ഭക്ഷണത്തോടുള്ള വിരക്തിയും നടക്കാനുള്ള വിഷമവും അപസ്മാര സമാനമായ വിഴ്ചയുമാണ് രോഗലക്ഷണങ്ങൾ. ക്ളോറോം ഫിനിക്കോൾ, നിയോ മൈസിൻ എന്നീ ഔഷധങ്ങൾ ഫലപ്രദമാണ്.
സ്റ്റഫൈലോകോക്കൽ രോഗം ഉന്മേഷത്തോടെ ഓടിനടക്കുന്ന പ്രകൃതക്കാരാണ് കാടപക്ഷികൾ. ഇതുമൂലം പക്ഷിയുടെ ശരീരത്തിൽ പലതരത്തിലുള്ള മുറിവുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഈ മുറിവുകളിൽ അന്തരീക്ഷത്തിലുള്ള സ്റ്റഫൈലോ കോക്കൽ ബാക്ടീരിയകൾ അക്രമിക്കുകയും പഴുപ്പുണ്ടാകുകയും ചെയ്യും.
തീറ്റയിൽ ചേർക്കുന്ന ആന്റിബയോട്ടിക്കുകൾ രോഗനിവാരണത്തിന് സഹായിക്കും.
പ്രോട്ടിയാസ് രോഗം പ്രോട്ടിയാസ് മിറാബിലിസ് എന്ന ബാക്ടീരിയയാണ് ഈ രോഗം ഉണ്ടാക്കുന്നത്. തളർച്ചയും ക്ഷീണവുമാണ് രോഗലക്ഷണങ്ങൾ.
ഫുറന്പോൾ എന്ന മരുന്ന് ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ 10 ദിവസം തുടർച്ചയായി നൽകുന്നത് ഉത്തമമാണ്.
പ്രത്യുത്പാദനം വർഷത്തിൽ ഏതവസരത്തിലും ഏതു കാലാവസ്ഥയിലും കാട മുട്ടകൾ വിരിയിച്ചെടുക്കാം. അട വയ്ക്കാനുള്ള മുട്ടകൾ ശേഖരിക്കുന്പോൾ ശ്രദ്ധിക്കേണ്ട ചില വസ്തുതകളുണ്ട്.
1. 10 മുതൽ 23 ആഴ്ചവരെ പ്രായമുള്ള പക്ഷികളുടെ മുട്ടയാണ് വിരിയിക്കാൻ എടുക്കേണ്ടത്.
2. മൂന്നോ അതിൽ കുറവോ പിടകൾക്ക് ഒരു പൂവൻ എന്ന അനുപാതത്തിൽ പ്രജനനം നടത്തുന്ന കൂട്ടിൽ നിന്നു ശേഖരിക്കുന്ന മുട്ടകൾക്ക് വിരിയാൻ ശേഷി കൂടുതലായിരിക്കും.
3. പിടകളുടെ കൂട്ടത്തിലേക്ക് ഒരു പൂവനെ വിട്ടാൽ ചുരുങ്ങിയത് നാലുദിവസം കഴിഞ്ഞ ശേഷം ലഭിക്കുന്ന മുട്ടകളും പൂവനെ മാറ്റുകയാണെങ്കിൽ അതിനുശേഷം മൂന്നു ദിവസത്തിനുള്ളിൽ എടുക്കുന്ന മുട്ടകളും ആയിരിക്കും വിരിയിച്ചെടുക്കാൻ ഉത്തമം.
4. പ്രജനനത്തിനുവേണ്ടി വളർത്തുന്ന കാടകൾക്ക് പ്രത്യേകം പോഷകാഹാരം നൽകണം.
മുട്ടയുത്പാദനവും ശേഖരണവും കാടകൾ 6-7 ആഴ്ച പ്രായത്തിൽ മുട്ടയിട്ടു തുടങ്ങും. ഒരു വർഷത്തിൽ 250-300 മുട്ടകൾ വരെയിടും. എട്ടാഴ്ച പ്രായം മുതൽ 25 ആഴ്ച പ്രായം വരെയുള്ള കാലം മുട്ടയുത്പാദനം ഏറ്റവും കൂടുതലായിരിക്കും.
കോഴികൾ സാധാരണയായി 75 ശതമാനം മുട്ടയും കാലത്താണ് ഇടുന്നത്. കാടകൾ ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ആറു വരെയുള്ള സമയത്താണ് കൂടുതൽ മുട്ടയിടുന്നത്.
ഏകദേശം 75 ശതമാനത്തോളം മുട്ടയും ഈ സമയത്തും 20 ശതമാനത്തോളം രാത്രി കാലങ്ങളിലും ഇടുന്നു. എട്ടുതൊട്ട് 12 മാസം വരെ ഉത്പാദനം തുടർന്നുകൊണ്ടിരിക്കും.
മുട്ടയുത്പാദനം തുടങ്ങിശേഷം ദിവസം 2-3 തവണ മുട്ടകൾ ശേഖരിക്കണം. ശേഖരിച്ച മുട്ടകൾ 13 ഡിഗ്രി സെൽഷ്യസും 70 ശതമാനം ജലാംശവും ഉള്ള അന്തരീക്ഷത്തിൽ സൂക്ഷിക്കണം.
വിരിയിക്കുവാനുള്ള മുട്ടശേഖരത്തിലെ അണുബാധ തടയാൻ ഫ്രുമിഗേഷൻ നടത്തേണ്ടതാണ്. അടച്ചിട്ട മുറിയിൽ (മുട്ട ശേഖരിച്ചു വച്ചിരിക്കുന്ന മുറിയിൽ തന്നെയാകാം) ഒരു ഘന ഇഞ്ചിന് 40 ഗ്രാം പൊട്ടാസ്യം പെൽമാംഗനേറ്റും 80 മി. ലി. ഫോർമാലിനും കൂടിയ മിശ്രിതം 10 മിനിറ്റ് വയ്ക്കുക.
മാരക്സ്രോഗം ഹെർപിസ് വിഭാഗത്തിൽപ്പെട്ട ഒരു വൈറസാണ് രോഗകാരണം. പ്രായം കുറഞ്ഞ കാടപക്ഷികളിലാണ് രോഗം കാണുന്നത്. നാഡീ ഞരന്പുകളെ മാരക്സ് രോഗം ബാധിച്ചാൽ തളർച്ചയുണ്ടാകും.
കോഴികളിൽ ഉപയോഗിക്കുന്ന മാരക്സ് വാക്സിൻ കാടകളിൽ ഫലപ്രദമല്ല. അതുകൊണ്ട് കാടപക്ഷികളെ കോഴികളിൽ നിന്നുമാറ്റി പാർപ്പിക്കുന്നതാണു നല്ലത്.
കാടകളെ ലഭിക്കുന്ന സ്ഥലങ്ങൾ യൂണിവേഴ്സിറ്റി പൗൾട്രി ഫാം മണ്ണുത്തി, എവിഎം ഹാച്ചറീസ് ആൻഡ് പൗൾട്രി ബ്രീഡിംഗ് റിസർച്ച് സെന്റർ കോയന്പത്തൂർ, മൃഗസംരക്ഷണ മേഖലയിലെ വിവിധ കോഴിവളർത്തൽ കേന്ദ്രങ്ങൾ.
ഉത്പാദന ക്ഷമത വർധിപ്പിക്കാനുള്ള മാർഗങ്ങൾ 1. നല്ല കാട കുഞ്ഞുങ്ങളെ വാങ്ങിക്കുക.
2. ശാസ്ത്രീയമായ പരിചരണമുറകൾ അവലംബിക്കുക.
3. ലിറ്റർ പരിചരണത്തിൽ ശ്രദ്ധിക്കുക.
4. സന്തുലിതമായ തീറ്റ നൽകുക
5. തീറ്റ നഷ്ടപ്പെടുന്നതു തടയുക
6. ജൈവ സുരക്ഷ കാര്യക്ഷമമാക്കുക.
7. പോഷകമൂല്യങ്ങളുടെ ലഭ്യത വർധിപ്പിക്കുന്ന നൂതന സാങ്കേതിക വിദ്യകൾ സ്വീകരിക്കുക.
ഫോണ് : 9496762407
ഡോ. എസ്. ജയബാബു, പ്രീതു കെ. പോൾ, ഡോ. ആർ മരിമുത്തു കെ.വി.കെ ഇടുക്കി