കാര്‍ഷിക കാഴ്ചകളുടെ സമ്മിശ്രകൃഷിയിടം
Wednesday, October 23, 2019 4:56 PM IST
കൃഷി മനസിന് ആരോഗ്യം പകരുന്നതാണ്. കാര്‍ഷിക കാഴ്ചകള്‍ മനസിനു വിരുന്നൊരുക്കും. ഇത്തരത്തില്‍ കൃഷി ക്രമീകരിക്കുകയാണ് മലയാളിയായ കുര്യന്‍ ജോസ്. മലയാളക്കരയില്‍ നിന്ന് അയല്‍സംസ്ഥാനങ്ങളിലെത്തി ഇവിടെ കൃഷി ചെയ്യുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുകയാണ്. തമിഴ്‌നാട്ടിലെ തേനിക്കടുത്തുള്ള ലോവര്‍ക്യാമ്പില്‍ കൃഷി ഫലവത്താക്കുയാണ് കുര്യന്‍ ജോസ്. കൊച്ചിയിലെ വ്യവസായിയായ ഇദ്ദേഹം 35 ഏക്കറിലാണ് പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടെ സമ്മിശ്രകൃഷി നടത്തുന്നത്.
മാതളമാണ് പ്രധാന പഴവര്‍ഗവിള. ഏഴായിരം ചെടികളാണ് ഈ തോട്ടത്തിലുള്ളത്. പ്രതികൂല സാഹചര്യങ്ങളെയും ലവണാംശത്തെയും അതിജീവിക്കാനുള്ള കഴിവാണ് മാതളകൃഷിയിലേക്ക് ഇറങ്ങാന്‍ പ്രേരകമായത്. കൂടാതെ ഗ്ലാമര്‍ പഴമെന്ന നിലയില്‍ വിലയും ഡിമാന്‍ഡും കൂടുതലുണ്ട്. ജലക്ഷാമമുള്ള പ്രദേശങ്ങളിലും കൃഷി ചെയ്യാന്‍ കഴിയും. മാതളത്തിന് വരണ്ട കാലാവസ്ഥയോടാണ് കൂടുതല്‍ പ്രിയം.
മാതളകൃഷി
രണ്ടുമീറ്റര്‍ വരെ ഉയരത്തില്‍ കുറ്റിച്ചെടിയായി വളരുന്നതാണ് മാതളം. ശീതകാലത്ത് ഇലപൊഴിക്കുന്ന ഇവ സമുദ്രനിരപ്പില്‍ നിന്ന് 1800 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളില്‍ കൃഷിചെയ്യാം. ഒരേക്കറില്‍ എഴുന്നൂറ് ചെടികള്‍ വരെ നടാം.
നട്ട് മൂന്നാം വര്‍ഷം മുതല്‍ വിളവെടുക്കാം. വെള്ളവും വളവും ഡ്രിപ്പ് സം വിധാനത്തിലൂടെ നല്‍കുന്നു. മികച്ച വിളവു നല്‍കുന്ന 'ഭഗവ്' എന്ന ഇനമാണ് ഭൂരിഭാഗവും. ചെടികള്‍ തമ്മില്‍ പത്തടിയും വരികള്‍ തമ്മില്‍ പതിന ഞ്ചടിയുമാണ് നല്‍കിയിരിക്കുന്ന അ കലം. ഒരേക്കറില്‍ അഞ്ഞൂറു തൈ കള്‍ നട്ടിരിക്കുന്നു.
രണ്ടടി ചതുരത്തിലും ആഴത്തിലും കുഴികളെടുത്ത് ചാണകവും കമ്പോ സ്റ്റും എല്ലുപൊടിയും ചേര്‍ക്കും. മേല്‍ മണ്ണിട്ട് മൂടിയ ശേഷമാണ് തൈകള്‍ നടുന്നത്. ചെടികളുടെ ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കാതെ സംരക്ഷിക്കണം. വേനല്‍ക്കാലത്ത് നനയും നല്‍കണം. ഗുണമേന്മയുള്ള തൈക ളല്ലെങ്കില്‍ പുഷ്പിക്കാന്‍ താമസി ക്കും. ഭക്ഷ്യയോഗ്യമായ പഴങ്ങളും കുറവായിരിക്കും. വളര്‍ച്ച അനുസരിച്ചാണ് വളപ്രയോഗം ക്രമീകരിക്കേണ്ടത്. പൂര്‍ണമായും ജൈവരീതിയിലാണ് കൃഷി. ചാണകവും ജീവാണുവളങ്ങളും കമ്പോസ്റ്റും വര്‍ഷത്തില്‍ മൂന്നുതവണ നല്‍കും. വളര്‍ച്ചയും വിളവും കുറവുള്ളവയ്ക്ക് രണ്ടോ മൂന്നോ തവണ വളം നല്‍കും. അഞ്ചു വര്‍ഷമാകുന്നതോടെ നല്ല വിളവു കിട്ടിത്തുടങ്ങും. മാതളക്കൃഷി തുടങ്ങിയിട്ട് അഞ്ചു വര്‍ഷമാകുന്നു. ഒരു ചെടിയില്‍ നിന്ന് കുറഞ്ഞത് പതിനഞ്ചു കിലോവരെ വിളവു ലഭിക്കുന്നുണ്ട്. കൂടുതല്‍ ഉത്പാദനത്തിന് ശാ സ്ത്രീയ വളപ്രയോഗം ആവശ്യമാണ്. ഓരോ വിളവെടുപ്പിനു ശേഷവും കമ്പുകോതല്‍ നടത്തണം. ശിഖര വളര്‍ച്ച കൂട്ടിയാല്‍ ഉത്പാദനം വര്‍ധിപ്പിക്കാം. ഓഗസ്റ്റ് മുതല്‍ പുഷ്പിച്ചു തുടങ്ങുന്ന മാതളത്തില്‍ നിന്ന് മേയ് വരെ വിളവു ലഭിക്കും.

കുമളിയില്‍ നിന്ന് പതിനഞ്ച് കി ലോമീറ്റര്‍ അകലെയാണ് ലോവര്‍ ക്യാ മ്പ്. ഇവിടത്തെ തരിശായതും വരണ്ടതുമായ മണ്ണിനെ ശാസ്ത്രീയമായി സംരക്ഷിച്ച് മികച്ച കൃഷിയിടമാക്കി യിരിക്കുന്നു. ജൈവരീതിയില്‍ കൃഷിനടക്കുന്ന ഈ തോട്ടത്തില്‍ മാതള ത്തോടൊപ്പം അല്‍ഫോന്‍സ്, മല്ലിക, സേലം തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട നാനൂറ് മാവുകളുമുണ്ട്. കാട്ടുപന്നികളുടെ ശല്യമുള്ളതിനാല്‍ പച്ചക്കറികൃഷി പേരിനു മാത്രം. കരിക്കിനായി ഉപയോഗിക്കുന്ന വിവിധതരം തെങ്ങുകളാണ് ഈ കൃഷിയിടത്തിന്റെ മറ്റൊ രാകര്‍ഷണം. എണ്ണൂറ് തെങ്ങുകളില്‍ നിന്ന് നാല്‍പത്തിയഞ്ചു ദിവസം കൂടുമ്പോള്‍ കരിക്കെടുക്കുന്നു. ഒന്നിന് ഇരുപത് രൂപ നിരക്കില്‍ മൊത്തക്കച്ചവടക്കാര്‍ക്കാണ് നല്‍കുന്നത്. ഹാ ര്‍വെസ്റ്റ് ഫ്രഷ് ഫാം എന്ന പേരിലറിയപ്പെടുന്ന ഒരു ജൈവ സമ്മിശ്രകൃഷിയിടമാണിത്.
കണ്ണിനിമ്പം പകരുന്നതരത്തില്‍ വിളകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഫാം ടൂറിസം മുന്നില്‍ കണ്ടുകൊണ്ടാണ് ഓരോ വിളകളും ചിട്ടയോടെ നട്ടു പരിപാലിക്കുന്നത്. ജലത്തിനായി നിര്‍മിച്ച കൃത്രിമക്കുളത്തില്‍ പത്തു ലക്ഷം ലിറ്റര്‍ വെള്ളം നിറയ്ക്കാം. ഇതില്‍ ആയിരത്തോളം രോഹു മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നു. ഇതിനടുത്തായിട്ടാണ് വിശാലമായ ഹെര്‍ബല്‍ ഗാര്‍ഡന്‍. ഇവിടെ നക്ഷത്ര വൃക്ഷങ്ങള്‍ക്കു പുറമെ ചന്ദനം, ഒലിവ്, തുടങ്ങി അപൂര്‍വ വൃക്ഷങ്ങളും നൂ റില്‍പ്പരം ഔഷധസസ്യങ്ങളുമുണ്ട്. ചെറിയ തടാകങ്ങള്‍ കൃഷിയിടത്തെ ആകര്‍ഷകമാക്കുന്നു. അതില്‍ ആമ്പലും ചെറുമത്സ്യങ്ങളും ഇതില്‍ വളര്‍ത്തുന്നു. ജൈവവള നിര്‍മാണത്തിനായി വെച്ചൂര്‍, കാസര്‍ഗോഡ് കുള്ളന്‍, തമിഴ്‌നാട് ജനുസായ കാങ്കയം തുടങ്ങിയ പശുക്കളെ വളര്‍ത്തുന്നു.
ഇവയുടെ ചാണകവും മൂത്രവും വളനിര്‍മാണത്തിനുപയോഗിക്കുന്നു. കൂടാതെ നാലുവശവും കമ്പികെട്ടി ക രിങ്കോഴി, വാത്ത, താറാവ്, നാടന്‍ കോ ഴികള്‍ തുടങ്ങിയവയെ വളര്‍ത്തുന്നു. ഇവയുടെ കാഷ്ഠവും വളമാണ്.
സമ്മിശ്രകൃഷിയിലൂടെ മാത്രമേ കാര്‍ഷിക രംഗത്ത് നേട്ടം കൈവരിക്കാന്‍ സാധിക്കൂ എന്ന കാഴ്ചപ്പാ ടാണ് കുര്യന്. ചെമ്പൂവന്‍, ഞാലിപ്പൂവന്‍, റോബസ്റ്റ, നേന്ത്രന്‍ തുടങ്ങിയ വാഴകളും കൃഷി ചെയ്തിട്ടുണ്ട്. ഫാം മാനേജറും മലയാളിയുമായ ആന്റണി ചെറുതുരത്തിലിന്റെ നേതൃത്വത്തിലാണ് കൃഷി പരിപാലനം. സപ്പോര്‍ട്ട, റെഡ്‌ലേഡി പപ്പായ, പ്ലാവ് തുടങ്ങിയവയോടൊപ്പം റോസ് വുഡ്, മഹാഗണി, ഈട്ടി തുടങ്ങി പത്തിലേറെ മരങ്ങളും അതിരില്‍ പരിപാലിക്കുന്നു. തേനീച്ചകളെയും ഈ തോട്ടത്തില്‍ കാണാന്‍ സാധിക്കും. അമ്പതു തേനീച്ചപ്പെട്ടികള്‍ ഈ കൃഷികേന്ദ്രത്തിലുണ്ട്. ചെറിയൊരു പോളിഹൗസില്‍ വെള്ള കുക്കുംമ്പറാണ് പ്രധാന ഇനം. കീടാക്രമണത്തെ ചെറുക്കാന്‍ കൃഷിയിടത്തില്‍ സോളാര്‍ കെണികള്‍ സ്ഥാപിച്ചിരിക്കുന്നു. കൃഷിയിടത്തില്‍ വഴികള്‍ നിര്‍മിച്ച് അതിന് ഇരുവശവും മുളകളും വിവിധതരം പനകളും നട്ട് ആകര്‍ഷകമാക്കിയിരിക്കുന്നു.
കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിവിധതരം പഴവര്‍ഗച്ചെടിക ളെയും പക്ഷിമൃഗാദികളെയും ഉള്‍പ്പെടുത്തി ഈ സ്ഥലത്തെ മികച്ച കാര്‍ ഷിക ഫാമായി ഉയര്‍ത്താനാണ് കുര്യ ന്‍ ജോസിന്റെ പ്ലാന്‍. ഫോണ്‍: 9388610249
നെല്ലി ചെങ്ങമനാട്