എള്ളുകൊയ്യാന്‍ ഓണാട്ടുകര
എള്ളുകൊയ്യാന്‍ ഓണാട്ടുകര
Monday, April 26, 2021 3:10 PM IST
എള്ളുകൃഷിക്കു പര്യായമായി ഓണാട്ടുകര അറിയപ്പെട്ടിരുന്നൊരു കാലമുണ്ടായിരുന്നു. കാലം മാറിയപ്പോള്‍ ഓണാട്ടുകരയില്‍ നിന്ന് എള്ളും മാറാന്‍തുടങ്ങി. ആലപ്പുഴ ജില്ലയുടെ മാവേലിക്കര ഭാഗവും കൊല്ലം ജില്ലയുടെ ചിലഭാഗങ്ങളുമാണ് 'ഓണാട്ടുകര' എന്ന ഓമനപ്പേരില്‍ അറയപ്പെടുന്നത്. ഭാരിച്ച കൂലിച്ചെലവും, എള്ളുകൃഷി ചെയ്യാനറിയാവുന്ന കര്‍ഷക തൊഴിലാളികളുടെ ദൗര്‍ലഭ്യവുമെല്ലാം ഓണാട്ടുകരയില്‍ നിന്ന് എള്ളുകൃഷി അകലുന്നതിനു കാരണമായി. ഓണാട്ടുകരക്കാരുടെ ഒരു സ്വകാര്യദുഃഖം കൂടിയാണിത്. അകന്നുപോകുന്ന എള്ളുകൃഷിപ്പെരുമ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണു കറ്റാനം നെല്ലുത്പാദക സംഘം. മുന്‍ കാലങ്ങളില്‍ രണ്ടു നെല്ലും ഒരെള്ളും എന്നതായിരുന്നു കൃഷിരീതി. എന്നാലിപ്പോള്‍ ഒരെള്ളും ഒരു നെല്ലും കൃഷി ചെയ്യാനുള്ള തയാറെടുപ്പിലാണിവര്‍. ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹായത്തോടെ മകരക്കൊയ്ത്തു കഴിഞ്ഞ് നിലമൊരുക്കി എള്ളുകൃഷിക്ക് തുടക്കം കുറിച്ചിരിക്കുകയാണിവിടെ. ഓണാട്ടുകരയിലെ പതിമൂ ന്നു കരയുടെ കുടുംബകൃഷി കൂടിയാണ് എള്ള്. കേരളത്തിലെ ആചാരാനുഷ്ഠാന ങ്ങള്‍ക്ക് ധാരാളമായി ഉപയോഗിക്കുന്ന എളള് കേരളത്തിലെ ഒരു പ്രധാന എണ്ണക്കുരു വിളകൂടിയാണ്.

എള്ളിനൊപ്പം ധാന്യവിളകളും

ഓണാട്ടുകര പ്രദേശത്ത് എള്ളിനൊപ്പം ധാന്യവിളകളും കിഴങ്ങുവര്‍ഗങ്ങളും കൃഷിചെയ്യുന്നുണ്ട്. 'സെസാമം ഇന്‍ഡിക' എന്ന ശാസ്ത്ര നാമമുള്ള എള്ള് ഓണാട്ടുകര കൂടാതെ മലപ്പുറം, പാലക്കാട് ജില്ലകളിലും കൃഷി ചെയ്യുന്നു.

രണ്ടു സാങ്കേതികവിദ്യകള്‍

ഓണാട്ടുകരയിലെ എള്ളുകൃഷി തിരിച്ചു കൊണ്ടുവരുന്നതിന് ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രം രണ്ട് സാ ങ്കേതികവിദ്യാ പ്രദര്‍ശന പരിപാടികള്‍ നടത്തുന്നു.

1. അത്യുത്പാദന ശേഷിയുള്ള വിത്ത്

അത്യുത്പാദന ശേഷിയുള്ള 'തില റാണി' എന്ന എള്ളിനത്തിന്റെ പ്രദര്‍ ശന കൃഷിയാണ് ഒന്നാമത്തേത്. മണ്ണുപരിശോധന നടത്തി വളപ്ര യോഗം നല്‍കിയ കൃഷിയില്‍ ഏക്ക റില്‍ 120 കിലോഗ്രാം വിളവും 18000 രൂപ അറ്റാദായവും ലഭിച്ചു.

2. ശാസ്ത്രീയ ജലപരിപാലനം

ശാസ്ത്രീയ ജലപരിപാലനത്തിലൂടെ വള്ളികുന്നം പഞ്ചായത്തിലെ 20 കര്‍ഷകരെ പങ്കാളികളാക്കി അഞ്ച് ഹെക്ടര്‍ സ്ഥലത്ത് നടത്തിയ പോര്‍ ട്ടബിള്‍ സ്പ്രിംങ്ക്‌ളര്‍ ഉപയോഗിച്ചുള്ള ജലസേചനമാണു രണ്ടാമത്തേത്. എളളിന്റെ പ്രധാന വളര്‍ച്ചാഘട്ട ങ്ങളായ നാല്- അഞ്ച് ഇല പരുവ ത്തിലും ശാഖകള്‍ ഉണ്ടാകുന്ന സമയത്തും പൂവിട്ടു തുടങ്ങുമ്പോഴും കായ്കള്‍ ഉണ്ടാകുമ്പോഴുമായി ജലസേചനം ക്രമീകരിക്കും. ഇതു വഴി ഏക്കറിന് ശരാശരി 175 കിലോ ഗ്രാം വിളവു ലഭിച്ചു. 21,762 രൂപ അറ്റാദായം നേടാനായി. എള്ളുകൃഷി വര്‍ധിപ്പിക്കു ന്നതിനുള്ള നിര്‍ദേശ ങ്ങളും സാങ്കേതിക സഹായങ്ങളും ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രം നല്‍കുന്നുണ്ട്. എള്ളിന്റെ മൂല്ല്യവര്‍ ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കി കര്‍ ഷകര്‍ക്ക് അധിക വരുമാനം ലഭി ക്കുന്ന പദ്ധതികളും ആലോചിക്കുന്നു. ഓണാട്ടുകരയുടെ എല്ലാ ഭാഗങ്ങളിലേക്കും എള്ളുകൃഷി വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. എള്ളിന് ഭൗമസൂചക പദവി ലഭിക്കു ന്നതിന് ആവശ്യമായ പ്രവര്‍ത്തനം കൂടി നടത്തുകയാണ് കറ്റാനം നെല്ലു ത്പാദക സമിതി.


ഫോണ്‍: കറ്റാനം നെല്ലുത്പാദക സമിതി
അഡ്വ. തോമസ് എം. മാത്തുണ്ണി 94462 87188.

എള്ളുകൃഷിയിലെ യുവ സാന്നിധ്യം

ആലപ്പുഴ ചെട്ടികുളങ്ങര സുകുഭവനത്തില്‍ യുവ കര്‍ഷകനായ ഗണേഷിന് ചെറുപ്പം മുതലേ കൃഷിയോടു താത്പര്യമുണ്ട്. എള്ളുകൃഷിയോടാണു കൂടുതല്‍ ഇഷ്ടം. എംഎസ്‌സി ഇന്റഗ്രേറ്റഡ് കെമിസ്ട്രിയില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഗണേഷ് പഠനം കഴിഞ്ഞുകിട്ടുന്ന സമയം കൃഷിക്കായി മാറ്റുന്നു. എള്ളുകൃഷിയില്‍ നാടന്‍ ഇനങ്ങള്‍ക്കൊപ്പം പുതിയ ഇനങ്ങളും കൃഷി ചെയ്യുന്നു. തൃശൂരിലെ നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ആന്‍ഡ് ജെനറ്റിക്ക് റിസോഴ്‌സസില്‍ നിന്നു (എന്‍ബിപിജിആര്‍) ലഭിച്ച വിത്തുകളുടെ പരീക്ഷണ കൃഷി കൂടിയാണ് ഈ യുവ കര്‍ഷകന്‍ നടത്തുന്നത്. എന്‍ബിപിജിആറില്‍ നിന്നു ലഭിച്ച വിആര്‍ഐ-1, വിആര്‍-13, റ്റിവിഎം-4, റ്റിവിഎം-7 എന്നീ ഇനങ്ങളാണ് കൃഷിയിറക്കിയിരിക്കുന്നത്. രണ്ടേക്കറിനു മുകളില്‍ എള്ളുകൃഷി ചെയ്യുന്ന ഈ കര്‍ഷകന്‍ കാലംനോക്കിയാണ് കൃഷി ചെയ്യുന്നത്. ഒരു സമ്മിശ്ര കര്‍ഷകന്‍ കൂടിയാണ് ഗണേഷ്. വീടിനു ചുറ്റും കപ്പ, ഏത്തവാഴ, പച്ചക്കറി എന്നിവയും കൃഷി ചെയ്യുന്നു. ഒപ്പം മത്സ്യ കൃഷിയുമുണ്ട്. ഈ യുവകര്‍ഷകന്‍റെ എളളുകൃഷിയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ധാരാളം പേര്‍ എള്ളുകൃഷി ചെയ്യുന്നു. എള്ളുകൃഷിയില്‍ കളകള്‍ പറിച്ചു മാറ്റുന്നത് കര്‍ഷകര്‍ക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത ഉണ്ടാകുന്നുണ്ട്. ഇതിനു പരിഹാരമായി കളപറിക്കല്‍ പോലെയുള്ള ജോലികള്‍ തൊഴിലുറപ്പുമായി ബന്ധപ്പെടുത്തിയാല്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകുമെന്നാണ് ഈ യുവകര്‍ഷകന്‍റെ അഭിപ്രായം.
ഫോണ്‍: ഗണേഷ് 7994533123.

സുരേഷ്‌കുമാര്‍ കളര്‍കോട്