അകത്തളങ്ങൾക്ക് അഴകായി ആന്‍റണിയുടെ "​മ​രി​യ ഗാ​ർ​ഡ​ൻ​സ്’
അകത്തളങ്ങൾക്ക് അഴകായി ആന്‍റണിയുടെ  "​മ​രി​യ ഗാ​ർ​ഡ​ൻ​സ്’
Tuesday, November 30, 2021 6:58 AM IST
ചേർ​ത്ത​ല പോ​വി​ഡ​ൻ​സ് ജം​ഗ്ഷ​നി​ൽ നി​ന്ന് അ​ൽ​പം മാ​റി ലെ​വ​ൽ​ക്രോ​സ് ക​ഴി​ഞ്ഞി​റ​ങ്ങി​യാ​ൽ ഉ​ട​നെ ഒ​രു ബോ​ർ​ഡു​കാ​ണാം. റോ​ഡി​നി​ട​തു​വ​ശ​ത്തെ "​മ​രി​യ ഗാ​ർ​ഡ​ൻ​സ്’ എ​ന്ന ഈ ​ബോ​ർ​ഡ് ഒ​രു​പ​ക്ഷെ അ​ധി​ക​മാ​രും ശ്ര​ദ്ധി​ക്കാ​റി​ല്ല.

ഇ​വി​ടെ പൂ​ച്ചെ​ടി​ക​ളു​ടെ ശേ​ഖ​ര​മ​ന്വേ​ഷി​ച്ചാ​ൽ പെ​ട്ട​ന്നു ക​ണ്ടെ​ത്താ​നു​മാ​കി​ല്ല. എ​ന്നാ​ൽ പു​തു​താ​യി പ​ണി​യു​ന്ന വീ​ടി​നു പി​റ​കി​ലോ​ട്ടു ചെ​ന്നാ​ൽ ഇ​ൻ​ഡോ​ർ, ഒൗ​ട്ട്ഡോ​ർ ചെ​ടി​ക​ളു​ടെ വ​ലി​യ​ശേ​ഖ​ര​മാ​ണ് ന​മ്മെ കാ​ത്തി​രി​ക്കു​ന്ന​ത്.

മൂ​ന്നു വ​ർ​ഷ​മാ​യി ആ​ന്‍റ​ണി ഇ​ങ്ങ​നെ ഒ​രു ന​ഴ്സ​റി തു​ട​ങ്ങി​യി​ട്ട്. സ്ഥി​രം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഗാ​ർ​ഡ​നിം​ഗ് ന​ട​ത്തു​ന്ന​വ​ർ​ക്കും ഇ​വി​ടം ന​ന്നാ​യ​റി​യാം. ഓ​ണ്‍​ലൈ​ൻ വ​ഴി അ​ല​ങ്കാ​ര സ​സ്യ​ങ്ങ​ൾ വി​ൽ​ക്കു​ന്ന പ​ല​രും ആ​ന്‍റ​ണി​യു​ടെ ശേ​ഖ​രം തേ​ടി​യെ​ത്താ​റു​ണ്ട്.

അ​ല​ങ്കാ​ര സ​സ്യ​പ്രേ​മി​ക​ളാ​യ കു​റ​ച്ചു​പേ​രും ഇ​വി​ടെ നി​ത്യ​സ​ന്ദ​ർ​ശ​ക​രാ​ണ്. വ​ലി​യ വി​ല​യു​ള്ള ഇ​ൻ​ഡോ​ർ പ്ലാ​ൻ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ താ​ങ്ങാ​നാ​കു​ന്ന വി​ല​യ്ക്കു ന​ൽ​കു​ന്നു എ​ന്ന​താ​ണ് ആ​ന്‍റ​ണി​യു​ടെ പ്ര​ത്യേ​ക​ത.

തൃ​ശൂ​ർ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നൊ​ക്കെ​യാ​ണ് ആ​ന്‍റ​ണി അ​ല​ങ്കാ​ര​ച്ചെ​ടി​ക​ൾ ചേ​ർ​ത്ത​ല​യി​ലെ​ത്തി​ക്കു​ന്ന​ത്. 30-40 ഇ​നം ഇ​ൻ​ഡോ​ർ പ്ലാ​ന്‍റു​ക​ൾ ഇ​വി​ടു​ണ്ട്. 100 രൂ​പ​മു​ത​ൽ 900 രൂ​പ​വ​രെ സൈ​സ് അ​നു​സ​രി​ച്ച് വി​ല​വ​രു​ന്ന​വ​യാ​ണ് ഇ​വ.

ഇ​ൻ​ഡോ​ർ പ്ലാ​ന്‍റു​ക​ളു​ടെ പ​റു​ദീ​സ


അ​രേ​സി​യേ കു​ടു​ബ​ത്തി​ൽ​പെ​ടു​ന്ന ഇ​ൻ​ഡോ​ർ പ്ലാ​ന്‍റാ​യ അ​ഗ്ളോ​ണി​മ​ക​ളു​ടെ ന​ല്ല ശേ​ഖ​രം ഇ​വി​ടു​ണ്ട്. വീ​ടി​നോ​ടു ചേ​ർ​ന്ന് ഇ​റ​ച്ചി​ക്കോ​ഴി വി​ൽ​പ​ന​യും ന​ട​ത്തു​ന്നു​ണ്ട് ആ​ന്‍റ​ണി. ഇ​വി​ടെ നി​ന്നു​ള്ള കോ​ഴി​യു​ടെ ര​ക്തം ചേ​ർ​ന്ന വെ​ള്ളം പ​ത്തി​ര​ട്ടി വെ​ള്ള​ത്തി​ൽ ല​യി​പ്പി​ച്ച് കു​റേ​ശേ ചു​വ​ട്ടി​ൽ ഒ​ഴി​ച്ചു കൊ​ടു​ക്കു​ന്ന​താ​ണു പ്ര​ധാ​ന വ​ളം.


50 മു​ത​ൽ 125 വ​രെ രൂ​പ വി​ല​യ്ക്കാ​ണ് ബി​ഗോ​ണി​യ​ച്ചെ​ടി​ക​ൾ വി​ൽ​ക്കു​ന്ന​ത്. ഇ​വ​യു​ടെ ഇ​ല നു​ള്ളി മ​ണ്ണി​ൽ വെ​റു​തേ വ​ച്ചാ​ൽ മ​തി വേ​രു​പി​ടി​ച്ച് പു​തി​യ​ചെ​ടി​ക​ൾ ഉ​ണ്ടാ​യി​ക്കൊ​ള്ളും. 150 രൂ​പ​യ്ക്കാ​ണ് എ​പ്പീ​സി​യ എ​ന്ന​യി​ന​ത്തി​ന്‍റെ വി​ൽ​പ​ന ന​ട​ക്കു​ന്ന​ത്.

ച​കി​രി​ച്ചോ​റും ചാ​ണ​ക​വും മ​ണ്ണും ചേ​ർ​ത്ത മി​ശ്രി​ത​ത്തി​ലാ​ണ് ചെ​ടി​ക​ൾ ന​ടു​ന്ന​ത്. ഇ​ൻ​ഡോ​ർ പ്ലാ​ന്‍റു​ക​ൾ​ക്ക് വെ​ള്ളം കു​റ​ച്ചു​മ​തി. എ​ന്നാ​ൽ ചു​വ​ട് തീ​രെ ഉ​ണ​ങ്ങാ​നും പാ​ടി​ല്ല. അ​ധി​ക ശ്ര​ദ്ധ​യി​ല്ലാ​തെ ത​ന്നെ വീ​ട്ട​ക​ങ്ങ​ളും പൂ​ന്തോ​ട്ട​ങ്ങ​ളും നി​റ​ശോ​ഭ​യാ​ൽ നി​റ​യും.

പൂ​വി​ട​ർ​ത്തു​ന്ന ആ​ദാ​മി​ന്‍റെ വാ​രി​യെ​ല്ല് എ​ന്ന ചെ​ടി​ക്കും ആ​വ​ശ്യ​ക്കാ​ർ അ​ന​വ​ധി​യാ​ണ്. ഡി​ഷീ​ഡി​യ വാ​ട്ട​ർ​മെ​ല​ണ്‍ എ​ന്ന ചെ​ടി ത​ണ്ണി​മ​ത്ത​ന്‍റെ രൂ​പ​ഭം​ഗി പേ​റു​ന്ന​വ​യാ​ണ്. ലാ​ൻ​ഡ് സ്കേ ​പ്പിം​ഗ് ന​ട​ത്തു​ന്ന​വ​ർ ഹോ​ൾ​സെ​യി​ലാ​യി ചെ​ടി​ക​ളെ​ടു​ക്കും. ഇ​താ​ണ് ലാ​ഭം കൂ​ടു​ത​ൽ ന​ൽ​കു​ന്ന​ത്.

ഓ​ണ്‍​ലൈ​നാ​യി ചെ​ടി​ക​ൾ വി​ൽ​ക്കു​ന്ന പ​ല​രും ഇ​വി​ടെ​യെ​ത്തു​ന്ന ഇ​ന​ങ്ങ​ളി​ൽ ക​ണ്ണും ന​ട്ടി​രി​ക്കു​ക​യാ​ണ്. പ്രാ​യ​ത്തെ അ​വ​ഗ​ണി​ച്ച് ജീ​വി​ത​ത്തി​ൽ മു​ന്നേ​റാ​നു​ള്ള ഉൗ​ർ​ജ​വും ആ​ന്‍റ​ണി ആ​ർ​ജി​ക്കു​ന്ന​ത് ഈ ​ചെ​ടി​ക​ളി​ൽ നി​ന്നാ​ണ്.

ആ​ന്‍റ​ണി
ഫോ​ണ്‍: 77366 46549, 80 89 11 58 70.