ഹ്യുണ്ടായ് കോനയ്ക്ക് വില കുറച്ചു
ഹ്യുണ്ടായ് കോനയ്ക്ക് വില കുറച്ചു
ന്യൂ​ഡ​ൽ​ഹി: കോ​ന ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ത്തി​ന് വി​ല കു​റ​ച്ച​താ​യി ഹ്യു​ണ്ടാ​യ് മോ​ട്ടോ​ർ ഇ​ന്ത്യ അ​റി​യി​ച്ചു. ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ജി​എ​സ്ടി 12ൽ​നി​ന്ന് അ​ഞ്ചു ശ​ത​മാ​ന​മാ​ക്കി കു​റ​ച്ച​തി​നാ​ൽ വി​ല​യി​ൽ 1.58 ല​ക്ഷം രൂ​പ​യാ​ണ് കു​റ​വ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ വാ​ഹ​നം 23.72 ല​ക്ഷം രൂ​പ​യ്ക്ക് ല​ഭ്യ​മാ​കും. നേ​ര​ത്തെ 25.3 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു.

രാ​ജ്യ​ത്തെ 11 സി​റ്റി​ക​ളി​ലാ​യി 15 ഡീ​ല​ർ​ഷി​പ്പു​ക​ളി​ൽ കോ​ന​യ്ക്ക് 152 ബു​ക്കിം​ഗു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

നേ​ര​ത്തെ ടി​ഗോ​ർ ഇ​വി​ക്ക് 80,000 രൂ​പ കു​റ​ച്ച​താ​യി ടാ​റ്റാ മോ​ട്ടോ​ഴ്സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കൂ​ടാ​തെ മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര​യും ഇ​ല​ക്‌​ട്രി​ക് വാ​ഹ​നത്തി​ന്‍റെ വി​ല കു​റ​ച്ച​താ​യി അ​റി​യി​ച്ചു. ക​ന്പ​നി​യു​ടെ ഇ-​വെ​രി​റ്റോ​യ്ക്ക് 80,000 രൂ​പ​യാ​ണ് കു​റ​വു വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ വി​പ​ണി​വി​ല 10.71 ല​ക്ഷം രൂ​പ​യാ​കും.