ഗര്‍ഭിണികളുടേയും അമ്മമാരുടെയും മാനസികാരോഗ്യം
ഗര്‍ഭകാലവും പ്രസവാനന്തരം ഒരു വര്‍ഷം വരെയുള്ള സമയവും സ്ത്രീകളുടെ ശാരീരികവും മാനസികവുമായ അവസ്ഥകളെ കാര്യമായി ബാധിക്കുന്നതാണ്. അഞ്ചില്‍ ഒരു സ്ത്രീക്ക് ഈ കാലയളവില്‍ എന്തെങ്കിലും മനഃശാസ്ത്രപരമായ പ്രശ്‌നങ്ങള്‍ കാണാറുണ്ട്. സ്ത്രീ ഒരമ്മയാവുകയും ഉത്തരവാദിത്വങ്ങള്‍ കൂടുകയും ചുറ്റുപാടുകള്‍ അവര്‍ക്ക് കൃത്യമായ പിന്തുണ കൊടുക്കാതെവരികയും ഈ സമയത്തെ സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒത്തുചേരുകയും ചെയ്യുമ്പോള്‍ പലപ്പോഴും അവര്‍ക്ക് മനസിന് അതു താങ്ങാവുന്നതിലും അപ്പുറമാകുന്നു.

ഗര്‍ഭകാലത്തെ മാനസിക പ്രശ്‌നങ്ങള്‍

ഗര്‍ഭാവസ്ഥയില്‍ വിഷാദാവസ്ഥ അഥവാ Depre-ssion ഏകദേശം ഏഴു മുതല്‍ 20 വരെ ശതമാനം സ്ത്രീകള്‍ക്ക് അനുഭവപ്പെടുന്നു. എന്നാല്‍, ഉത്കണ്ഠ ഒരു രോഗാവസ്ഥയില്‍ എത്തുമ്പോള്‍ ഏകദേശം 10 മുതല്‍ 15 വരെ ശതമാനം ആകും. പ്രസവാനന്തരമാകട്ടെ വിഷാദം 13 മുതല്‍ 20 വരെ ശതമാനം സ്ത്രീകളെ ബാധിക്കുമ്പോള്‍ പ്രസവാനന്തര സൈക്കോസിസ് എന്ന അവസ്ഥ 0.01 ശതമാനം സ്ത്രീകള്‍ക്കാണ് കാണപ്പെടുന്നത്. ചില പഠനങ്ങള്‍ക്കനുസരിച്ച് ഈ കണക്കുകള്‍ മാറാമെങ്കിലും ഗര്‍ഭകാലത്തും പ്രസവാനന്തവും സ്ത്രീകള്‍ക്ക് മാനസികമായ പിന്തുണ ഏറ്റവും അത്യാവശ്യമാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. പലരും പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും കൃത്യസമയത്ത് സഹായം ചോദിക്കാന്‍ മടിക്കുകയും ചെയ്യുമ്പോള്‍ അത് പലപ്പോഴും പ്രതിസന്ധിക്കു കാരണമാകും.

ഗര്‍ഭകാലം, പ്രസവം, പ്രസവാനന്തരകാലം ഇവയിലൂടെ സ്ത്രീ കടന്നുപോകുമ്പോള്‍ ഒരുപാട് ഹോര്‍മോണുകള്‍ ഓര്‍ക്കസ്ട്രയായി സ്ത്രീശരീരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍, പ്ലാസന്റയില്‍ നിന്നുള്ള ഫോര്‍മോണുകള്‍ ഇവ അതില്‍ ചിലതാണ്. മേല്‍പറഞ്ഞ കാലഘത്തില്‍ ശരീരത്തിലും മനസിലും മാറ്റങ്ങള്‍ ഉണ്ടാക്കുന്നതില്‍ പങ്കുവഹിക്കുന്ന, ഇവ പലപ്പോഴും മറ്റുള്ള സാഹചര്യങ്ങളുമായി ചേരുമ്പോള്‍ മാനസികാവസ്ഥക്ക് ഒരു വെല്ലുവിളിയായി മാറുന്നു.
ഈ കാലഘത്തില്‍ കാണുന്ന ചില മാനസിക പ്രശ്‌നങ്ങള്‍ നോക്കാം.

ബേബി ബ്ലൂസ്

ഓരോ നൂറു സ്ത്രീകളെയെടുത്താല്‍ 50 മുതല്‍ 80 വരെ സ്ത്രീകളില്‍ കാണുന്ന മാനസികാവസ്ഥയാണിത.് എളുപ്പത്തില്‍ സങ്കടവും ദേഷ്യവും വരിക, ടെന്‍ഷന്‍, ഉറക്കക്കുറവ്, ഉന്മേഷമില്ലായ്മ, വിശപ്പില്ലായ്മ, ആകപ്പാടെ അസ്വസ്ഥത, കുഞ്ഞിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പ്രയാസം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ പ്രസവശേഷം മൂന്നാം ദിവസം തുടങ്ങി എട്ട് മുതല്‍ പത്ത് വരെ ദിവസങ്ങള്‍ക്കുള്ളില്‍ കുറഞ്ഞുവരുന്ന രീതിയില്‍ സാധാരണ കാണപ്പെടാറുണ്ട്.

സാധാരണ സ്വയം അവ കുറയുമെങ്കിലും 20 മുതല്‍ 25 വരെ ശതമാനം ആളുകളില്‍ ഇത് തുടര്‍ന്ന് വിഷാദാവസ്ഥയിലേക്ക് പോകാറുണ്ട്. ഈ അവസ്ഥ പലപ്പോഴും തീരെ ശ്രദ്ധിക്കപ്പെടാതെ പരിഗണിക്കപ്പെടാതെ പോകാറുണ്ട്. അസ്വസ്ഥതകള്‍ തിരിച്ചറിഞ്ഞ് അമ്മയെ ഏറ്റവും നല്ല രീതിയില്‍ പിന്തുണ നല്‍കി, അസ്വസ്ഥതകള്‍ ഒരു പരിധിവിട്ട് പോകുന്നുണ്ടോ എന്ന് ശ്രദ്ധിച്ച് നാം വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതാണ്.

പ്രസവാനന്തര വിഷാദം

പ്രസവാനന്തരം എന്നു പറഞ്ഞാലും ഗര്‍ഭാവസ്ഥയില്‍ തുടങ്ങി പ്രസവാനന്തരം ഒരുമാസത്തോളംവരെ ഇതു തുടരുന്നതായി കാണാറുണ്ട്. ആത്മഹത്യയിലേക്കും കുഞ്ഞിന്റെ മരണത്തിലേക്കും വരെ ഇത്തരം അവസ്ഥകള്‍ നയിക്കുന്നതുകൊണ്ടാണ് വളരെ ജാഗ്രതയോടെ ഈ അവസ്ഥയെ നോക്കി കാണണം എന്നു പറയുന്നത്. വിഷാദാവസ്ഥ കൂടെ ബൈ പോളാര്‍ അവസ്ഥ (അതായത് മൂഡ് വ്യതിയാനങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത്)യും ഈ അവസരത്തില്‍ കാണാറുണ്ട്. തുടര്‍ച്ചയായി മനസില്‍ ചിന്തകള്‍ പ്രത്യേകിച്ച് കാരണങ്ങളില്ലാതെ തള്ളിവരിക, ഒന്നും ചെയ്യാന്‍ ഉന്മേഷമില്ലാതെയാവുക, തുടര്‍ച്ചയായ ക്ഷീണം, ശ്രദ്ധക്കുറവ്, ഉറക്കവും വിശപ്പും ബാധിക്കപ്പെടുക, പ്രതീക്ഷ നഷ്ടപ്പെട്ട പോലെ മനസിനു തോന്നുക ഇങ്ങനെ ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ലക്ഷണങ്ങള്‍ ഉണ്ടാകാം. ഏതെങ്കിലും കുടുംബ പാരമ്പര്യമുള്ളവര്‍, മുന്നേ വിഷാദാവസ്ഥ മനസിനു ബാധിച്ചവര്‍, സാമൂഹിക സാമ്പത്തിക അവസ്ഥകള്‍ വളരെ മോശമായവര്‍, കടുത്ത വൈകാരിക ബന്ധങ്ങളുടെ വിള്ളലുകളിലൂടെ കടന്നുപോകുന്നവര്‍ ഇത്തരക്കാരിലാക്കെ ഈ അവസ്ഥ വരാന്‍ സാധ്യത കൂടുതലാണ്. ചെറുപ്പത്തില്‍ ലൈംഗിക പീഡനമുള്‍പ്പെടെ കുികള്‍ക്ക് അമിത സര്‍ദമുണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടണ്ടെങ്കില്‍ അത് ഇത്തരം അവസ്ഥയിലേക്ക് എത്താന്‍ സാധ്യത കൂുന്നു.

ഉത്കണ്ഠാ രോഗാവസ്ഥ

ഗര്‍ഭധാരണ/ പ്രസവാനന്തര കാലഘട്ടങ്ങളില്‍ സ്ത്രീകളില്‍ പലവിധ ഉത്കണ്ഠകളും ടെന്‍ഷന്‍, വെപ്രാളം തുടങ്ങിയ അവസ്ഥകളും കാണാറുണ്ട്. ഓരോ 100 സ്ത്രീകളിലും 20 പേര്‍ക്കുവരെ ഇത്തരം സാധ്യതയുണ്ട്. തുടര്‍ച്ചയായി മനസില്‍ ഉത്കണ്ഠയുണ്ടാക്കുന്ന ചിന്തകള്‍ കടന്നുവരിക, അതിനെക്കുറിച്ചോര്‍ത്തു വേവലാതിപ്പെടുക, അവ സ്വയം നിയന്ത്രിക്കാന്‍ പറ്റാതെ വരുക, കുഞ്ഞിനെ അപായപ്പെടുത്തുമോയെന്ന പേടി വരിക തുടങ്ങിയ അസ്വസ്ഥതകള്‍ ഈയവസരത്തില്‍ കാണാറുണ്ട്.


പ്രസവാനന്തര സൈക്കോസിസ്

ആയിരത്തില്‍ ഒരാള്‍ക്ക് എന്ന രീതിയില്‍ കാണുന്ന ഈ അവസ്ഥയില്‍ പ്രസവത്തിനു ശേഷമുള്ള ആഴ്ചകളില്‍ കാര്യമായ അസ്വസ്ഥത, ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ട് എന്ന് തോന്നല്‍, കാണാത്ത അല്ലെങ്കില്‍ കേള്‍ക്കാത്ത കാര്യങ്ങള്‍ അനുഭവവേദ്യമാകുക, ബഹളം, വഴക്ക്, സംശയങ്ങള്‍, ഉറക്കക്കുറവ്, കുഞ്ഞിനെ ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥ, വാസ്തവത്തില്‍ നിന്നുള്ള അകല്‍ച്ച, ഉള്‍ക്കാഴ്ചയില്ലാത്ത പെരുമാറ്റം ഇവയൊക്കെ ഉണ്ടായേക്കാം. തുടര്‍ന്നുള്ള പ്രസവങ്ങളില്‍ ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ട്.

ഇതുകൂടാതെ സാധാരണ മാനസികപ്രശ്‌നങ്ങളും ഈ വസ്ഥയില്‍ അനുഭവപ്പെേക്കാം. ഗര്‍ഭാവസ്ഥയില്‍ തന്നെ മനസും ശരീരത്തോടൊപ്പം ശ്രദ്ധിക്കുക എന്നതാണ് മേല്‍പറഞ്ഞ പ്രശ്‌നങ്ങള്‍ക്ക് സാധ്യമായ പരിഹാരം.

മനസിന് അസ്വസ്ഥതയോ പെരുമാറ്റത്തില്‍ വ്യത്യാസങ്ങളോ ഉണ്ടെങ്കില്‍, മനഃശാസ്ത്രപരമായ ലക്ഷണങ്ങളുണ്ടെങ്കില്‍ ഇതിനു ചികിത്സ തേടാന്‍ മടിക്കരുത്. അത് ഒരിക്കലും ഒരു കുറവായി കാണരുത്. ശരീരത്തിന്റെ രോഗങ്ങളെ ചികിത്സിക്കുന്നപോലെതന്നെ കൃത്യമായ സമയത്ത് കണ്ടെത്തിയാല്‍ നമുക്ക് ഈ പ്രശ്‌നങ്ങള്‍ ചികിത്സിച്ചു ഭേദമാക്കാന്‍ ഒരു പരിധി വരെ സാധിക്കും. ചികിത്സ തേടാന്‍ സമൂഹത്തെ ഭയക്കാതിരിക്കുക. ആളുകള്‍ എന്തു വിചാരിക്കും എന്നാലോചിക്കരുത്. നമ്മുടെ മനസിന് ആരോഗ്യമുണ്ടെങ്കില്‍ ചിന്തകളും വാക്കുകളും പെരുമാറ്റവും ദൈനംദിന കാര്യങ്ങളും നമുക്ക് നല്ല രീതിയില്‍ ചെയ്യാന്‍ സാധിക്കും. ഗര്‍ഭധാരണവേളയിലും പ്രസവശേഷവും അമ്മയുടെ മനസിന്റെ ആരോഗ്യം കുഞ്ഞിന്റെ ആരോഗ്യപൂര്‍ണമായ വളര്‍ച്ചക്കും വികാസത്തിനും അങ്ങേയറ്റം ആവശ്യമാണ്.

ഗര്‍ഭാവസ്ഥയില്‍ കൃത്യമായ ഒരു ദിനചര്യ സ്വീകരിക്കുക. ധാരാളം വെള്ളം കുടിക്കണം. കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുക. നല്ല വാക്കുകളും നല്ല ചിന്തകളും നല്ല പ്രവൃത്തികളും ചെയ്യാന്‍ ശ്രദ്ധിക്കണം. ആരോഗ്യാവസ്ഥയ്ക്ക് അനുകൂലമായ വ്യായാമങ്ങള്‍ യോഗ, പ്രാണായാമങ്ങള്‍, ശ്വസനക്രിയകള്‍ എന്നിവ ശീലിക്കുക. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ടെന്‍ഷന്‍, ഉന്മേഷക്കുറവ്, അകാരണമായ ആകുലതകള്‍, പേടി ഇവ കണ്ടാല്‍ അത് ലഘുവായി കാണാതെ കൃത്യസമയത്ത് ചികിത്സാ സഹായം തേടണം. മരുന്നു ചികിത്സയോടുള്ള അമിതമായ ഭയം ഒഴിവാക്കുക. ഈ അവസ്ഥയില്‍ ഉപയോഗിക്കാന്‍ സുരക്ഷിതമായ അളവിലുള്ള മരുന്നുകള്‍ രോഗതീവ്രതയനുസരിച്ച് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന പ്രകാരം ചികിത്സയുടെ ഭാഗമാക്കണം. ഓര്‍ക്കുക, ചികിത്സയില്ലാതെയിരുന്നാല്‍ വരുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങളെക്കാള്‍ എന്തുകൊണ്ടും നല്ലത് കൃത്യമായ ചികിത്സയെടുക്കുന്നതാണ്. കൂടാതെ പൂര്‍ണമായ മാനസിക പിന്തുണ, കുടുംബാംഗങ്ങളുടെ മേല്‍നോം, സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങള്‍, അവസരത്തിനും ചുറ്റുപാടിനുമനുസരിച്ച് കൈകാര്യം ചെയ്യല്‍ എന്നിങ്ങനെ സാധ്യമായ എല്ലാ പരിഹാരമാര്‍ഗങ്ങളും ചെയ്യുക, ആഹത്യാവക്കിലേക്കോ, കുഞ്ഞിന് അപകടം വരാന്‍ സാധ്യതയോ ഉണ്ടെങ്കില്‍ അങ്ങേയറ്റം ജാഗരൂകരാവുക പ്രത്യേക ശ്രദ്ധയും കരുതലും നല്‍കണം.

കോവിഡ് പശ്ചാത്തലത്തിലെ ഗര്‍ഭധാരണ / പ്രസവാനന്തര കാലം

ഇങ്ങനെയൊരു കാലഘത്തില്‍ നമ്മുടെ ആരോഗ്യത്തെപ്പറ്റിയും വരാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെപ്പറ്റിയും വേവലാതികള്‍ സ്വാഭാവികമാണ്. ആവശ്യം വന്നാല്‍ പോലും ആശുപത്രിയില്‍ പോകാന്‍ ഭയം തോന്നിയേക്കാം. ഒറ്റപ്പെടുന്നതിന്റെയും മുന്നോുപോകുന്ന ഭയത്തെ കരുതിയും വേവലാതികള്‍ മൂര്‍ധന്യാവസ്ഥയിലെത്തിയേക്കാം. ആവശ്യമുള്ള ചെക്കപ്പുകള്‍ ഈ കാലത്ത് കൃത്യമായ സുരക്ഷാമാര്‍ഗങ്ങളോടുകൂടെ തുടരേണ്ടതുണ്ട്. കൃത്യമായി മാസ്‌ക്കും വ്യക്തി ശുചിത്വവും വ്യക്തികള്‍ തിലുള്ള അകലവും സശ്രദ്ധം സൂക്ഷിക്കണം. രോഗബാധിതരായാല്‍ പോലും ആധൈര്യം കൈവിടാതെയിരിക്കുക. മുലയൂുമ്പോഴും ശ്രദ്ധിക്കണം. കുഞ്ഞിനെ എടുക്കുമ്പോഴും മറ്റും ശുചിത്വത്തിന് പ്രാധാന്യം നല്‍കുക. മുലയൂാന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍ അനാവശ്യ കുറ്റബോധം ഒഴിവാക്കി കുഞ്ഞിന്റെ ആരോഗ്യത്തിനും വിശപ്പിനുമുതകുന്ന കാര്യങ്ങള്‍ ചെയ്യണം. കൃത്യമായി ഉറക്കം കിുന്നുവെന്ന് ഉറപ്പാക്കുക. റിലാക്‌സേഷന്‍ വ്യായാമങ്ങള്‍ ശീലമാക്കണം. ഉറ്റവരോടു ഫോണിലൂടെയും വീഡിയോകാളുകളിലൂടെയും അടുപ്പം ഉറപ്പാക്കുക. മനസിനു ധൈര്യം കുറയുന്നുവെന്നു തോന്നുമ്പോള്‍ ഉറ്റവരോട് അതിനെക്കുറിച്ച് സംസാരിക്കണം.

ഡോ. വര്‍ഷ വിദ്യാധരന്‍
അസി.പ്രഫസര്‍, സൈക്യാട്രി വിഭാഗം
മെഡിക്കല്‍ കോളജ്, കോഴിക്കോട്