​ഷ്ബോ​ർ​ഡി​ൽ നി​യോ ഗ്രീ​ൻ ഫി​നി​ഷിം​ഗു​ള്ള എ​സി വെ​ന്‍റു​ക​ൾ.
=പി​യാ​നോ ബ്ലാ​ക്ക് ഡോ​ർ, ക​ൺ​സോ​ൾ.
=പി​യാ​നോ ബ്ലാ​ക്ക് സ്റ്റീ​യ​റിം​ഗ്

=സെ​ൻ​ട്ര​ൽ ക​ൺ​ട്രോ​ൾ ബാ​ഡ്ജിം​ഗ്.

എ​ൻ​ജി​ൻ

1.5 ലി​റ്റ​ർ റെ​വോ​ടോ​ർ​ക്ക് ഡീ​സ​ൽ എ​ൻ​ജി​ൻ, 1.2 ലി​റ്റ​ർ റെ​വോ​ട്രോ​ൺ പെ​ട്രോ​ൾ എ​ൻ​ജി​നു​ക​ളി​ൽ എ​ത്തി​യ ക്രേ​സ് 6 സ്പീ​ഡ് മാ​ന്വ​ൽ ട്രാ​ൻ​സ്മി​ഷ​നി​ൽ മാ​ത്ര​മാ​ണു​ള്ള​ത്. കൂ​ടു​ത​ൽ യാ​ത്രാ-​ഡ്രൈ​വിം​ഗ് അ​നു​ഭ​വം ന​ല്കു​ന്ന​തി​നാ​യി മ​ൾ​ട്ടി-​ഡ്രൈ​വ് മോ​ഡു​ക​ൾ വാ​ഹ​ന​ത്തി​നു​ണ്ട്.

മ​റ്റു ഫീ​ച്ച​റു​ക​ൾ

4-സ്പീ​ക്ക​ർ ഹ​ർ​മ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം, ബ്ലൂ​ടൂ​ത്ത് ക​ണ​ക്ടി​വി​റ്റി, സ്റ്റീ​യ​റിം​ഗ് മൗ​ണ്ട​ഡ് ക​ൺ​ട്രോ​ൾ, ഓ​ട്ടോ​മാ​റ്റി​ക് ക്ലൈ​മ​റ്റ് ക​ൺ​ട്രോ​ൾ (റി​യ​ർ എ​യ​ർ വെ​ന്‍റു​ക​ളു​മു​ണ്ട്), ഇ​ല​ക്‌​ട്രി​ക്ക​ലി അ​ഡ്ജ​സ്റ്റ​ബി​ൾ ആ​ൻ​ഡ് ഫോ​ൾ​ഡ​ബി​ൾ മി​റ​റു​ക​ൾ, റി​വേ​ഴ്സ് പാ​ർ​ക്കിം​ഗ് സെ​ൻ​സ​റു​ക​ൾ, മ​ൾ​ട്ടി യൂ​ട്ടി​ലി​റ്റി ഗ്ലൗ​വ് ബോ​ക്സ്.

വേ​രി​യ​ന്‍റു​ക​ൾ

നെ​ക്സോ​ണി​ന്‍റെ എ​ക്സ്എം, എ​ക്സ്ടി വേ​രി​യ​ന്‍റു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് കേ​സ്, ക്രേ​സ് പ്ല​സ് വേ​രി​യ​ന്‍റു​കൾ രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ക്രേ​സി​നെ അ​പേ​ക്ഷി​ച്ച് ക്രേ​സ് പ്ല​സി​ന് 24,000 രൂ​പ​യോ​ളം അ​ധി​ക​വി​ല വ​രും. അ​താ​യ​ത്, സെ​ൻ​ട്ര​ൽ ക​ൺ​സോ​ളി​ലെ ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ ബാ​ഡ്ജിം​ഗ്, ഇ​ല​ക്‌​ട്രി​ക്ക​ലി ഫോ​ൾ​ഡ​ബി​ൾ ഒൗ​ട്ട്സൈ​ഡ് റി​യ​ർ​വ്യൂ മി​റ​റു​ക​ൾ, ഓ​ട്ടോ​മാ​റ്റി​ക് ക്ലൈ​മ​റ്റ് ക​ൺ​ട്രോ​ൾ, റൂ​ഫ് റെ​യി​ലു​ക​ൾ, സെ​ക്യൂ​രി​റ്റി അ​ലാം, കൂ​ൾ​ഡ് ആ​ൻ​ഡ് ഇ​ലു​മി​നേ​റ്റ​ഡ് ഗ്ലൗ ​ബോ​ക്സ്, ഷാ​ർ​ക്ക് ഫി​ൻ ആ​ന്‍റി​ന, റി​യ​ർ എ​സി വെ​ന്‍റു​ക​ൾ, ബൂ​ട്ട് ലാ​ന്പ് എ​ന്നി​വ ക്രേ​സ് പ്ല​സി​ൽ മാ​ത്രം.
വി​ല
പെ​ട്രോ​ൾ: 7.14 ല​ക്ഷം രൂ​പ
ഡീ​സ​ൽ: 8.07 ല​ക്ഷം രൂ​പ

ഓട്ടോസ്പോട്ട്/ ഐബി
[email protected]