ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക്  പുരസ്കാരം
Monday, January 24, 2022 6:12 PM IST
മൃ​ൺ​മ​യി ജോ​ഷി​ക്ക് ഇ​ന്ത്യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മി​ക​ച്ച ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്കു​ള്ള പുരസ്കാരം.

2021 ൽ ​രാ​ജ്യ​ത്ത് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​സം​ബ്ലി​യി​ലേ​ക്ക് ന​ട​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ അ​താ​ത് സം​സ്ഥാ​ന​ത്തെ പൊ​തു വി​ഭാ​ഗ​ത്തി​ൽ വ​രു​ന്ന മി​ക​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​പ്പ് കാ​റ്റ​ഗ​റി​യി​ലാ​ണ് മൃ​ൺ​മ​യി ജോ​ഷി ഐഎഎസിനു പുരസ്കാരം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

200 ൽ ​താ​ഴെ അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളു​ള്ള സം​സ്ഥാ​ന​ത്തെ ഒ​രു ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്മരായ ജി​ല്ലാ ക​ള​ക്ട​ർ​ക്കും പോ​ലീ​സ് സൂ​പ്ര​ണ്ടി​നും മാ​ത്ര​മാ​ണ് മി​ക​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​പ്പ് ഇ​ന​ത്തി​ൽ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്. കേ​ര​ള​ത്തി​ൽ നി​ന്ന് ഇ​ത്ത​വ​ണ പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് മാ​ത്ര​മാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ചി​ട്ടു​ള്ള​ത്.

ജ​ന​റ​ൽ കാ​റ്റ​ഗ​റി വി​ഭാ​ഗ​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച ഇ​ല​ക്ഷ​ൻ ന​ട​ത്തി​പ്പി​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​വാ​ർ​ഡി​ന് പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​റാ​യ മൃ​ണ്മ​യി ജോ​ഷി​യും പ​ശ്ചി​മ ബം​ഗാ​ളി​ലെ ഹൗ​റാ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ മു​ക്ത ആ​ര്യ​യും മാ​ത്ര​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ഐഎഎ​സ് 2013 ബാ​ച്ചാ​യ ജി​ല്ലാ ക​ള​ക്ട​ർ മൃ​ൺ​മ​യി ജോ​ഷി 2021 ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്പ് , അതായത് ജ​നു​വ​രി 21 നാ​ണ് കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജി​ല്ല​യു​ടെ ക​ള​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റ​ത്. നി​യ​മനശേഷം ഏ​റ്റെ​ടു​ത്ത പ്ര​ധാ​ന ദൗ​ത്യ​മാ​യി​രു​ന്നു പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്.

മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന അ​ട്ട​പ്പാ​ടി മേ​ഖ​ല​യും അ​തു​പോ​ലെ കേ​ര​ള​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​മാ​യ വാ​ള​യാ​ർ ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് വി​വി​ധ ചെ​ക്ക്പോ​സ്റ്റു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ശ്ന ര​ഹി​ത​മാ​യി ന​ട​ത്തി​യ​തും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടു.

ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​ന​മാ​യ 25 നു ​ന്യൂ​ഡ​ൽ​ഹി​യി​ലെ ചാ​ണ​ക്യ​പു​രി, അ​ശോ​ക ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങും.