ബിഎംഡബ്ല്യു സെഡ് 4 റോഡ്സ്റ്റര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു
Friday, April 12, 2019 3:44 PM IST
കൊച്ചി: ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ മോഡലായ സെഡ് 4 റോഡ്സ്റ്റര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എസ് ഡ്രൈവ് 20 ഐ, എം 40 ഐ എന്നിവയാണ് കമ്പനി പുറത്തിറക്കിയിരിക്കുന്ന രണ്ട് പതിപ്പുകള്‍.എം സീരീസിലുള്ള കാര്‍ പെര്‍ഫോമന്‍സ് വാഹനമായിട്ടാണ് കമ്പനി എത്തിച്ചിരിക്കുന്നത്.
ഇലക്ട്രോണിക്കായി തുറക്കുകയും അടയ്ക്കുകയും ചെയ്യാവുന്ന റൂഫ് ടോപ്പ്, മെച്ചപ്പെടുത്തിയ ഇന്റീരിയറും എക്സ്റ്റീരിയറും വെര്‍ട്ടിക്കലി അലൈന്‍ഡ് ഹെഡ്ലൈറ്റ്, മെഷ് ഡിസൈന്‍ തുടങ്ങിയവ വാഹനത്തിന്റെ മാറ്റങ്ങളില്‍ ചിലതാണ്. ഇന്റീരിയറില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളും ഇങ്ങനെ തന്നെ.
എസ് ഡ്രൈവ് 20 ഐയുടെ രണ്ട് ലിറ്റര്‍ ലിറ്റര്‍ ഇന്‍ലൈന്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്ജിന് വെറും 6.6 സെക്കന്‍ഡില്‍ കാർ പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിച്ചുകയറ്റും. എം 40 ഐയ്ക്ക് പവര്‍ നല്‍കുന്നത് 3 ലിറ്റര്‍ 6 സിലിണ്ടര്‍ ഇന്‍ലൈന്‍ എന്‍ജിനാണ്.
വെറും 4.5 സെക്കന്‍ഡില്‍ കാര്‍ പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിച്ചുകയറും. 64,90,000 രൂപയാണ് എസ് ഡ്രൈവ് 20 ഐയുടെ എക്സ് ഷോറൂം വില. എം 40 ഐക്ക് 78,90,000 രൂപ.