മ​ഹീ​ന്ദ്ര താ​ർ വി​ട​വാ​ങ്ങി, പു​തി​യ വ​ര​വി​നാ​യ്
വാ​ഹ​ന​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട ഓ​ഫ് റോ​ഡ​ർ മ​ഹീ​ന്ദ്ര താ​ർ ഇ​നി ഇ​ല്ല. താ​ർ ശ്രേ​ണി​യി​ലെ അ​വ​സാ​ന വാ​ഹ​നം പ്ര​ത്യേ​ക പൂ​ജ​ക​ളോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി പ്ലാ​ന്‍റി​ൽ​നി​ന്നി​റ​ങ്ങി. ക​ഴി​ഞ്ഞ മാ​സം വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ച താ​ർ 700 എ​ന്ന ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ മോ​ഡ​ലി​ന്‍റെ എ​ഴു​ന്നൂ​റാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും വാ​ഹ​നം പു​റ​ത്തി​റ​ക്കി​യാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി താ​ർ വി​ട​വാ​ങ്ങി​യ​ത്.
ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ താ​ർ 700ന്‍റെ വ​ല​തു​വ​ശ​ത്ത് ആ​ന​ന്ദ് മ​ഹീ​ന്ദ്ര​യു​ടെ കൈ​യൊ​പ്പ് ബാ​ഡ്ജ് പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. ഒ​പ്പം ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ ബാ​ഡ്ജിം​ഗും ന​ല്കി​യി​രി​ക്കു​ന്നു. 9.99 ല​ക്ഷം രൂ​പ​യാ​ണ് (എ​ക്സ് ഷോ​റൂം) ഈ ​മോ​ഡ​ലി​ന് വി​ല.

താ​ർ സി​ആ​ർ​ഡി​ഇ-​യു​ടെ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​വ​സാ​ന വാ​ഹ​നം പു​റ​ത്തി​റ​ക്കു​ന്ന വീ​ഡി​യോ​യും മ​ഹീ​ന്ദ്ര പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. വാ​ഹ​ന​ത്തി​ന്‍റെ ഓ​രോ ഭാ​ഗ​ങ്ങ​ളും ക​ഴി​വു​റ്റ ജീ​വ​ന​ക്കാ​ർ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​ത് എ​ങ്ങി​നെ​യെ​ന്ന് ആ ​വീ​ഡി​യോ​യി​ൽ കാ​ണാം. അ​താ​യ​ത്, അ​സം​ബ്ലി ലൈ​നി​ലു​ള്ള ചേ​സി​സി​ൽ ഔ​ട്ട​ർ ബോ​ഡി, ടെ​യി​ൽ ലൈ​റ്റു​ക​ൾ, എ​ൻ​ജി​ൻ, ട​യ​റു​ക​ൾ, ബാ​ഡ്ജിം​ഗു​ക​ൾ എ​ന്നി​വ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ഇ​തു​കൂ​ടാ​തെ ഒ​റി​ജി​ന​ൽ സി​ജെ-3 സീ​രി​സ് ജീ​പ്പി​നൊ​പ്പം താ​ർ 700നെ​യും ദൃ​ശ്യ​ത്തി​ൽ കാ​ണാം. ജീ​പ്പി​ൽ​നി​ന്നു​ള്ള ലൈ​സ​ൻ​സി​ലാ​ണ് ഇ​തു​വ​രെ മ​ഹീ​ന്ദ്ര ഈ ​സു​ന്ദ​ര വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ച്ച​ത്. പ​ല ത​വ​ണ രൂ​പം മാ​റി​യെ​ത്തി​യെ​ങ്കി​ലും ഏ​ഴു പ​തി​റ്റാ​ണ്ടു കാ​ല​ത്തെ കു​തി​പ്പി​ൽ സി​ജെ ഡി​എ​ൻ​എ​യി​ലു​ള്ള അ​വ​സാ​ന വാ​ഹ​ന​മാ​ണ് താ​ർ 700. നെ​ക്സ്റ്റ് ജെ​ന​റേ​ഷ​ൻ മോ​ഡ​ലു​ക​ൾ വ​രു​ന്ന​ത് പൂ​ർ​ണ​മാ​യും പു​തി​യ പ്ലാ​റ്റ്ഫോ​മി​ലാ​യി​രി​ക്കും.


5-സ്പോ​ക് അ​ലോ​യ് വീ​ലു​ക​ൾ, ബോ​ണ​റ്റി​ലും വ​ശ​ങ്ങ​ളി​ലും പ്ര​ത്യേക വ​ര​ക​ൾ, അ​ക്വാ മ​റൈ​ൻ ബ്ലൂ, ​ന​പോ​ളി ബ്ലാ​ക്ക് എ​ന്നി​ങ്ങ​നെ ര​ണ്ടു നി​റ​ങ്ങ​ൾ, ബ്ലാ​ക്ക് മു​ൻ ഗ്രി​ൽ, ബം​പ​റി​ൽ സി​ൽ​വ​ർ ഫി​നി​ഷിം​ഗ്, മു​ൻ സീ​റ്റു​ക​ളി​ൽ താ​ർ ലോ​ഗോ എ​ന്നി​വ വാ​ഹ​ന​ത്തി​നു ഭം​ഗി ന​ല്കു​ന്പോ​ൾ സു​ര​ക്ഷ​യ്ക്കാ​യി എ​ബി​എ​സു​മു​ണ്ട്.

നി​ല​വി​ലു​ള്ള എ​ൻ​ജി​ൻ​ത​ന്നെ​യാ​ണ് താ​ർ 700 ലി​മി​റ്റ​ഡ് എ​ഡി​ഷ​നും ന​ല്കി​യി​ട്ടു​ള്ള​ത്. 2.5 ലി​റ്റ​ർ 4-സി​ലി​ണ്ട​ർ ട​ർ​ബോ ഡീ​സ​ൽ എ​ൻ​ജി​ൻ 105 ബി​എ​ച്ച്പി പ​വ​റി​ൽ 247 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കും. ട്രാ​ൻ​സ്മി​ഷ​ൻ 5 സ്പീ​ഡ് ആ​ണ്.

പു​തു​ത​ല​മു​റ താ​ർ ഡെ​വ​ല​പ്മെ​ന്‍റ് പാ​ത​യി​ലാ​ണ്. 140 ബി​എ​ച്ച്പി ക​രു​ത്തു​ള്ള പു​തി​യ 2.0 ലി​റ്റ​ർ ട​ർ​ബോ ഡീ​സ​ൽ എ​ൻ​ജി​ൻ പു​തി​യ മോ​ഡ​ലി​ന് ന​ല്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കൂ​ടാ​തെ, ട​ച്ച് സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം, പ​വ​ർ വി​ൻ​ഡോ​ക​ൾ, ഫ്ര​ണ്ട് ഫേ​സിം​ഗ് സീ​റ്റു​ക​ൾ, ഹാ​ർ​ഡ് ടോ​പ് എ​ന്നി​വ പു​തി​യ താ​റി​ൽ ഉ​ണ്ടാ​യേ​ക്കാം.

ഓട്ടോസ്പോട്ട്
ഐബി
[email protected]