പ്രായോഗികതയില്‍ മുമ്പന്‍ മാരുതി വാഗൻ ആർ
പ്രായോഗികതയില്‍ മുമ്പന്‍ മാരുതി വാഗൻ ആർ
Saturday, November 10, 2018 2:59 PM IST
പ്രാഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള അഞ്ച് കാറുകളിൽ ഒന്നാണ് വാഗൻ ആർ. കാഴ്ചയ്ക്ക് സുന്ദരമെന്ന് പറയാനാവില്ലെങ്കിലും പ്രാ യോഗികതയിൽ മുന്നിലാണ് ഈ ഹാച്ച്ബാക്ക്. അഞ്ച് പേർക്ക് സുഖകരമായി യാത്ര ചെയ്യാം. പിൻ സീറ്റ് മടക്കിയാൽ ഒരു വാൻ പോലെയാകും. ഇഷ്ടം പോലെ ലഗേജ് വയ്ക്കാം.

ഇന്ത്യൻ വിപണിയിൽ ടോൾ ബോയ് ഡിസൈനുമായി എത്തിയ ആദ്യ കാറായ ഹ്യുണ്ടായി സാൻട്രോയോടു മത്സരിക്കാനാണ് മാരുതി സുസൂക്കി വാഗൻ ആറിനെ പുറത്തിറക്കിയത്. 1999 ഡിസംബറിലായിരുന്നു വിപണി പ്രവേശം. 2015 നവംബറിൽ എഎംടി ഗീയർബോക്സുള്ള വാഗൻ ആർ വിപണിയിലെത്തി.


ഇതിനോടകം 20 ലക്ഷത്തിൽ പരം വാഗൻ ആർ കാറുകൾ നിരത്തിലിറങ്ങിയിട്ടുണ്ട്. മാന്വൽ ഗീയർബോക്സുള്ള വകഭേദത്തിന്‍റെ അതേ മൈലേജാണ് എഎംടി വാഗൻ ആറിനും. എല്ലാ വകഭേദങ്ങൾക്കും എബിഎസ്, ഡ്യുവൽ എയർ ബാഗ് എന്നിവ ഓപ്ഷനായി ലഭിക്കും.

വാഗൻ ആറിന്‍റെ ഒരു ലിറ്റർ, മൂന്ന് സിലിണ്ടർ, കെ 10 പെട്രോൾ എൻജിന് 67 ബിഎച്ച്പിയാണ് കരുത്ത്. മൈലേജ് ലിറ്ററിന് 20.51 കിലോമീറ്റർ . ഗ്രൗണ്ട് ക്ലിയറൻസ് 165 മില്ലിമീറ്റർ.
കൊച്ചിയിലെ എക്സ്ഷോറൂം വില 4.38 ലക്ഷം രൂപ മുതൽ 5.63 ലക്ഷം രൂപ വരെ.