കോവിഡ് പ്രതിസന്ധി വ​ക​വ​യ്ക്കാ​തെ വാ​ഹ​ന​വി​പ​ണി മുന്നോട്ട്
കോവിഡ് പ്രതിസന്ധി വ​ക​വ​യ്ക്കാ​തെ  വാ​ഹ​ന​വി​പ​ണി മുന്നോട്ട്
Saturday, October 3, 2020 3:56 PM IST
കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​ന​​​​വും അ​​​​നു​​​​ബ​​​​ന്ധ പ്ര​​​​ശ്ന​​​​ങ്ങ​​​​ളും തു​​​​ട​​​​രു​​​​ന്പോ​​​​ഴും രാ​​​​ജ്യ​​​​ത്തെ വാ​​​​ഹ​​​​ന​​​​വി​​​​പ​​​​ണി​​​​യി​​​​ൽ ആ​​​​വേ​​​​ശ​​​​ക്കു​​​​തി​​​​പ്പ്. ഭൂ​​​​രി​​​​ഭാ​​​​ഗം വാ​​​​ഹ​​​​ന​​​​നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ​​​​ക്കും സെ​​​​പ്റ്റം​​​​ബ​​​​ർ മാ​​​​സ​​​​ത്തി​​​​ലെ വി​​​​ല്​​​​പ​​​​ന​​​​യി​​​​ൽ ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു​​​​ള്ള​​​​ത്. വി​​​​ല്പ​​​​ന​​​​യി​​​​ൽ മു​​​​ൻ വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാ​​​​ൾ പി​​​​ന്നോ​​​​ട്ടു​​​​പോ​​​​യ ചു​​​​രു​​​​ക്കം ചി​​​​ല ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്കാ​​​​ക​​​​ട്ടെ ജൂ​​​​ലൈ, ഓ​​​​ഗ​​​​സ്റ്റ് മാ​​​​സ​​​​ങ്ങ​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ച് സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ വി​​​ൽ​​​ക്കാ​​​നാ​​​യി. ന​​​വ​​​രാ​​​ത്രി​​​യും ദീ​​​പാ​​​വ​​​ലി​​​യു​​​മ​​​ട​​​ക്ക​​​മു​​​ള്ള ഉ​​​ത്സ​​​വ​​സീ​​​സ​​​ണും വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വി​​​ല്പ​​​ന ഇ​​​നി​​​യും മെ​​​ച്ച​​​പ്പെ​​​ടു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​ണു ക​​​ന്പ​​​നി​​​ക​​​ൾ.

രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വാ​​​​ഹ​​​​ന​​​​നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ മാ​​​​രു​​​​തി സു​​​​സു​​​​ക്കി​​​​ക്ക് സെ​​​​പ്റ്റം​​​​ബ​​​​റി​​​​ലെ ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​ല്പ​​​​ന​​​​യി​​​​ൽ 32 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഇ​​​​തേ മാ​​​​സം 1,15,452 യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ വി​​​​റ്റ സ്ഥാ​​​​ന​​​​ത്ത് ഇ​​​​ക്കു​​​​റി 1,52,608 വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ വി​​​​ല്ക്കാ​​​​നാ​​​​യി. ക​​​​ന്പ​​​​നി​​​​യു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള മൊ​​​​ത്ത വി​​​​ല്പ​​​​ന​​​​യി​​​​ലെ വ​​​​ർ​​​​ധ​​​​ന 31 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്.
ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാ​​​​ൾ 24 ശ​​​​ത​​​​മാ​​​​നം ആ​​​​ഭ്യ​​​​ന്ത​​​​ര​​​​വി​​​​ൽ​​​​പ​​​​ന വ​​​​ർ​​​​ധ​​​​ന​​​​യാ​​ണു ഹ്യു​​​​ണ്ടാ​​​​യി​​​​ക്കു​​​​ള്ള​​​​ത്. 50,313 യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ വി​​​ല്‌​​​ക്കാ​​​നാ​​​യി. അ​​​​തേ​​​​സ​​​​മ​​​​യം ക​​​​ന്പ​​​​നി​​​​യു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി 44 ശ​​​​ത​​​​മാ​​​​നം താ​​​​ണ് 9600 യൂ​​​​ണി​​​​റ്റു​​​​ക​​​​ളാ​​​​യി. മൊ​​​​ത്ത വി​​​​ല്പ​​​​ന;59913 യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ.


മ​​​​ഹീ​​​​ന്ദ്ര ആ​​​​ൻ​​​​ഡ് മ​​​​ഹീ​​​​ന്ദ്ര​​​​യു​​​​ടെ യാ​​​​ത്രാ വാ​​​​ഹ​​​​ന വി​​​​ല്പ​​​​ന​​​​യി​​​​ൽ നാ​​​​ലു ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി(14,857 യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ). എ​​​​ന്നാ​​​​ൽ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ൽ 41 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​വു​​​​ണ്ടാ​​​​യി. ക​​​​ന്പ​​​​നി​​​​യു​​​​ടെ മൊ​​​​ത്ത​​​​വി​​​​ൽ​​​​പ​​​​ന 17 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​ഞ്ഞ് 35,920 യൂ​​​​ണി​​​​റ്റു​​​​ക​​​​ളാ​​​​യി. എ​​​ന്നാ​​​ൽ ട്രാ​​​​ക്ട​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ മി​​​​ക​​​​ച്ച വി​​​​ൽ​​​​പ​​​​ന​​​​യാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്.

ഈ ​​​​വ​​​​ർ​​​ഷ​​​​ത്തെ മൊ​​​​ത്ത​​​​പ്ര​​​​തി​​​​മാ​​​​സ വി​​​​ല്പ​​​​ന​​​​യി​​​​ൽ ഹീ​​​​റോ മോ​​​​ട്ടോ​​​​കോ​​​​ർ​​​​പ്പ് ആ​​​​ണ് ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 16.9 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യോ​​​​ടെ 7,15,718 യൂ​​​​ണി​​​​റ്റു​​​​ക​​​​ളാ​​​​ണ് ക​​​​ന്പ​​​​നി സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ വി​​​​റ്റ​​​​ത്. ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​ല്പ​​​​ന 16.11 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 6,00,509 യൂ​​​​ണി​​​​റ്റു​​​​ക​​​​ളാ​​​​യി. ലോ​​​​ക്ക് ഡൗ​​​​ണി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​ട​​​​ച്ച പ്ലാ​​​​ന്‍റു​​​​ക​​​​ളെ​​​​ല്ലാം​​​​ത​​​​ന്നെ തു​​​​റ​​​​ന്നെ​​​​ന്നും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ശേ​​​​ഷി​​​​യു​​​​ടെ 100 ശ​​​​ത​​​​മാ​​​​നം കൈ​​​​വ​​​​രി​​​​ക്കാ​​​​നാ​​​​യെ​​​​ന്നും ഹി​​​​റോ മോ​​​​ട്ടോ​​​​കോ​​​​ർ​​​​പ്പ് അ​​​​റി​​​​യി​​​​ച്ചു.

ബ​​​​ജാ​​​​ജ് ഓ​​​​ട്ടോ​​​​യു​​​​ടെ സെ​​​​പ്റ്റം​​​​ബ​​​​റി​​​​ലെ മൊ​​​​ത്ത വാ​​​​ഹ​​​​ന വി​​​​ല്പ​​​​ന​​​​യി​​​​ൽ 10 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. 441306 യൂ​​​​ണി​​​​റ്റു​​​​ക​​​​ളാ​​​​ണു ക​​​​ന്പ​​​​നി ക​​​​ഴി​​​​ഞ്ഞ മാ​​​​സം വി​​​​റ്റ​​​​ത്. ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​ല്പ​​​​ന​​​​യി​​​​ലെ വ​​​​ർ​​​​ധ​​​​ന ആ​​​​റു ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്. സെ​​​​പ്റ്റം​​​​ബ​​​​റി​​​​ലെ ക​​​​ന്പ​​​​നി​​​​യു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി 14 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 2,12,575 യൂ​​​​ണി​​​​റ്റാ​​​​യി. ക​​​​ന്പ​​​​നി​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും കൂ​​​​ടി​​​​യ പ്ര​​​​തി​​​​മാ​​​​സ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യാ​​​​ണി​​​​ത്.

-അ​​​ല​​​ക്സ് ചാ​​​ക്കോ