ഹ്യു​ണ്ടാ​യ് വെ​ന്യൂ പു​റ​ത്തി​റ​ക്കി
ഹ്യു​ണ്ടാ​യ് വെ​ന്യൂ പു​റ​ത്തി​റ​ക്കി
Monday, April 22, 2019 3:18 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ ക​​​ണ​​​ക്ട​​​ഡ് എ​​​സ് യു​​​വി ഹ്യു​​​ണ്ടാ​​​യ് വെ​​​ന്യൂ മും​​​ബൈ​​​യി​​​ലും ന്യൂ​​​യോ​​​ക്കി​​​ലും ഒ​​​രേ​​​സ​​​മ​​​യം അ​​​നാ​​​ച്ഛാ​​​ദ​​​നം ചെ​​​യ്തു. ഹ്യു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് എം​​​ഡി എ​​​സ്.​​​എ​​​സ്. കിം ​​​ആ​​​ണ് ഹ്യു​​​ണ്ടാ​​​യ് വെ​​​ന്യൂ അ​​​നാ​​​വ​​​ര​​​ണം ചെ​​​യ്ത​​​ത്.

വെ​​​ന്യൂ​​​വി​​​ന്‍റെ ഹു​​​ണ്ടാ​​​യ് ബ്ലൂ​​​ലി​​​ങ്ക് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള 33 ക​​​ണ​​​ക്ടി​​​വി​​​റ്റി ഫീ​​​ച്ച​​​റു​​​ക​​​ൾ ന​​​വ​​​ത​​​രം​​​ഗം തീ​​​ർ​​​ക്കാ​​​ൻ പോ​​​കു​​​ന്ന​​​താ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കോം​​​പാ​​​ക്ട് ലു​​​ക്കു​​​ള്ള വെ​​​ന്യൂ, ബി​​​ഗ് സ്പെ​​​യ്സ് ഉ​​​റ​​​പ്പാ​​​ക്കു​​​ന്നു. ഏ​​​ഴ് സ്പീ​​​ഡ് അ​​​ഡ്വാ​​​ൻ​​​സ്ഡ് ഡി​​​സി​​​ടി ടെ​​​ക്നോ​​​ള​​​ജി പ​​​വ​​​ർ പാ​​​യ്ക്ക​​​ഡ് ആ​​​ണ്. ഏ​​​തൊ​​​രു റോ​​​ഡ് സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും ഉ​​​യ​​​ർ​​ന്ന സ്പീ​​​ഡി​​​ലും മി​​​ക​​​ച്ച പെ​​​ർ​​​ഫോ​​​മ​​​ൻ​​​സ് ഉ​​​റ​​​പ്പാ​​​ക്കാം. ഇ​​​ലക്‌ട്രിക് സ​​​ണ്‍​റൂ​​​ഫ്, വ​​​യ​​​ർ​​​ലെ​​​സ് ഫോ​​​ണ്‍ ചാ​​​ർ​​​ജ​​​ർ, എ​​​യ​​​ർ പ്യൂ​​​രി​​​ഫ​​​യ​​​ർ, ക്രൂ​​​യി​​​സ് ക​​​ണ്‍​ട്രോ​​​ൾ കൂ​​​ടാ​​​തെ കാ​​​റി​​ൽ​​നി​​​ന്ന് അ​​​ക​​​ലെ​​​യാ​​​ണെ​​​ങ്കി​​​ലും കാ​​​റി​​​ന്‍റെ സാ​​​ങ്കേ​​​തി​​​ക നി​​​യ​​​ന്ത്ര​​​ണം കാ​​​റു​​​ട​​​മ​​​യ്ക്കു ല​​​ഭ്യ​​​മാ​​​ക്കും.


ഹ്യു​​​ണ്ടാ​​​യ് പു​​​തു​​​ത​​​ല​​​മു​​​റ ടെ​​​ക്നോ​​​ള​​​ജി​​​യാ​​​യ ബ്ലൂ​​​ലി​​​ങ്ക് എ​​​ന്നി​​​വ ചി​​​ല സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ മാ​​​ത്രം. ഒ​​​രു ലി​​​റ്റ​​​ർ പെ​​​ട്രോ​​​ൾ വേ​​​രി​​​യ​​​ന്‍റി​​ന് ഏ​​​ഴ് സ്പീ​​​ഡ് ഡ്യു​​​വ​​ൽ ക്ല​​​ച്ച് ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് ഗി​​​യ​​​ർ സം​​​വി​​​ധാ​​​ന​​​മു​​​ണ്ട്. ഒ​​​രു ലി​​​റ്റ​​​ർ, 1.2 ലി​​​റ്റ​​​ർ പെ​​​ട്രോ​​​ൾ വേ​​​രി​​​യ​​​ന്‍റും 1.4 ലി​​​റ്റ​​​ർ ഡീ​​​സð വെ​​​രി​​​യ​​​ന്‍റു​​​മാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. മൂ​​​ന്നു വ​​​ർ​​​ഷ​​​വും അ​​​ണ്‍​ലി​​​മി​​​റ്റ​​​ഡ് കി​​​ലോ​​​മീ​​​റ്റ​​​ർ വാ​​​റ​​​ന്‍റി​​​യും സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ് സൗ​​​ക​​​ര്യ​​​മാ​​​യി ല​​​ഭി​​​ക്കും.