മയ്യില്‍ നല്‍കും, കൈയിലൊതുങ്ങും യന്ത്രങ്ങള്‍
മയ്യില്‍ നല്‍കും, കൈയിലൊതുങ്ങും യന്ത്രങ്ങള്‍
Friday, February 28, 2020 3:33 PM IST
കേരളത്തിന്റെ മുഖ്യാഹാരമാണ് അരി. അരി ഇന്ന് വ്യാവസായിക പ്രാ ധാന്യമുള്ള ഒരു ഭക്ഷ്യധാന്യം കൂടിയാണ്. 2017-18 ല്‍ കേരളത്തിലെ നെല്ലുത്പാദനം 1 .94 ലക്ഷം ഹെക്ടര്‍ സ്ഥലത്തു നിന്നും 5.41 ലക്ഷം ടണ്ണാണ്. പ്രതിവര്‍ഷം കേരളത്തിനാവശ്യമായ 40 ലക്ഷം ടണ്‍ അരിയുടെ പകുതി പോലും ഉത്പാദിപ്പിക്കാന്‍ നമുക്കാകുന്നില്ല. നെല്ലില്‍ നിന്ന് കര്‍ഷകനു വരുമാനമുണ്ടായാല്‍ മാത്രമേ കേരളത്തില്‍ നെല്‍കൃഷി വളരൂ. നെല്ലിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം മൂല്യവര്‍ധനയും ഉണ്ടായാലേ നെല്‍ക്കൃഷി ആദാ യമാകൂ.

കൃഷി ഒരു സംരംഭമാക്കിയ കണ്ണൂര്‍ മയ്യില്‍ റൈസ് പ്രൊഡ്യുസേഴ്‌സ് കമ്പനി കേരളത്തിലെ ആദ്യത്തെ നെല്‍കര്‍ഷക ഉത്പാദക കമ്പനിയാണ്. നെല്‍കൃഷിയില്‍ സംസ്ഥാനത്തിനു തന്നെ മാതൃകയായ മയ്യില്‍ റൈസ് പ്രൊഡ്യൂസേഴ്‌സ് കമ്പനി മികച്ച ഉത്പാദനം എന്ന ലക്ഷ്യത്തോടെ ശാസ്ത്രിയമായ നെല്‍കൃഷിയും യന്ത്രവത്കരണവും യാഥാര്‍ഥ്യമാക്കി. ഉത്പാദന മികവിനോടൊപ്പം വിപണിയില്‍ നടത്തിയ ഇടപെടലുകളിലൂടെ കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാനും കമ്പനിക്കു സാധിച്ചു. കര്‍ഷകര്‍ക്കായി കമ്പനി മിനി റൈസ് മില്ലും, ഫ്‌ളോര്‍ മില്ലും വിപണിയിലെത്തിച്ചിരിക്കുകയാണിപ്പോള്‍.

മിനി റൈസ് മില്‍

സിംഗിള്‍ ഫേസില്‍ പ്രവര്‍ത്തി ക്കുന്ന മിനി റൈസ് മില്‍ മൂന്ന് എച്ച്പി മോട്ടോറിലാണ് പ്രവര്‍ത്തിക്കുന്നത്. മണിക്കൂറില്‍ 150 കിലോ നെല്ല് കുത്തി യെടുക്കാം. യന്ത്രത്തില്‍ ഘടി പ്പിക്കാ വുന്ന നോബുപയോഗിച്ചു നെല്ലിലെ തവിടു നീക്കം ചെയ്ത് മിനുസപ്പെടുത്താം. അറുപതു ശതമാനം തവിടു നിലനിര്‍ത്തും. മലയാളികള്‍ക്ക് ആവ ശ്യാനുസരണം തവിടുള്ള അരി ലഭ്യ മാക്കാന്‍ സാധിക്കു ന്നുവെന്നത് എടുത്തു പറയേണ്ട മറ്റൊരു സവിശേ ഷതയാണ്.

മീഡിയം ഫ്‌ളോര്‍ മില്‍

രണ്ട് എച്ച്പി- മൂന്ന് എച്ച്പി മോ ട്ടോറില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളോര്‍ മില്ലില്‍ മണിക്കൂറില്‍ 25 കിലോ അരി വരെ പൊടിക്കാന്‍ സാധിക്കും. വിവിധ വലിപ്പത്തിലുള്ള അരിപ്പകള്‍ ഉപയോ ഗിച്ച് പുട്ടുപൊടി, പത്തിരിപ്പൊടി, ഇടിയപ്പപ്പൊടി എന്നീ വ്യാവസായിക ഉത്പന്നങ്ങളാക്കി നെല്ലിനെ മാറ്റുന്നു.


സിംഗിള്‍ ഫേസില്‍ പ്രവര്‍ത്തിപ്പി ക്കാവുന്നതിനാല്‍ വീടുകളില്‍ തന്നെ ഇതുപയോഗിക്കാന്‍ സാധിക്കും. വള രെ ലളിതമായി പ്രവര്‍ത്തിപ്പി ക്കാവുന്ന മില്ലില്‍ നിന്ന് വീട്ടമ്മമാര്‍ക്ക് അധിക വരുമാനം കണ്ടെത്താന്‍ സാധിക്കും. കുടില്‍ വ്യവസായമായും ഇവ സ്ഥാപിക്കാം. വളരെ ലളിതമായ സാങ്കേതി കവിദ്യയുപയോഗിക്കുന്നതിനാല്‍ ഇവ പ്രവര്‍ത്തിപ്പിക്കാന്‍ കിലോയ്ക്ക് 22 പൈസ മാത്രമേ വൈദ്യുതിച്ചെലവു വരുന്നുള്ളു.

നാല്പതിനായിരം രൂപയില്‍ താഴെ മാത്രം വിലവരുന്ന ഈ ചെറുകിട യന്ത്രങ്ങള്‍ കര്‍ഷകര്‍ക്ക് ഒരു കൈ ത്താങ്ങായി മാറും. നെല്ലു സംഭരണത്തോടൊപ്പം സംസ്‌കരണവും വിപണനവും നടത്തി നെല്‍കൃഷി ലാഭകരമാക്കാം എന്ന ആശയം പ്രാവ ര്‍ത്തികമാക്കാന്‍ കമ്പനിക്കു സാധിച്ചു. കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ യന്ത്രം ലഭ്യമാക്കുന്നുമുണ്ട്. മൂന്നു- നാലു മാസത്തെ അധ്വാന ത്തില്‍ നിന്നു ലഭിക്കുന്ന നെല്ല് കുറഞ്ഞ വിലയ്ക്ക് മില്ലുക ള്‍ക്കു വില്‍ക്കുന്നതിനു പകരം മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റി കൂടുതല്‍ വരുമാനം കര്‍ഷകനു നേടാം. കര്‍ഷകന്റെ അധ്വാനത്തിന്റെ ലാഭം കൊയ്തിരുന്ന ഇടനിലക്കാ രെയും മില്ലുടമകളെയും ഒഴിവാക്കി പരമാവധി വരുമാനം കര്‍ഷകനു ലഭ്യമാക്കി കൃഷി ഒരു സംരംഭ മാക്കി മാറ്റുക എന്ന ആശയം പ്രവര്‍ത്തി കമാക്കുകയാണ് മയ്യില്‍ റൈസ് പ്രൊഡ്യൂസഴ്‌സ് കമ്പനി.
ഫോണ്‍:ബാലകൃഷ്ണന്‍ - 9747597512
ബാലകൃഷ്ണന്‍ വി. വി. - 9446095061

അനു വി., സ്‌റ്റെഫി ദാസ്, ഡോ. ജയരാജ് പി.
ശാസ്ത്രജ്ഞര്‍, കൃഷി വിജ്ഞാന കേന്ദ്രം, കണ്ണൂര്‍, ബ്യൂറോ
തിരുവനന്തപുരം