മെഴ്സിഡസ് ബെൻസ് ജി 350 ഡി ഇന്ത്യയിൽ
Tuesday, November 26, 2019 5:14 PM IST
മെഴ്സിഡസ് ജി-ക്ലാസിലെ ഏറ്റവും മികച്ച ജി 350 ഡി ഇന്ത്യയിൽ അവതരിപ്പിച്ചു. മുംബൈയിൽ നടന്ന ചടങ്ങിൽ മെഴ്സിഡസ് ബെൻസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മാർട്ടിൻ ഷ്വെങ്ക് ആണ് ജി 350 ഡി പുറത്തിറക്കിയത്. ഒന്നര കോടി രൂപ മുതലാണ് ജി 350 ഡി യുടെ ഇന്ത്യയിലെ എക്സ് ഷോറൂം വില.
പുതിയ യുറോ 6ഡി-ടെംപ് സ്റ്റാൻഡേർഡ് എഞ്ചിൻ, 9ജി-ട്രോണിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ തുടങ്ങിയവയുമായി എത്തുന്ന ജി 350 ഡി വെറും 7.4 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ കഴിവുണ്ട്.
2925 സിസി, 210 കെഡബ്ല്യു, 286 എച്ച്പി, 600 എൻഎം എന്നിവയാണ് മറ്റു സവിശേഷതകൾ. 79,500 രൂപയുടെ രണ്ടു വർഷ സർവീസ് പാക്കേജുകളും ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.