തീൻ കാ ത്യോഹാർ ഓഫറുമായി ടാറ്റാ മോട്ടോഴ്സ്
മും​ബൈ: ചെ​റു​വാ​ണി​ജ്യവാ​ഹ​ന​മാ​യ ടാ​റ്റാ ഏ​യ്സി​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ക്കാ​ൻ തീ​ൻ കാ ​ത്യോ​ഹാ​ർ എ​ന്ന പ്ര​ത്യേ​ക പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​മാ​യി ടാ​റ്റാ മോ​ട്ടോ​ഴ്സ്. ഇ​തു​വ​രെ 20 ല​ക്ഷം ടാ​റ്റാ ഏ​യ്സാ​ണ് രാ​ജ്യ​ത്ത് വി​റ്റ​ഴി​ച്ച​ത്. ഓ​രോ മൂ​ന്നു മി​നി​റ്റി​ലും ഓ​രോ ഏ​യ്സു​ക​ൾ രാ​ജ്യ​ത്ത് വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് ടാ​റ്റാ മോ​ട്ടോ​ഴ്സ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഒ​പ്പം മൂ​ന്നു പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.


ഈ ​ഉ​ത്സ​വ സീ​സ​ണി​ൽ ടാ​റ്റാ ഏ​യ്സ് വാ​ങ്ങു​മ്പോ​ൾ സ്വ​ർ​ണ​നാ​ണ​യം ല​ഭി​ക്കും. കൂ​ടാ​തെ 10 ല​ക്ഷം രൂ​പ​യു​ടെ വ്യ​ക്തി​ഗ​ത ഇ​ൻ​ഷു​റ​ൻ​സ്, ആ​ക​ർ​ഷ​ക​മാ​യ പ്ര​തി​മാ​സ സ്കീം ​എ​ന്നി​വ​യു​ം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​മാ​സം 30 വ​രെ ഈ ​ഓ​ഫ​റു​ക​ൾ ല​ഭി​ക്കും.