വിപണനത്തിന് സഹായം
Thursday, December 2, 2021 12:58 PM IST
കൃഷി വകുപ്പിന്‍റെ കണ്ടെയ്നർ മോഡ് പ്രോക്യുർമെന്‍റ് പ്രോസസിംഗ് സെന്‍റർ (CMPC) പദ്ധതി പ്രകാരം കാർഷിക ഉത്പന്നങ്ങളുടെ സംഭരണം, ശേഖ രണം, സംസ്കരണം, വിപണനം എന്നീ സംവിധാനങ്ങൾ ക്കായി ധനസഹായം നൽകുന്നു.

• പ്രൈമറി അഗ്രി ക്രെഡിറ്റ് സൊ സൈറ്റികൾക്ക് പരമാവധി നാലു ലക്ഷം രൂപയും അൻപതിനായിരം രൂപ റിവോൾവിംഗ് ഫണ്ടും ഉൾപ്പെടെ 50 ശതമാനമാണ് ധനസഹായം ലഭി ക്കുന്നത്.

• ഹോർട്ടികോർപ്പ്, സ്റ്റാർട്ടപ്പുകൾ, കുടുംബശ്രീ യൂണിറ്റുകൾ, സ്വയം സഹായ സംഘങ്ങൾ, ഫാർമർ പ്രൊ ഡ്യൂസർ ഓർഗനൈസേഷനുകൾ, പഞ്ചായത്തുകൾ, മറ്റ് ഗവണ്‍മെന്‍റ് ഏജൻസികൾ എന്നിവർക്കും ഗുണ ഭോക്താക്കളാകാം. ഇവർക്ക് പരമാ വധി എട്ടു ലക്ഷം രൂപയും ഒരുലക്ഷം രൂപ റിവോൾവിംഗ് ഫണ്ടും ഉൾപ്പെടെ 100 ശതമാനം വരെ ധനസഹായം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷി ഓഫീസുമായി ബന്ധപ്പെടുക.