ശാരീരികരോഗങ്ങളും മാനസികാരോഗ്യവും
മനസും ശരീരവും രണ്ടും രണ്ടല്ല ഒന്നാണ് എന്ന വസ്തുത പലപ്പോഴും ജനങ്ങള്‍ മനസിലാക്കുന്നില്ല. ശരീരം മുഴുവനും കീറിമുറിച്ചുനോക്കിയാലും മനസ് എന്ന ഒരു അവയവം കണ്ടു പിടിക്കാന്‍ സാധിക്കുകയില്ല. ശരീരത്തിന്റെ ഓരോ അവയവ ത്തിലും ഓരോ കോശത്തിലും നിറഞ്ഞുനില്‍ക്കുന്ന ഒരു സാങ്കല്പിക അവയവം ആണെന്നു വേണമെങ്കില്‍ പറയാം. പല ശാരീരിക രോഗങ്ങള്‍ ഉണ്ടാകുന്നതിനും ഉള്ള രോഗങ്ങള്‍ വര്‍ധിക്കുന്നതിനും വര്‍ധിച്ചതായി അനുഭവപ്പെടുന്നതിനും മനസിന്റെ സ്വാധീനം ഉണ്ട്. ചില ശാരീരികരോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നതു മനസികരോഗലക്ഷണങ്ങളായിായിരിക്കും. ഉദാ: ബ്രെയിന്‍ ട്യൂമര്‍.

ഒരു ജനറല്‍ ആശുപത്രിയില്‍ വരുന്ന രോഗികളില്‍ 20ശതമാനം മുതല്‍ 30 ശതമാനം വരെ പേര്‍ക്ക് മാനസികരോഗ പരിചരണം ആവശ്യമാണെന്ന് പല പഠനങ്ങളും പറയുന്നു. ശരീരത്തിന്റെ പലതരത്തിലുള്ള ബുദ്ധിമുുകളുമായി വരുന്നവര്‍ അതിനു കാരണമായ അവയവം ഏതാണെന്നു വിലയിരുത്തുകയും ആ അവയവത്തിനെ കൈകാര്യം ചെയ്യുന്ന സ്‌പെഷലിസ്റ്റിനെ അന്വേഷിച്ചു പോകുകയും ചെയ്യുന്നു. പല പുറംരാജ്യങ്ങളി ലുമുള്ള പോലെ ഒരു ജനറല്‍ പ്രാക്റ്റീഷണറെ ആദ്യം കാണുകയും അദ്ദേഹം നിര്‍ദേശിക്കുന്നതനുസരിച്ചേ ഒരു സ്‌പെഷലിസ്റ്റിനെ കാണാവൂ എന്നുമുള്ള സംവിധാനം ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്.

ഉത്കണ്ഠയുള്ള ഒരാള്‍ക്ക് നെഞ്ചിടിപ്പ്, പരവേശം, വയറ്റില്‍ എരിച്ചില്‍ എന്നിങ്ങനെ പല അസ്വസ്ഥതകളും ഉണ്ടാകാമെന്ന അറിവുകള്‍ നല്ലതാണെങ്കിലും പല ശാരീരിക രോഗങ്ങളെക്കുറിച്ചുള്ള ധാരണകള്‍ ഈ ലക്ഷണങ്ങളെ ആ രോഗവുമായി ബന്ധിപ്പിക്കുവാന്‍ ശ്രമിക്കുന്നു. ആ സമയത്തെ മാനസികാവസ്ഥയെക്കുറിച്ച് ബോധ്യമുണ്ടെങ്കിലും ഈ ലക്ഷണങ്ങള്‍ ഉണ്ടാകുന്നത് അതു കാരണമാണെന്നു മനസിലാകുന്നില്ല.


എന്താണ് ലിംപിക് സിസ്റ്റം (Limbic System)

തലച്ചോറിന്റെ അകത്തെ ചില ഭാഗങ്ങള്‍ ഒന്നായി വളരെ സങ്കീര്‍ണമായി പ്രവര്‍ത്തിക്കുന്നതിനെ ലളിതമായ ഭാഷയില്‍ വിവരിക്കാം. ഒരു വ്യക്തിയെ സംബന്ധിച്ച കാര്യം ഫ്രോണ്ടല്‍ ലോബ്‌സ് എന്ന ഭാഗം അപഗ്രഥിച്ച് അതു അയാള്‍ക്കു ഗുണമോ ദോഷമോ എന്ന് നിര്‍ണയിക്കും. നല്ലതാണെങ്കില്‍ സന്തോഷം അനുഭവപ്പെടും, ദോഷം ആണെങ്കില്‍ ദുഃഖം അനുഭവപ്പെടും.

ഇതെങ്ങനെ സംഭവിക്കുന്നുവെന്നു മനസിലാക്കാന്‍ ഒരു ഇലക്ട്രിക്കല്‍ വയറിംഗ് സിസ്റ്റത്തെ ഓര്‍ത്താല്‍ മതി. ഈ ലിംബിക് സിസ്റ്റം ആരോഗ്യവും അനാരോഗ്യവുമായ എല്ലാ മാന സികാവസ്ഥയിലും ഒരു പ്രധാന പങ്കു വഹിക്കുന്നു.

വിഷാദം (Depression)

സമൂഹത്തില്‍ ഏതാണ്ട് 15 ശതമാനം പേരിലും കാണുന്ന ഈ രോഗം വന്നാല്‍ ആദ്യം പോകുന്നതു ജനറല്‍ ഫിസിഷ്യന്റെ അടുത്താണ്. ഇതിന്റെ കാരണം ശാരീരിക ബുദ്ധിമുുകളായ ശരീരം വേദന, കൈകാലുകള്‍ കഴപ്പ്, തലവേദന, പുകച്ചില്‍ എന്നിങ്ങനെ പലതും അവര്‍ക്ക് അനുഭവപ്പെടും.

പരിശോധനയില്‍ ശാരീരികമായ കുഴപ്പങ്ങള്‍ കാണുകയില്ല. ഇതിന്റെ കാരണം വിഷാദരോഗത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്ന ന്യൂറോട്രാന്‍സ്മിറ്ററിന്റെ പ്രവര്‍ത്തനമാറ്റങ്ങള്‍ ആണ്. ഇതിനെ കുറിച്ചുള്ള അജ്ഞത മൂലം വിഷാദരോഗത്തിന്റെ മരുന്നുകള്‍ കൊടുത്താലും കഴിക്കുവാന്‍ ഇവര്‍ മടിക്കാറുണ്ട്.


പ്രമേഹം (Diabetes)

തോമസ് വില്ലിസ് (1675) എന്ന പ്രസിദ്ധ ഡോക്ടര്‍ പ്രമേഹ വും മനസുമായിുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞിുണ്ട്. മാനസിക സംഘര്‍ഷം കൂടുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ ലെവല്‍ കൂടാം. സംഘര്‍ഷം കുറയുമ്പോള്‍ ഷുഗര്‍ ലെവല്‍ കുറയും. അപ്പോള്‍ ഇതിന് നിയന്ത്രണം കിുവാനായി അനുബ ന്ധമായ മനസികചികിത്സ കൂടി ഈ കൂര്‍ക്ക് കൊടുക്കേണ്ടിവരും.


ഹൃദ്രോഗം (Cardiac Disease)

മനസിക സംഘര്‍ഷമുള്ളവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഹൃദ്രോഗം ഉണ്ടായതിനുശേഷം ചിലര്‍ക്ക് വിഷാദ രോഗം ഉണ്ടാകാം. ചികിത്സിച്ചില്ലെങ്കില്‍ ഇവരില്‍ മരണനിരക്ക് കൂടാം.

Takotsubo Cardiomyopathy സ്‌ട്രെസ് മൂലം ഹൃദയത്തിന്റെ വലത്തേ അറ ബലൂണ്‍ പോലെ വീര്‍ക്കുന്ന അവസ്ഥയാണ്. കോവിഡ് 19 ഉള്ള രോഗികളില്‍ ഇങ്ങനെ ഉണ്ടായത് ഇങ്ങനെ ഉണ്ടായത് ഇക്കഴിഞ്ഞ ജൂലൈ മാസത്തിലെ സര്‍കുലേഷന്‍ ജേര്‍ണല്‍ റിപ്പോര്‍് ചെയ്തിരുന്നു.

Pychoneurogastroenterology

ആമാശയത്തോടും കുടലിനോടും ചേര്‍ന്ന് ഏകദേശം പതിനായിരം ദശലക്ഷം ന്യൂറോണുകള്‍ (Neurons) ഉണ്ട്. (Meissners and Auerbach's Plexus) . ഇതിനെ The Enteric Nervous System അല്ലെങ്കില്‍ Little Brain എന്ന് വിളിക്കുന്നു.

മുഖ്യമായും Serotonin ഉള്‍പ്പെടെ 30 ഓളം Neurotransmitters ഇവിടെ പ്രവര്‍ത്തിക്കുന്നു. മാനസിക സംഘര്‍ഷമുള്ളവര്‍ക്ക് ഈ 'കുഞ്ഞു തലച്ചോറിന്റെ' പ്രവര്‍ത്തനത്തില്‍ വരുന്ന മാറ്റങ്ങള്‍ കൊണ്ട് ആമാശയ കുടല്‍രോഗങ്ങള്‍ ഉണ്ടാകാം. Inflamm-Inflamatory Bowel Disease, Irritable Bowels Syndrome എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു.

Psychoneuroendocrinology
എന്‍ഡോക്രൈന്‍ ഗ്രന്ഥികളില്‍ വരുന്ന രോഗങ്ങള്‍ മാനസിക ലക്ഷണങ്ങളോടുകൂടി ആകാം. ഹൈപ്പോ തൈറോയ്ഡിസം വിഷാദരോഗമായും ഹൈപ്പര്‍ തൈറോയ്ഡിസം ഉത്കണ്ഠ ആയും പ്രത്യക്ഷപ്പെടാം.

Psychoneuro-Oncology
മാനസിക സംഘര്‍ഷവും കാന്‍സറും തിലുള്ള ബന്ധം ഈ ശാഖയില്‍ പ്രതിപാദിക്കുന്നു.

Psychoneuroimmunology
ഈ കോവിഡ് കാലത്ത് ഏറ്റവും കൂടതല്‍ കേള്‍ക്കുന്നത് പ്രതിരോധശക്തി കൂുന്നതിനെക്കുറിച്ചാണ്. മാനസിക സംഘര്‍ഷവും പ്രതിരോധശക്തിയും എന്നതാണ് ഈ ശാഖ.

ഡോ.കുരുവിള തോമസ്
ചീഫ് സൈക്യാട്രിസ്റ്റ്, കുസുമഗിരി മെന്റല്‍ ഹോസ്പിറ്റല്‍, കൊച്ചി, സൈക്യാട്രി വിഭാഗം തലവന്‍, ലിസി ഹോസ്പിറ്റല്‍, എറണാകുളം.