ജീവനായ പൂച്ചകളുടെ ജീവനെടുക്കും പാര്‍വോ
ജീവനായ പൂച്ചകളുടെ ജീവനെടുക്കും പാര്‍വോ
Wednesday, December 15, 2021 2:41 PM IST
ലോകമെമ്പാടുമുള്ള പൂച്ചപ്രേമികളുടെ പേടിസ്വപ്നമാണ് ഫെലൈന്‍ പാന്‍ലൂക്കോപീനിയ എന്ന പാര്‍വോ രോഗം. വളര്‍ത്തുപൂച്ചകളിലെ മുഖ്യ മരണകാരണങ്ങളിലൊന്നായ ഈ രോഗത്തെ വാക്‌സിനേഷനിലൂടെ പ്രതിരോധിക്കാവുന്നതാണ്. സാംക്രമിക രോഗമായ ഇത് ഫൈലൈന്‍ പാര്‍വോ, ഫെലൈന്‍ ഡിസ്റ്റമ്പര്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു.

പേരില്‍ സാമ്യമുണ്ടെങ്കിലും നായ്ക്കളില്‍ പാര്‍വോയോ ഡിസ്റ്റമ്പറോ ഉണ്ടാക്കുന്ന വൈറസുകളല്ല പൂച്ചകളില്‍ രോഗമുണ്ടാക്കുന്നത്. ഇവ മനുഷ്യനെ ബാധിക്കു ന്നവയുമല്ല. ഫെലൈന്‍ പാര്‍വോ അല്ലെങ്കില്‍ പാന്‍ലൂക്കോപീനിയ വൈറസാണു രോഗകാരി.

ചുറ്റുപാടുകളിലും അന്തരീക്ഷത്തിലും ഏറെനാളുകള്‍ അതിജീവിക്കാ നുള്ള കഴിവാണ് എല്ലാ പാര്‍വോ വൈറസുകളെയും പോലെ ഇതിന്‍റെയും പ്രത്യേകത. ഒരു പൂച്ചയ്ക്ക് രോഗം വന്നു മാറിയാലും മറ്റുള്ളവയ്ക്കും വരുമെന്നതു വലിയ വെല്ലുവിളിയാണ്. അതിനാല്‍ കൂടുതല്‍ എണ്ണം പൂച്ചകളെ വളര്‍ത്തുന്നവര്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. മഴക്കാലത്ത് കേരളത്തില്‍ പലസ്ഥലങ്ങളിലും മാരകമായ ഈ അസുഖം പൂച്ചകളെ കൂട്ടമായി ബാധിക്കാറുണ്ട്.

പൂച്ചക്കുഞ്ഞുങ്ങളെയാണ് ഈ രോഗം തീവ്രമായും ബാധിക്കുന്നതെങ്കിലും പ്രായവ്യത്യാസമില്ലാതെയും രോഗം വരാവുന്നതാണ്. പൂച്ചക്കുഞ്ഞുങ്ങള്‍, അനാരോഗ്യമുള്ള പൂച്ചകള്‍, വാക്‌സിന്‍ ലഭിച്ചിട്ടില്ലാത്ത പൂച്ചകള്‍ എന്നിവയൊക്കെ രോഗംവരാന്‍ സാധ്യത കൂടുതലു ള്ളവരാണ്. രോഗം ബാധിച്ച പൂച്ച അതിന്റെ സ്രവങ്ങള്‍, വിസര്‍ജ്യം എന്നിവവഴി പുറംതള്ളുന്ന വൈറസ് ചുറ്റുവട്ടത്ത് വര്‍ഷങ്ങളോളം നിലനില്‍ക്കുന്നു. ഇതുമൂലം മറ്റു പൂച്ചകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും രോഗം വരാം.

വൈറസ്ബാധ എങ്ങനെ?

ദ്രുതഗതിയില്‍ വളരുകയും വിഭജിക്കുകയും ചെയ്യുന്ന കോശങ്ങളെയാണ് ഫെലൈന്‍ പാര്‍വോ വൈറസ് ബാധി ക്കുന്നതും കൊല്ലുന്നതും. ഉദാഹരണത്തിന് മജ്ജ, ചെറുകുടല്‍, വളരുന്ന ഭ്രൂണം തുടങ്ങിയവയിലെ കോശങ്ങള്‍. ഈ വൈറസ് ചെറുകുടലിന്‍റെ ആവരണം അഥവാ എപ്പി ത്തീലിയത്തെ നശിപ്പിക്കുന്നതു മൂലമുണ്ടാകുന്ന കഠിനമായ വയറിളക്കവും ഛര്‍ദ്ദിയുമാണ് പ്രധാന ലക്ഷണങ്ങള്‍.


പൊതുവായ മടുപ്പ്, വിശപ്പില്ലായ്മ, ഉയര്‍ന്ന പനി, മൂക്കൊലിപ്പ് എന്നിവ മറ്റു ലക്ഷണ ങ്ങളാണ്. തുടക്കത്തില്‍ നേരിയ പനിയും ദുര്‍ഗന്ധ മുള്ള വയറി ളക്കവുമുണ്ടാകും. വെള്ളം നല്‍കുന്ന പാത്രത്തിനു മുമ്പില്‍ പൂച്ചകള്‍ തലകുനിച്ചിരിക്കുന്നതും കാണാം. വയറിളക്കവും ഛര്‍ദ്ദിയും ദിവസങ്ങ ളോളം നീളുന്നതോടെ ശരീരത്തില്‍ നിര്‍ജലീകരണമുണ്ടാകുന്നു. ദ്രാവ കങ്ങളും ലവണങ്ങളും വിറ്റാമി നുകളും നഷ്ടപ്പെടുന്നതോടെ ശരീര ക്ഷീണം കലശലാകുന്നു.


ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനത്തിന്‍റെ ഭാഗമായ ശ്വേതരക്താണുക്കളെ വൈറസ് നശിപ്പിക്കുന്നതിനാല്‍ രോഗപ്രതിരോധശേഷി ദുര്‍ബല മാകുന്നു. ഈയവസരം മുതലെടുത്ത് കുടലിലുള്ള ബാക്ടീരിയകളും വിരകളും ആക്രമിക്കുന്നതോടുകൂടി ചെറുകുടലിന്റെ ആവരണത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനം അട്ടിമറി ക്കപ്പെടുന്നു.

ഇത് രക്തത്തോടുകൂടിയ വയറിളക്കത്തിലേക്കു നയിക്കും. ജലാംശം നഷ്ടപ്പെട്ട് ശരീര ചര്‍മം വയസായവരുടേതുപോലെ ചുളുങ്ങും. രക്തത്തിലെ പൊട്ടാസ്യ ത്തിന്റെ അളവ് കുറയുന്നതോടുകൂടി വയര്‍ വീര്‍ത്തു വരികയും നട്ടെല്ലിലെ പേശികള്‍ക്ക് ബലക്ഷയം സംഭവി ക്കുകയും ചെ യ്യുന്നു. ഗര്‍ഭസമയത്ത് രോഗമുക്തി നേടിയ പൂച്ചകള്‍ക്ക് ജനിക്കുന്ന കുട്ടിക ള്‍ക്ക് മസ്തിഷ്‌ക രോഗങ്ങളും സുഷു മ്‌ന നാഡിയെ ബാധിക്കുന്ന പ്രശ്‌നങ്ങ ളുമുണ്ടാകാം.

ഉടമകള്‍ ഓര്‍ക്കേണ്ടത്

* പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് 8-10 ആഴ്ച പ്രായമാകുമ്പോള്‍ വെറ്ററിനറി ഡോക് ടറുടെ ഉപദേശമനുസരിച്ച് പാന്‍ ലൂക്കോ പീനിയക്കെതിരേയുള്ള വാക്‌സിന്‍ നല്‍കണം.

* 3-4 ആഴ്ചകള്‍ക്കു ശേഷം ബൂസ്റ്റര്‍ ഡോസും ഡോക്ടറുടെ നിര്‍ദേശ പ്രകാരം നല്‍കുക.

* വാക്‌സിനേഷനു മുമ്പേ വിരമരുന്നു നല്‍കുന്നതും പൂച്ചകള്‍ നല്ല ആരോഗ്യസ്ഥിതിയിലാണെന്ന് ഉറപ്പുവരുത്തുന്നതും വാക്‌സിന്‍ ഫലപ്രദമാകാന്‍ സഹായിക്കും.

* രോഗലക്ഷണങ്ങള്‍ കാണിക്കുന്ന പൂച്ചകളെ മാറ്റി നിര്‍ത്തണം.

* രോഗിയായ പൂച്ചകള്‍ക്കായി ഉപയോഗിച്ച ഒരു വസ്തുവും മറ്റുള്ളവയ്ക്കായി ഉപയോഗിക്കരുത്.

* സോഡിയം ഹൈപ്പോക്ലോറൈറ്റ് അല്ലെങ്കില്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് രോഗബാധിതരായ പൂച്ചകള്‍ ഇടപഴകിയ പരിസരം അണു വിമുക്തമാക്കണം. അണുനശീകരണം നടത്തിയാല്‍ പോലും പരമാവധി അവി ടേക്ക് മറ്റു പൂച്ചകളെ പ്രവേശിപ്പിക്കരുത്.

* കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാന്‍ പൂച്ചക്കുട്ടികളെ അനുവ ദിക്കരുത്.

* വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ രോഗം തീവ്ര മായി നിര്‍ജ്ജലീകരണത്തിന്‍റെ അവസ്ഥയിലേക്ക് എത്തുന്നതിനു മുമ്പേ വെറ്ററിനറി ആശുപത്രിയില്‍ എത്തി ക്കേണ്ടതാണ്.

* വൈറസിനെതിരേ പ്രത്യേക ചികി ത്‌സയില്ല. ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനുള്ള ചികിത്സ യാണു നല്‍കുക. നാലോ അഞ്ചോ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഫ്‌ളൂയിഡ് തെറാ പ്പിയും അണുസംക്ര മണത്തിനെ തിരായുള്ള മരുന്നുകളും നല്‍കാറുണ്ട്.

* വീട്ടിനുള്ളില്‍ വളര്‍ത്തുന്നവയാലും പുറത്തുപോകുന്നവയായാലും വാക്‌സിന്‍ നല്‍കുക തന്നെയാണ് പ്രധാന പ്രതിരോധം.

ഡോ. സാബിന്‍ ജോര്‍ജ്
അസിസ്റ്റന്റ് പ്രഫസര്‍, വെറ്ററിനറി കോളജ്, മണ്ണൂത്തി, തൃശൂര്‍
ഫോണ്‍: 94462 03 839.