ക്രിസ്മസിനു 10 വിദേശ കേക്കുകള്‍
Saturday, December 21, 2019 5:02 PM IST
മഞ്ഞു പൊഴിച്ചും നക്ഷത്രവിളക്കുകള്‍ തെളിച്ചും പള്ളിമണികള്‍ ആരാധനാപൂര്‍വം മുഴക്കിയുമാണ് ക്രിസ്മസ് വിരുന്നെത്തുന്നത്. ഇതോടൊപ്പം നാവില്‍ അലിഞ്ഞു ചേരുന്ന കേക്കിന്റെ മധുരം കൂടി ചേരുമ്പോഴേ ക്രിസ്മസ് ആഘോഷം പൂര്‍ണമാകൂ. ഓരോ വര്‍ഷവും കേക്കുകള്‍ രൂപത്തിലും ഭംഗിയിലും രുചിയിലും വൈവിധ്യം പുലര്‍ത്തുന്നു. സ്ത്രീധം വായനക്കാര്‍ക്കായി ഇത്തവണ ഒരുക്കിയിരിക്കുന്നത് 10 വിദേശ കേക്കുകളാണ്. രുചിക്കാം ആ മധുരം...
അമേരിക്കന്‍ ഫ്രൂട്ട് കേക്ക്
ചേരുവകള്‍
മുട്ട - മൂന്ന് എണ്ണം
പൊടിച്ച പഞ്ചസാര -150 ഗ്രാം
വെണ്ണ (ഉപ്പില്ലാത്തത്)- 150 ഗ്രാം
കശുവണ്ടി നുറുക്കിയത് - 50 ഗ്രാം
ബദാം നുറുക്കിയത് - 50 ഗ്രാം
ബദാം തൊലികളഞ്ഞത്(അലങ്കരിക്കാന്‍) -15 എണ്ണം
ഉണക്കമുന്തിരി - 100 ഗ്രാം
ഈന്തപ്പഴം(നുറുക്കിയത്) - 100 ഗ്രാം
ഉണക്കിയ പ്ലം(നുറുക്കിയത്)- 100 ഗ്രാം
നാരങ്ങാനീര് - ഒരു നാരങ്ങയുടേത്
പട്ട പൊടിച്ചത് - അര ടീസ്പൂണ്‍
ഗ്രാമ്പു പൊടിച്ചത് - അര ടീസ്പൂണ്‍
ജാതിക്ക പൊടിച്ചത് - അര ടീസ്പൂണ്‍
കേക്ക് ജീരകം -അര ടീസ്പൂണ്‍
മൈദ - 150 ഗ്രാം
ബേക്കിംഗ് പൗഡര്‍ - ഒരു ടീസ്പൂണ്‍
ബേക്കിംഗ് സോഡ - അര ടീസ്പൂണ്‍
റം - മൂന്ന് ടേബിള്‍ സ്പൂണ്‍
തയാറാക്കുന്നവിധം
മുട്ട നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് വീണ്ടും നന്നായി ബീറ്റ് ചെയ്യണം. ഇതിലേക്ക് കശുവണ്ടി നുറുക്കിയതും ബദാമും ഡ്രൈഫ്രൂട്ടുകളും നാരങ്ങാനീരും ചേര്‍ത്ത് നന്നായി ഇളക്കി എടുക്കുക. തുടര്‍ന്ന് മൈദ, ബേക്കിംഗ് പൗഡര്‍, ബേക്കിംഗ് സോഡ, മസാലപ്പൊടികള്‍, റം എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കണം. ഇനി ഈ മിശ്രിതം ഗ്രീസ് ചെയ്ത് വച്ചിരിക്കുന്ന കേക്ക് ടിന്നില്‍ ഒഴിച്ച് മുകളില്‍ തൊലികളഞ്ഞുവച്ചിരിക്കുന്ന ബദാംകൊണ്ട് അലങ്കരിക്കുക. ചൂടാക്കിയിട്ടിരിക്കുന്ന അവ്‌നില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ 45 മിനിറ്റ് കേക്ക് ബേക്ക് ചെയ്‌തെടുക്കാം.
ജര്‍മന്‍ ക്രിസ്മസ് കേക്ക്
ചേരുവകള്‍
മൈദ - രണ്ടര കപ്പ്
ബേക്കിംഗ് സോഡ - ഒരു ടീസ്പൂണ്‍
വെണ്ണ(ഉപ്പില്ലാത്തത്) - 100 ഗ്രാം
ബ്രൗണ്‍ഷുഗര്‍ - കാല്‍കപ്പ്
ചുക്കുപൊടി - ഒരു ടേബിള്‍സ്പൂണ്‍
പട്ട പൊടിച്ചത് - അര ടീസ്പൂണ്‍
ജാതിക്ക പൊടിച്ചത് - മുക്കാല്‍ ടീസ്പൂണ്‍
തൈര് - കാല്‍കപ്പ്
മുട്ട - മൂന്ന് എണ്ണം
വാനില -ഒരു ടീസ്പൂണ്‍
വാള്‍നട്ട് (നുറുക്കിയത്) - ഒരു പിടി
ശര്‍ക്കര ഉരുക്കിയത് - കാല്‍ കപ്പ്
തയാറാക്കുന്നവിധം
ശര്‍ക്കരയും വെണ്ണയും ബ്രൗണ്‍ഷുഗറും ചെറുതീയില്‍ പഞ്ചസാര നന്നായി അലിയുന്നതുവരെ പാകം ചെയ്‌തെടുക്കുക. ഈ മിശ്രിതം നന്നായി തണുത്തുകഴിയുമ്പോള്‍ മൈദയും മറ്റെല്ലാ പൊടികളും ഇതിലേക്ക് ചേര്‍ക്കണം. തുടര്‍ന്ന് മുട്ടയും വാനിലയും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് തൈരുകൂടി ചേര്‍ത്തിളക്കണം. ഈ മിശ്രിതം ആദ്യം തയാറാക്കിവച്ചിരിക്കുന്ന മിശ്രിതത്തിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം നന്നായി വെണ്ണ പുരട്ടി മയപ്പെടുത്തിവച്ചിരിക്കുന്ന കേക്ക് ടിന്നില്‍ ഇത് ഒഴിച്ച് ചൂടാക്കിയിിരിക്കുന്ന അവ്‌നില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ 40 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കണം.
കാരമല്‍ ടോപ്പിംഗിന്
ചേരുവകള്‍
പഞ്ചസാര- മൂന്ന് ടേബിള്‍സ്പൂണ്‍
വെണ്ണ (ഉപ്പില്ലാത്തത്)- നാല് ടേബിള്‍സ്പൂണ്‍
കണ്ടന്‍സ്ഡ് മില്‍ക്ക് - മുക്കാല്‍ കപ്പ്
വാനില - അരടീസ്പൂണ്‍
തയാറാക്കുന്ന വിധം
പാന്‍ അടുപ്പത്തുവച്ച് പഞ്ചസാര ബ്രൗണ്‍ നിറമാക്കിയെടുക്കുക. വെണ്ണ ചേര്‍ത്തുകൊടുക്കണം. തീ കുറച്ച ശേഷം കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ക്കുക. ഇത് നല്ലപോലെ കട്ടിയായി വരുമ്പോള്‍ ബേക്ക് ചെയ്തുവച്ചിരിക്കുന്ന കേക്കിനു മുകളില്‍ ഒഴിച്ച് വാള്‍നട്‌സ് കൊണ്ട് അലങ്കരിച്ച് വിളമ്പാം.
ഇറ്റാലിയന്‍ ക്രിസ്മസ് കേക്ക്
ചേരുവകള്‍
ഉണക്കമുന്തിരി - 100 ഗ്രാം
ഉണങ്ങിയ അത്തിപ്പഴം(അരിഞ്ഞത്) - 100 ഗ്രാം
റം - 125 മില്ലി
ഡാര്‍ക്ക് ചോക്‌ലേറ്റ് (അരിഞ്ഞത്) - 380 ഗ്രാം
വറുത്ത ഹേസല്‍ നട്‌സ് - 100 ഗ്രാം
വറുത്ത ബദാം - 100 ഗ്രാം
ഉണങ്ങിയ ഓറഞ്ചിന്റെ തൊലി -50 ഗ്രാം
ഉപ്പില്ലാത്ത വെണ്ണ - 125 ഗ്രാം
വാനില - ഒരു ടീസ്പൂണ്‍
മുട്ട - മൂന്ന് എണ്ണം
നാരങ്ങയുടെ തൊലി ചുരണ്ടിയത് - ഒരു നാരങ്ങയുടേത്
തേന്‍ - 100 ഗ്രാം
മൈദ- 125 ഗ്രാം
ബേക്കിംഗ് പൗഡര്‍ - ഒരു ടീസ്പൂണ്‍
ബേക്കിംഗ് സോഡ - അര ടീസ്പൂണ്‍
തയാറാക്കുന്നവിധം
റമ്മില്‍ ഉണക്കമുന്തിരിയും അത്തിപ്പഴവും ഏഴു മണിക്കൂര്‍ കുതിര്‍ത്തുവയ്ക്കുക. വെണ്ണയും പഞ്ചസാരയും വാനിലയും ഒന്നിച്ചു ബീറ്റ് ചെയ്ത് എടുക്കണം. ഇതിലേക്ക് മുട്ട ചേര്‍ത്ത് വീണ്ടും ബീറ്റ് ചെയ്യുക. ഇനി ചോക്ക്‌ലേറ്റും നട്‌സും ഓറഞ്ചുതൊലിയും നാരങ്ങാത്തൊലിയും ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കണം. ഇതിലേക്ക് ബാക്കി എല്ലാ ചേരുവകളും ഒരുമിച്ചു ചേര്‍ത്തുകൊടുത്ത് നന്നായി ഇളക്കി മയപ്പെടുത്തിവച്ചിരിക്കുന്ന കേക്ക് ടിന്നില്‍ ഒഴിച്ച് ചൂടാക്കിയിട്ടിരിക്കുന്ന അവ്‌നില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ 40 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കാം.
ലണ്ടന്‍ ക്രിസ്മസ് കേക്ക്
ചേരുവകള്‍
മുട്ട - മൂന്ന് എണ്ണം
മൈദ - 300 ഗ്രാം
ഉപ്പില്ലാത്ത വെണ്ണ - 300 ഗ്രാം
പൊടിച്ച പഞ്ചസാര- 250 ഗ്രാം
പട്ട - കാല്‍ ടീസ്പൂണ്‍
ഗ്രാമ്പു - കാല്‍ ടീസ്പൂണ്‍
ജാതിക്ക പൊടിച്ചത് -കാല്‍ ടീസ്പൂണ്‍
ഏലക്ക പൊടിച്ചത് - കാല്‍ ടീസ്പൂണ്‍
ഉപ്പ് - ഒരുനുള്ള്
മിക്‌സഡ് ഡ്രൈ ഫ്രൂട്‌സ് -500 ഗ്രാം
ബ്രാന്‍ഡി - നാല് ടേബിള്‍സ്പൂണ്‍
ബേക്കിംഗ് സോഡ - അര ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ -ഒരു ടീസ്പൂണ്‍
തയാറാക്കുന്നവിധം
ഒരു പാത്രത്തില്‍ മുട്ട നന്നായി ബീറ്റ് ചെയ്യുക. അതിലേക്ക് പഞ്ചസാരയും വെണ്ണയുംകൂടി ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യണം. മറ്റ് എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. ഇത് നന്നായി മയപ്പെടുത്തിവച്ചിരിക്കുന്ന കേക്ക് ടിന്നില്‍ ഒഴിച്ച്, ചൂടാക്കിയിിരിക്കുന്ന അവ്‌നില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ ഒരുമണിക്കൂര്‍ ബേക്ക് ചെയ്‌തെടുക്കണം.
ഫ്രഞ്ച് ക്രിസ്മസ് കേക്ക്
ചേരുവകള്‍
മുട്ട - രണ്ട് എണ്ണം
ഓറഞ്ചുതൊലി - മുക്കാല്‍ കപ്പ്
നുറുക്കിയ വാള്‍നട്‌സ് - അരക്കപ്പ്
ഉണക്കമുന്തിരി - അരക്കപ്പ്
മൈദ -ഒന്നരക്കപ്പ്
മൈദ -രണ്ടു ടേബിള്‍സ്പൂണ്‍
ഉപ്പില്ലാത്ത വെണ്ണ -അരക്കപ്പ്
പഞ്ചസാര - അരക്കപ്പ്
തേന്‍ - രണ്ടര ടേബിള്‍സ്പൂണ്‍
പാല്‍ - ഒന്നര ടേബിള്‍സ്പൂണ്‍
ബേക്കിംഗ് സോഡ- അര ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ -ഒരു ടീസ്പൂണ്‍
റം - 3 ടീസ്പൂണ്‍
തയാറാക്കുന്നവിധം
രണ്ടു ടേബിള്‍സ്പൂണ്‍ മൈദയില്‍ ഓറഞ്ചുതൊലിയും വാള്‍നട്‌സും ഉണക്കമുന്തിരിയും മിക്‌സ് ചെയ്ത് മാറ്റിവയ്ക്കുക.
ഒരു പാത്രത്തില്‍ വെണ്ണയും പഞ്ചസാരയും തേനും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്‌തെടുക്കണം. ഇതിലേക്ക് മുട്ട ചേര്‍ത്ത് വീണ്ടും ബീറ്റ് ചെയ്യുക. പാല്‍, റം, വാനില എന്നിവ ചേര്‍ത്തുകൊടുക്കണം. ഇതിലേക്ക് മൈദയും ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും ചേര്‍ത്ത് പതുക്കെ ഒന്നു ബീറ്റ് ചെയ്തുകൊടുക്കുക. തുടര്‍ന്ന് നട്‌സും ഫ്രൂ്‌സും ചേര്‍ത്തിളക്കണം. ഈ മിശ്രിതം മയപ്പെടുത്തിവച്ചിരിക്കുന്ന കേക്ക് ടിന്നില്‍ ഒഴിച്ച് നേരത്തേ ചൂടാക്കി ഇട്ടിരിക്കുന്ന അവ്‌നില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ 45 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക.

ന്യൂസിലന്‍ഡ് ക്രിസ്മസ് കേക്ക്
ചേരുവകള്‍
മിക്‌സഡ് ഡ്രൈ ഫ്രൂട്‌സ് - ഒരു കിലോഗ്രാം
ആപ്രിക്കോട്ട് നുറുക്കിയത് - 250 ഗ്രാം
ഉപ്പില്ലാത്ത വെണ്ണ - 250 ഗ്രാം
ബ്രൗണ്‍ ഷുഗര്‍ - ഒരു കപ്പ്
വെള്ളം - അരക്കപ്പ്
ബ്രാന്‍ഡി/ഓറഞ്ചുനീര് - അരക്കപ്പ്
നാരങ്ങാത്തൊലി ചുരണ്ടിയത് - രണ്ടു ടീസ്പൂണ്‍
ഓറഞ്ചുതൊലി - മൂന്ന് ടീസ്പൂണ്‍
മുട്ട - അഞ്ച് എണ്ണം
മൈദ - രണ്ടു കപ്പ്
ബേക്കിംഗ് പൗഡര്‍ - ഒരു ടീസ്പൂണ്‍
ബേക്കിംഗ് സോഡ- അര ടീസ്പൂണ്‍
വറുത്ത ബദാം - ഒരുപിടി
തയാറാക്കുന്നവിധം
ഒരു പാത്രത്തില്‍ ഡ്രൈഫ്രൂട്‌സും വെണ്ണയും പഞ്ചസാരയും ബ്രാന്‍ഡി/ഓറഞ്ച് നീരും വെള്ളവും ചേര്‍ത്ത് പത്തുമിനിറ്റ് ചെറുതീയില്‍ മൂടിവച്ച് തിളപ്പിക്കുക. തുടര്‍ന്ന് തണുക്കാന്‍ വയ്ക്കണം. മുട്ട നന്നായി ബീറ്റ് ചെയ്തുവയ്ക്കുക.
നേരത്തേ തയാറാക്കിയ മിശ്രിതം നല്ലപോലെ തണുത്തുകഴിയുമ്പോള്‍ മുട്ടയും മറ്റ് എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. തുടര്‍ന്ന് നല്ലപോലെ മയപ്പെടുത്തിവച്ചിരിക്കുന്ന കേക്ക് ടിന്നില്‍ ഒഴിച്ച് ബദാംകൊണ്ട് അലങ്കരിച്ച് ചൂടായികിടക്കുന്ന അവ്‌നില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ ഒരുമണിക്കൂര്‍ ബേക്ക് ചെയ്യുക.
റഷ്യന്‍ ക്രിസ്മസ് കേക്ക്
ചേരുവകള്‍
മുട്ട - രണ്ട് എണ്ണം
പഞ്ചസാര - ഒരു കപ്പ്
മൈദ - ഒരു കപ്പ്
മൈദ - രണ്ടു ടേബിള്‍ സ്പൂണ്‍
ബേക്കിംഗ് സോഡ - അര ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ - ഒരു ടീസ്പൂണ്‍
നട്‌സ് നുറുക്കിയത- ഒരു കപ്പ്
ഡ്രൈഫ്രൂട്‌സ് നുറുക്കിയത് -ഒരു കപ്പ്
ഗ്രാമ്പു - കാല്‍ ടീസ്പൂണ്‍
പട്ട - കാല്‍ ടീസ്പൂണ്‍
ജാതിക്ക - കാല്‍ ടീസ്പൂണ്‍
ഏലക്കായ - കാല്‍ ടീസ്പൂണ്‍
എണ്ണ - അരക്കപ്പ്
തയാറാക്കുന്നവിധം
മുട്ടയും പഞ്ചസാരയും നന്നായി ബീറ്റ് ചെയ്‌തെടുക്കുക. ഇതിലേക്ക് ഒരു കപ്പ് മൈദ കുറേശെ ചേര്‍ത്ത് കൊടുത്ത് ബീറ്റ് ചെയ്യണം. തുടര്‍ന്ന് മറ്റ് ചേരുവകള്‍ ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. നന്നായി മയപ്പെടുത്തിവച്ചിരിക്കുന്ന അവ്‌നില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ ഒരു മണിക്കൂര്‍ ബേക്ക് ചെയ്‌തെടുക്കണം.
ഓസ്‌ട്രേലിയന്‍ ക്രിസ്മസ് കേക്ക്
ചേരുവകള്‍
വെണ്ണ(ഉപ്പില്ലാത്തത്) - 250ഗ്രാം
ബ്രൗണ്‍ ഷുഗര്‍ - 200 ഗ്രാം
മിക്‌സ്ഡ് ഡ്രൈഫ്രൂട്ട് - ഒരു കിലോ
ബ്രാന്‍ഡി - 125 മില്ലി
വെള്ളം - 125 മില്ലി
സോഡ പൗഡര്‍ - അര ടീസ്പൂണ്‍
ഓറഞ്ച് തൊലി - രണ്ടു ടീസ്പൂണ്‍
നാരങ്ങാതൊലി ചുരണ്ടിയത് - ഒരു ടീസ്പൂണ്‍
മുട്ട - അഞ്ച് എണ്ണം
മൈദ- 250 ഗ്രാം
ചെറി(അലങ്കരിക്കാന്‍) - കുറച്ച്
ബദാം(അലങ്കരിക്കാന്‍) - കുറച്ച്
തയാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ വെണ്ണയും ഫ്രൂട്ട്‌സും ബ്രാന്‍ഡിയും വെള്ളവും ചേര്‍ത്ത് ചെറിയ തീയില്‍ പത്തു മിനിറ്റ് മൂടിവച്ച് നന്നായി തിളപ്പിക്കുക. തീ അണച്ചശേഷം സോഡ പൗഡര്‍ മിക്‌സ് ചെയ്ത് അടച്ചുവച്ചുതന്നെ തണുപ്പിക്കണം. മുട്ട നന്നായി ബീറ്റ് ചെയ്‌തെടുക്കുക. ആദ്യം തയാറാക്കി വച്ചിരിക്കുന്ന മിശ്രിതം തണുത്തു കഴിയുമ്പോള്‍ അതിലേക്ക് എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. നന്നായി മയപ്പെടുത്തി വച്ചിരിക്കുന്ന കേക്ക് ടിന്നില്‍ ഈ മിശ്രിതം ഒഴിച്ച് ചൂടാക്കിയിട്ടിരിക്കുന്ന അവ്‌നില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ ഒന്നര മണിക്കൂര്‍ ബേക്ക് ചെയ്‌തെടുക്കുക.
ബ്രസീല്‍ ക്രിസ്മസ് കേക്ക്
ചേരുവകള്‍
മൈദ - മുക്കാല്‍ കപ്പ്
പഞ്ചസാര - മുക്കാല്‍ കപ്പ്
ബേക്കിംഗ് പൗഡര്‍- അര ടീസ്പൂണ്‍
ഉപ്പ് - അര ടീസ്പൂണ്‍
നട്‌സ് - മൂന്ന് കപ്പ്
ഈന്തപ്പഴം - കാല്‍ കപ്പ്
ചെറി - ഒരു കപ്പ്
മുട്ട - മൂന്ന് എണ്ണം
വാനില - ഒരു ടീസ്പൂണ്‍
എണ്ണ - മുക്കാല്‍ കപ്പ്
തയാറാക്കുന്ന വിധം
മുട്ടയും പഞ്ചസാരയും നന്നായി ബീറ്റ് ചെയ്‌തെടുക്കുക. അതിലേക്ക് മറ്റെല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ഇത് മയപ്പെടുത്തി വച്ചിരിക്കുന്ന കേക്ക് ടിന്നില്‍ ഒഴിച്ച് ചൂടാക്കി ഇട്ടിരിക്കുന്ന അവ്‌നില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ 40 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കണം.
ഇന്ത്യന്‍ ക്രിസ്മസ് കേക്ക്
ചേരുവകള്‍
ഉണക്കമുന്തിരി, കിസ്മിസ്( നുറുക്കിയത് രണ്ടുംകൂടി) - കാല്‍ കപ്പ്
ക്രാംബെറീസ്(നുറുക്കിയത്) - കാല്‍ കപ്പ്
ഈന്തപ്പഴം (നുറുക്കിയത്)- കാല്‍ കപ്പ്
റെഡ് വൈന്‍/ ബ്രാന്‍ഡി/ റം/ മുന്തിരി ജ്യൂസ്(ഇവയില്‍ ഏതെങ്കിലും ഒന്ന്) - ഒരു കപ്പ്
ചൂടാറിയ വെള്ളം - ഒന്നരക്കപ്പ്
ബ്രൗണ്‍ ഷുഗര്‍ - ഒരു കപ്പ്
എണ്ണ - ഒരു കപ്പ്
മൈദ - രണ്ടു കപ്പ്
ബേക്കിംഗ് സോഡ- അര ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍- ഒരു ടീസ്പൂണ്‍
പട്ട - അര ടീസ്പൂണ്‍
ഗ്രാമ്പു - അര ടീസ്പൂണ്‍
ഏലക്കായ - അര ടീസ്പൂണ്‍
ജാതിക്ക - അര ടീസ്പൂണ്‍
കേക്ക് ജീരകം - അര ടീസ്പൂണ്‍
ഉപ്പ്- ഒരു നുള്ള്
വാനില - ഒരു ടീസ്പൂണ്‍
ഓറഞ്ച്‌തൊലി - അര ടീസ്പൂണ്‍
നാരങ്ങാതൊലി - അര ടീസ്പൂണ്‍
ബദാം നുറുക്കിയത്- അഞ്ച് എണ്ണം
തയാറാക്കുന്നവിധം
ഡ്രൈഫ്രൂട്‌സ് മുന്തിരി ജ്യൂസിലോ ബ്രാന്‍ഡിയിലോ രണ്ടു മണിക്കൂര്‍ കുതിര്‍ത്തുവയ്ക്കുക. വെള്ളത്തില്‍ പഞ്ചസാരയും എണ്ണയും കൂട്ടിക്കലര്‍ത്തണം. ബാക്കി എല്ലാ ചേരുവകളും ചേര്‍ത്തിളക്കി യോജിപ്പിക്കുക. തുടര്‍ന്ന് നന്നായി മയപ്പെടുത്തിയ കേക്ക് ടിന്നില്‍ ഒഴിച്ച് ചൂടാക്കി ഇട്ടിരിക്കുന്ന അവ്‌നില്‍ 180 ഡിഗ്രി സെഷ്യല്‍സില്‍ 40 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കണം.

റീന ജോഷി
എറണാകുളം