അതിജീവന പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ അരിവാളുമായി അധ്യാപകര്‍ വിദ്യാലയ വളപ്പിലെ പാടത്തിറങ്ങി. സമൃദ്ധിയുടെ നിറകതിര്‍ കൊയ്‌തെടുക്കുമ്പോള്‍, പാട്ടിലൂടെ കണക്കു പഠിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ തരംഗമായ അധ്യാപിക ജെസി തോമസിന്റെ കൊയ്ത്തുപാട്ട്. കറ്റ ചുമന്നുകൊണ്ടുവന്ന് മെതിച്ചെടുത്തതും അധ്യാപകര്‍ തന്നെ. ആലപ്പുഴ മുഹമ്മ സിഎംഎസ് എല്‍പി സ്‌കൂളിലെ അധ്യാപകരാണ് ഇത്തരത്തില്‍ അതിജീവനത്തിന്റെ പാഠങ്ങള്‍ സമൂഹത്തിനു പകര്‍ന്നു നല്‍കിയത്.

വിപുലമായ കൊയ്ത്തുത്സവം ആലോചിച്ചെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ക്കു വിധേയമായിട്ടായിരുന്നു വിളവെടുപ്പ്. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ വ്യാപകമായി കൃഷി ചെയ്യുന്ന പൊക്കാളി നെല്‍വിത്താണ് ഇവിടെ പരീക്ഷണാര്‍ഥം പാകി കിളിര്‍പ്പിച്ച് നട്ടത്.വിദ്യാലയ വളപ്പില്‍ പച്ചക്കറി യുടെയും പൂകൃഷിയുടെയും ഇടയില്‍ പോളിത്തീന്‍ ഷീറ്റുപയോഗിച്ച് പാടം ഉണ്ടാക്കിയാണ് കൃഷി നടത്തിയത്. കുരുന്നുകള്‍ നട്ട ഞാറിന് ചാരവും ചാണകവും വളമായി നല്‍കി. അധ്യാ പകരും രക്ഷകര്‍ത്താക്കളും ചേര്‍ന്ന് കൃഷിക്ക് പരിചരണം നല്‍കിയപ്പോള്‍ മികച്ച വിളവായി. മഴയില്‍ കതിരുകള്‍ അടിയാന്‍ തുടങ്ങി യതോടെ ആരവങ്ങളില്ലാതെ കൊയ്ത്തു നടത്തു കയായിരുന്നു. കൊയ്ത കറ്റകള്‍ കതിര്‍ ഉപയോഗിച്ച് കെട്ടുന്ന പരമ്പ രാഗത കൊയ്ത്തു രീതി അധ്യാപിക ലൈജു സഹപ്രവര്‍ ത്തക രെ പഠിപ്പി ച്ചു. അധ്യാപികമാരായ ജയാ സുജി യും ശ്രീജയും അനധ്യാപകരായ ഷൈനിയും സരസമ്മയും ചേര്‍ന്ന് കറ്റകള്‍ തലയിലേന്തി ക്ലാസു മുറിയി ലെത്തിച്ചു. പിന്നെ പ്രധാനാധ്യാ പിക ജോളി തോമസിന്റെ നേതൃത്വ ത്തില്‍ കറ്റ മെതിക്കല്‍. കൊടും ചൂടേറ്റ തളര്‍ച്ച മാറാന്‍ എല്ലാവര്‍ക്കും കഞ്ഞി യും പയറും.



കൊയ്ത്തുദ്ഘാടനം കര്‍ഷകമിത്ര അവാര്‍ഡ് ജേതാവ് കെ.പി. ശുഭകേ ശന്‍ നിര്‍വഹിച്ചു. വിളവെടുത്ത നെല്ലുപയോഗിച്ച് പ്രവേശനോത്സ വത്തിന് പായസം നല്‍കാനാണ് ആലോചനയെന്ന് പ്രധാനാധ്യാപിക ജോളി തോമസും പിടിഎ പ്രസിഡന്റ് കെ.പി. സുധീറും പറഞ്ഞു. കുരുന്നു കളുടെ കുട്ടിത്തോട്ടം കാണാനും അഭിനന്ദിക്കാനും എ.എം. ആരിഫ് എംപിയും യു. പ്രതിഭ എംഎല്‍എ യും മറ്റു ജനപ്രതിനിധികളും ജില്ലാ പോലീസ് ചീഫായിരുന്ന കെ.എം. ടോമിയും ഉള്‍പ്പെടെയുള്ളവര്‍ നേര ത്തെ സ്‌കൂളിലെത്തിയിരുന്നു. മികച്ച പച്ചക്കറി കൃഷിത്തോട്ട ത്തിനുള്ള സംസ്ഥാന അവാര്‍ഡുവരെ ഇക്കുറി ലഭിച്ചിരുന്നു. സ്‌കൂള്‍ തുറന്നു കഴിഞ്ഞാലുടനെ വീണ്ടും കൃഷി ആരംഭിക്കും.

കെ. എസ്. ലാലിച്ചന്‍
ഫോണ്‍: ലാലിച്ചന്‍- 93498 35877.