കുഞ്ഞുടുപ്പുകളുടെ സാമ്രാജ്യം
വനിതാസംരംഭകമേഖലയില്‍ കേരളത്തിന്റെ അംബാസഡര്‍മാരിലൊരാളാണ് മലപ്പുറം തിരുവാലി സ്വദേശിനി ഡോ.കെ.പി. ബീന മുരളീധരന്‍. അന്താരാഷ്ട്രതലത്തിലേക്ക് വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയ ബീന മുരളീധരന്റെ സുമിക്‌സ് കിഡ്‌സ് വെയര്‍ ഇന്നു കേരളത്തിന്റെ അഭിമാന ബ്രാന്‍ഡാണ്. അതെ, കുഞ്ഞുടുപ്പുകളുടെ ലോകത്തു വിപണിയുടെ സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചുമുന്നേറുകയാണ് സുമിക്‌സ് കിഡ്‌സ് വെയര്‍ മാനേജിംഗ് ഡയറക്ടര്‍ കെ.പി.ബീന. കുറഞ്ഞ കാലയളവില്‍ വെല്ലുവിളികളെയെല്ലാം അതിജീവിച്ചുള്ള ബീനയുടെ ബിസിനസ് വളര്‍ച്ചയില്‍ കൈയടിക്കുക തന്നെ വേണം. കുഞ്ഞുങ്ങളെ പൊന്നുപോലെ സ്‌നേഹിക്കുന്നവര്‍ക്ക് കുഞ്ഞുടുപ്പുകളും ഗുണനിലവാരത്തിലുള്ളതായിരിക്കണമെന്നു നിര്‍ബന്ധമുണ്ട്. സുമിക്‌സും ഗുണനിലവാരത്തില്‍ ഒും വിുവീഴ്ചയ്ക്ക് തയാറല്ല. അതുകൊണ്ടുതന്നെയാണ് തെരഞ്ഞെടുത്ത ബിസിനസ് മേഖല പൊന്നാക്കി മാറ്റാന്‍ ബീന മുരളീധരനു കഴിഞ്ഞത്. കുട്ടികളുടെ വസ്ത്രവ്യാപാരരംഗത്ത് മികച്ച നിലവാരമുള്ള ഉത്പന്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നുള്ളതാണ് സുമിക്‌സിന്റെ പ്ലസ് പോയിന്റ്. നൂറുശതമാനം പരിസ്ഥിതി സൗഹൃദവും അലര്‍ജി രഹിതവുമായ കോട്ടണ്‍ ഉത്പന്നങ്ങളാണ് സുമിക്‌സിന്റെ ആകര്‍ഷണം. മാറിവരുന്ന വിപണിയുടെ ട്രെന്‍ഡുകള്‍ മനസിലാക്കിയുള്ള മുന്നേറ്റം സുമിക്‌സിനു 2009 ഓടുകൂടി ദേശീയ വിപണിയില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞു. 2012ല്‍ സുമിക്‌സ് കിഡ്‌സ് വെയറിനു ഐഎസ്ഒ സര്‍ട്ടിഫിക്കേഷനും 2014ല്‍ ഒഎച്ച്എസ്എഎസ് സര്‍ട്ടിഫിക്കറ്റും ലഭിച്ചു. 2013 ഓടെ യുഎസ്എ, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ആരംഭിച്ചു. ഇന്നു യുഎഇ ഉള്‍പ്പെടെ ബഹറിന്‍, ഒമാന്‍, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍ സുമിക്‌സിന്റെ സാന്നിധ്യം ഉറപ്പിക്കാന്‍ കഴിഞ്ഞു. 20 പേരുമായി തിരുവാലി എന്ന കൊച്ചുഗ്രാമത്തില്‍ ആരംഭിച്ച സുമി ക്‌സ് കിഡ്‌സ് വെയര്‍ ഇന്ന് അഞ്ഞുറൂലധികം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും ജോലി നല്‍കുന്ന വലിയ സ്ഥാപനമായി വളര്‍ന്നു.

പുരസ്‌കാരങ്ങളുടെ നെറുകയില്‍

പ്രവര്‍ത്തനവും വിശ്വാസ്യതയും പരിഗണിച്ചു നിരവധി നേട്ടങ്ങളാണ് സുമിക്‌സിനെ തേടിയെത്തിയത്. വിജയയാത്രയില്‍ നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും സ്വന്തമാക്കി. 2011ല്‍ സംസ്ഥാനസര്‍ക്കാരിന്റെ മികച്ച സംരംഭകയ്ക്കുള്ള എംഎസ്എംഇ അവാര്‍ഡും 2015 ദേശീയതലത്തില്‍ മികച്ച സംരംഭകയ്ക്കുള്ള കാനറാ ബാങ്കിന്റെ അവാര്‍ഡും ബീനയ്ക്ക് ലഭിച്ചു. എംഎസ്എംഇ മിനിസ്ട്രി അവാര്‍ഡ്, ബെസ്റ്റ് ബ്രാന്‍ഡ് അവാര്‍ഡ്, വനിതാ ലോകം അവാര്‍ഡ്, കൈരളി ടിവി ബെസ്റ്റ് ബ്രാന്‍ഡ് അവാര്‍ഡ്, റിപ്പോര്‍ട്ടര്‍ ടിവി ബെസ്റ്റ് ബിസിനസ് വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്, മംഗളം ടിവി ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരം, ധനം മാഗസിന്റെ 2017ലെ വനിതാ സംരംഭകയ്ക്കുള്ള പുരസ്‌കാരം, ജൂണിയര്‍ ചേംബര്‍ ഓഫ് ഇന്ത്യയുടെ 2018ലെ ബെസ്റ്റ് ബിസിനസ് വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം എന്നിവ വിജയപാതയിലെ നേട്ടങ്ങളാണ്.

കാരുണ്യസേവനങ്ങള്‍

ബിസിനസ് തിരക്കുകള്‍ക്കിടയിലും ജീവകാരുണ്യരംഗത്ത് കെ.പി.ബീന സജീവമാണ്. സമൂഹത്തില്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ബീന മുന്നിിറങ്ങുന്നു. നിര്‍ധനര്‍ക്കും കഷ്ടത അനുഭവിക്കുന്നവര്‍ക്കും നിരവധി കാര്യങ്ങളാണ് ചെയ്യുന്നത്. ഇതിനു വേണ്ടി സുമിക്‌സ് വാല്‍സല്യം എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. സാമൂഹികസേവനങ്ങള്‍ കണക്കിലെടുത്ത് അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയായ അക്കാദമി ഓഫ് ഗ്ലോബല്‍ പീസ് ഡോക്ടറേറ്റ് പദവി നല്‍കി ബീന മുരളീധരനെ ആദരിച്ചിട്ടുണ്ട്. ഭര്‍ത്താവ് ഡെപ്യട്ടൂി കളക്ടര്‍ മുരളീധരനും മകള്‍ ഡോ.ശ്രീലക്ഷ്മിയും മരുമകന്‍ ഡോ.ഹരികൃഷ്ണനും മകന്‍ ശ്രീഹരിയും ചെറുമകന്‍ വിയാനും അടങ്ങുന്നതാണ് ബീന മുരളീധരന്റെ കുടുംബം.

വൈവിധ്യവും പുതിയ ട്രെന്‍ഡുകളും

വ്യത്യസ്തങ്ങളായ ഡിസൈനുകളിലും മികച്ച നിലവാരത്തിലുമാണ് സുമിക്‌സിന്റെ ഉത്പന്നങ്ങള്‍. പുതിയ ട്രെന്‍ഡുകള്‍ക്കനുസരിച്ചാണ് രൂപകല്‍പ്പന. സുമിക്‌സിന്റെ കീഴിലുള്ള റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ടീമാണ് വൈവിധ്യങ്ങളായ ഡിസൈനുകള്‍ രൂപകല്‍പ്പന ചെയ്യുന്നത്. ബേബി ബെഡ്ഡ്, ആക്‌സസറീസ്, തൊട്ടില്‍ എന്നിവയും കമ്പനിയുടെ ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്നു. 250 ഓളം വൈവിധ്യ മോഡലുകള്‍ ബ്രാന്‍ഡ് പുറത്തിറക്കുന്നുണ്ട്.


കുഞ്ഞുങ്ങള്‍ക്കുള്ള പരിസ്ഥിതി സൗഹൃദ അലര്‍ജി രഹിത വസ്ത്രങ്ങള്‍ നിര്‍മിക്കാന്‍ അത്യാധുനിക ഉപകരണങ്ങളാണ് ഇവര്‍ ഉപയോഗിക്കുന്നത്. മെറ്റീരിയലുകള്‍ തെരഞ്ഞെടുക്കുന്ന ഘട്ടം മുതല്‍ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പാക്കുന്നു. കോമ്പ്ഡ് കോംപ്കാട് യാണ്‍ നൂലുകള്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന കുഞ്ഞുടുപ്പുകള്‍ ബയോവാഷും കെമിക്കല്‍ വാഷും കഴിഞ്ഞാണ് വിപണിയിലെത്തുന്നത്. സോഫ്റ്റ് ഫ്‌ളോ ഡയിംഗ് വിദ്യയിലൂടെ കളര്‍ നല്‍കുന്നതിനാല്‍ കളര്‍ മങ്ങിപ്പോകുകയോ ഇളകുകയോ ചെയ്യുന്നില്ല.വെല്ലുവിളികള്‍ പടവുകളാക്കി

വെല്ലുവിളിയും മത്സരങ്ങളുമുണ്ടെങ്കിലും തങ്ങളുടേതായ ഇടം പിടിച്ചെടുക്കാന്‍ സുമിക്‌സിനു കഴിഞ്ഞു. നാട്ടുകാരുടെ പിന്തുണയും സുമിക്‌സിനുണ്ട്. സുമിക്‌സ് ഉത്പന്നങ്ങളുടെ വൈവിധ്യവും നിലവാരവും ഉപഭോക്താക്കളുടെ ഹൃദയം പിടിച്ചെടുക്കാന്‍ കഴിഞ്ഞുവെന്നതാണ് ബീനയുടെ നേട്ടം. വെല്ലുവിളികള്‍ നിറഞ്ഞ വ്യവസായലോകത്ത് സ്ത്രീകള്‍ക്കും ശോഭിക്കാനാകുമെന്നു തെളിയിച്ചു. വനിതകള്‍ വസ്ത്രനിര്‍മാണരംഗത്തേക്ക് അധികം കടന്നുവരാത്ത കാലഘട്ടത്തിലാണ് കെ.പി.ബീന ബിസിനസ് ആരംഭിക്കുന്നത്. കഠിനാധ്വാനവും ഇച്ഛാശക്തിയും ആത്മവിശ്വാസവും കൈമുതലാക്കി മുന്നേറിയപ്പോള്‍ സുമിക്‌സ് എന്ന ബ്രാന്‍ഡും വളര്‍ന്നു പന്തലിച്ചു.

രാജ്യാന്തരരംഗത്ത് തിളങ്ങണം

രാജ്യാന്തരരംഗത്ത് തിളങ്ങുന്ന ബ്രാന്‍ഡായി സുമിക്‌സിനെ വളര്‍ത്തുകയെന്നതാണ് ലക്ഷ്യം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വിപണി ശക്തിപ്പെടുത്തണം, കയറ്റുമതിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. തൊഴിലാളികളുടെ ആത്മാര്‍ഥതയും കഠിനാധ്വാനവും എടുത്തുപറയേണ്ടതാണ്. വിജയിക്കുവാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹവും അതിയായ വാശിയും ഉള്ളിലുണ്ടായിരുന്നു. പുതിയ ആശയങ്ങള്‍, സാധ്യതകള്‍, കീഴടക്കാനുള്ള ഉയരങ്ങള്‍ എന്നിവയാണ് മനസില്‍ നിറയെ.

പ്രചോദനവും അഭിമാനവും

സംരംഭങ്ങള്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് പലരും തുടങ്ങുന്നത്. എന്നാല്‍ ഗ്രാമത്തില്‍ ബിസിനസ് തുടങ്ങാനായിരുന്നു ബീനയുടെ തീരുമാനം. തട്ടകമായ തിരുവാലിയിലെ ചീനിപ്പടിയെന്ന ഗ്രാമവും എല്ലാവിധ പിന്തുണയും ബീനയ്ക്ക് നല്‍കി. കുഞ്ഞുടുപ്പ് ബിസിനസ് രംഗത്ത് ചുവടുറപ്പിക്കാനുള്ള തീരുമാനത്തെ ഭര്‍ത്താവും വീച്ചുകാരും പ്രോത്സാഹിപ്പിച്ചു. ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തില്‍ നിന്നാണ് കുട്ടികളുടെ ബ്രാന്‍ഡ് തന്നെ തുടങ്ങാന്‍ തീരുമാനിച്ചത്. കുട്ടികള്‍ക്കായി ബ്രാന്‍ഡുകളും അധികമില്ലാതിരുന്നു. ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചതും ബ്രാന്‍ഡ് ജനകീയമാക്കിയതും ബിസിനസ് വിപുലമാക്കാന്‍ ബീനയെ പ്രേരിപ്പിച്ചു. ഉപഭോക്താക്കളുടെ സംതൃപ്തിയും ഒത്തുചേര്‍ന്നതോടെ വിജയക്കുതിപ്പ് തുടങ്ങി. ഉപഭോക്താവിന്റെ ആവശ്യം തിരിച്ചറിഞ്ഞ് ഉത്പന്നം നല്‍കുവാനും പുതിയ ട്രെന്‍ഡുകള്‍ കൊണ്ടുവരുവാനും സാധിച്ചു. ഇതായിരുന്നു സുമിക്‌സിന്റെ മുന്നേറ്റത്തിന് അടിസ്ഥാനം.

പര്‍ച്ചേസുമായി ബന്ധപ്പെട്ടു സൂറത്തും തിരുപ്പൂരും മുംബൈയും യാത്ര നടത്താറുണ്ട്. അടുത്ത സ്വപ്‌നങ്ങളിലേക്കും ലക്ഷ്യത്തിലേക്കുമുള്ള പ്രയാണത്തിലാണ് ബീന മുരളീധരന്‍. കൊച്ചുഗ്രാമത്തില്‍ നിന്നുള്ള ബീന മുരളീധരനെന്ന വനിതാ സംരംഭകയുടെ വളര്‍ച്ച ഏവര്‍ക്കും പ്രചോദനവും അഭിമാനവുമാണ്.

രഞ്ജിത് ജോണ്‍