കൃഷിയിൽ നൂറുമേനി വിളയിച്ച് ഒരു ബസ് വ്യവസായി
കൃഷിയിൽ നൂറുമേനി വിളയിച്ച് ഒരു ബസ് വ്യവസായി
Tuesday, November 2, 2021 5:47 AM IST
കോവിഡ് മഹാമാരി ആഴത്തിൽ ആഘാതമേല്പിച്ച ഒരു മേഖലയാണു സ്വകാര്യബസ് വ്യവസായം. ഇതിന്‍റെ ഇരകളാണു ബസ് ഉടമകളും അതിലെ തൊഴിലാളികളും. ബസ് വ്യവസായം പ്രതിസന്ധിയിലായതോടെ മറ്റു മേഖലകളി ലേക്കു കൂടി തിരിഞ്ഞിരിക്കുകയാണു ബസ് ഉടമകൾ ഉൾപ്പെടെയുള്ളവർ. ടി.ഗോപിനാഥനും അത്തരത്തിലൊരാളാണ്.

ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി. പാലക്കാട് വടക്കഞ്ചേരി ചിറ്റടിക്കടുത്ത് ഒടുകൂർ സ്വദേശിയായ ഇദ്ദേഹമിപ്പോൾ കൃഷിക്കൊപ്പമാണ്. കൂടെ ബസ് തൊഴിലാളികളായ വിനുവും ഷമീറും ചാമിയാരുമുണ്ട്.

ലോക്ഡൗണിനെ തുടർന്ന് തന്‍റെ ബസുകളുടെയെല്ലാം ഓട്ടം നിലച്ചതോടെയാണ് ബസുടമ കളുടെ അവസാന വാക്കായ ഗോപിനാഥനും കൃഷിയിലേക്കിറങ്ങിയത്. പച്ചക്കറി, വാഴ, നെല്ല്, കുരുമുളക് എന്നിവയാണു പ്രധാനകൃഷി. ദിവസവും അതിരാവിലെ വീടിനു ചുറ്റുമുള്ള പറന്പിലേക്കി റങ്ങി പണിയെടുക്കും. ഇവിടെ മുതലാളി, തൊഴിലാളി അന്തരമൊന്നുമില്ല. നേരത്തേയും കൃഷിയിൽ തത്പരനായിരുന്നെങ്കിലും സംഘടനാ പ്രവർത്തനങ്ങൾ മൂലം സമയം കിട്ടിയിരുന്നില്ല.

ഒന്നര വർഷം കൊണ്ടു മാതൃകാ കർഷകനായിരിക്കുകയാണ് ഈ ബസ് മുതലാളി. അധ്വാനത്തെക്കുറിച്ച് വളരെ അഭിമാനത്തോടെയാണു ഗോപിനാഥ് സംസാരിക്കുന്നത്. നെൽകൃഷിയുടെ മേ·യെക്കുറിച്ചു പറഞ്ഞു തുടങ്ങി യാൽ ഗോപിനാഥ് വാചാലനാകും. വീടിനു മുന്നിലെ നാലേക്കർ പാടത്ത് നെൽകൃഷി ചെയ്യുന്നുണ്ട്. നല്ല വിളവും അതുവഴി നല്ലവരുമാനവും ലഭിക്കുന്നുണ്ടെന്നു ഗോപിനാഥ് പറയുന്നു.

നെല്ലിന്‍റെ വിലകിട്ടാൻ കുറച്ചു താമസമുണ്ടെങ്കിലും നെൽ കൃഷി ലാഭകരം തന്നെയെന്നു കണ ക്കുകൾ നിരത്തി ഗോപിനാഥ് സമർ ഥിക്കുന്നു. അരയേക്കർ സ്ഥലത്തു പച്ചക്കറി കൃഷിയുമുണ്ട്. വള്ളിപ്പ യറാണു കൂടുതൽ. നല്ല വിളവുമുണ്ട്. അടുപ്പിച്ചു മഴ പെയ്തതിനാൽ പയർ വള്ളികൾക്ക് ചെറിയ ചീയലുണ്ട്. അതൊന്നും സാരമില്ല. രണ്ടുവെയിൽ കിട്ടിയാൽ പയർ നിറയും. അനുഭ വസന്പത്തു നേടിയ ഒരു കർഷകന്‍റെ മനസുറപ്പോടെ ഗോപിനാഥ് പറയു ന്നു. വെണ്ട, തക്കാളി, പച്ചമുളക്, ചീര, പാവൽ തുടങ്ങിയവയെല്ലാം വീട്ടു പരിസരം നിറഞ്ഞു നിൽക്കുന്നു. ജൈവകൃഷിയായതിനാൽ ഉത്പന്ന ങ്ങൾ തേടി ആവശ്യക്കാർ വീട്ടി ലെത്തും. വണ്ടാഴി പഞ്ചായ ത്തിന്‍റെ മുൻ വൈസ് പ്രസിഡന്‍റായിരുന്ന ഭാര്യ ശാരദ ഗോപിനാഥാണ് വില്പന ക്കാരി.


തലേദിവസം തന്നെ പച്ചക്കറി കൾക്കു ബുക്കിംഗുണ്ട്. കൂട്ടിന് ഇസാഫിൽ ജോലിയുള്ള മകൾ സുരഭിയും മകൻ എൽഎൽബി വിദ്യാർഥിയും ആർട്ടിസ്റ്റുമായ ഗൗതവു മുണ്ടാകും. കുലച്ചു തുടങ്ങിയ 600 നേന്ത്രവാഴകളും കഠിനാധ്വാനത്തിന്‍റെ കഥപറയുന്നു. ആറും ഏഴും പടല കളുള്ള നല്ല കുലകൾ.

30 സെന്‍റിലെ കുളത്തിൽ മത്സ്യകൃഷിയും തുട ങ്ങിയിട്ടുണ്ട്. കവുങ്ങ് കൃഷി ക്കായി മംഗലാപുരത്തു നിന്നെത്തിച്ച അടയ്ക്ക കൂടുകളിൽ മുളച്ചു കൃഷിയിട ഉൗഴവും പ്രതീക്ഷിച്ചു നിൽ ക്കുന്നു. 2700 കവുങ്ങിൻ തൈകൾ നടീലിനു റെഡിയാണ്. 200 തെങ്ങ്, റബർ, 100 ജാതി, 500 കൊക്കോ തുടങ്ങി ദീർഘകാല വിളകളും ഒപ്പമുണ്ട്.

പഴവർഗങ്ങളും ഫലവൃക്ഷ ങ്ങളും വിളകൾക്കൊപ്പം ഒരു പരിഭവവുമില്ലാതെ വളരുന്നു. കൃഷി ഹര മാണെങ്കിലും ഇപ്പോഴത്തെ പ്രതി സന്ധി ഘട്ടത്തിലും പക്ഷെ, ബസ് വ്യവസായത്തെ തള്ളി പറയാനൊ ന്നും ഗോപിനാഥ് തയാറല്ല. തന്‍റെ നേട്ടങ്ങൾക്കും ഉയർച്ചകൾക്കുമെല്ലാം പിന്നിൽ ബസ് വ്യവസായമാണ്.

ഗൾ ഫിൽ നിന്നു തിരിച്ചെത്തി 1987ലാണു ബസ് വ്യവസായരംഗത്തേക്കു കടക്കു ന്നത്. ഏഴു ബസുണ്ടാ യിരു ന്നത് ഇപ്പോൾ മൂന്നെണ്ണ മായെന്നു മാത്രം. മൂന്നര പതിറ്റാണ്ടോ ളമായി ഈ മേഖലയിലെ നിറസാന്നി ധ്യമാണ്.

പാലക്കാട് ജില്ലയിലെ സീനിയർ ബസ് ഓപ്പറേറ്റർ കൂടിയായ ഗോപിനാഥ് 1995 മുതൽ ഓർഗനൈ സേഷന്‍റെ ജില്ലാ സെക്രട്ടറിയായി തുടരുകയാണ്. ബസ് വ്യവസായ ത്തിന് ഇത്ര വലിയൊരു പ്രതിസന്ധി മുന്പെങ്ങും ഉണ്ടായി ട്ടില്ലെന്നു ഗോപിനാഥൻ പറയുന്നു.

ഉടമകൾക്കു തന്നെ പിടിച്ചു നിൽ ക്കാൻ കഴിയാത്ത സ്ഥിതിയാണെന്നു പറയുന്പോൾ പിന്നെ അതിൽ തൊഴി ലെടുത്തിരുന്നവരുടെ സ്ഥിതി അതി ഗുരുതരമാകും. പ്രതിസന്ധികൾക്കു നടുവിലും മനഃശാന്തിയും പ്രതീക്ഷകളും പൂവിടുകയാണ് ഗോപിനാഥിന്‍റെ കൃഷിത്തോട്ടങ്ങളിൽ.

ഫോണ്‍: ടി.ഗോപിനാഥൻ- 89215 12553

ഫ്രാൻസീസ് തയ്യൂർ