പുങ്കാനൂർ ഇനത്തെ പേര് ചൊല്ലി വിളിച്ചാൽ ഓടി അരികിലെത്തും. അരികിലെത്തുന്ന അവയെ ബ്രഷ് ഉപയോഗിച്ച് തലോടിയാൽ തൊട്ടുരുമ്മി നിൽക്കും. അത്രയ്ക്ക് ഇണക്കമാണ് ഇവയ്ക്ക്. നാലിനത്തിൽപ്പെട്ട ആറു പശുക്കളും നാലുകിടാരികളും ഫാമിലുണ്ട്.
മോഹവില പുങ്കാനൂർ ഇനത്തിന് അഞ്ചുലക്ഷം രൂപ വരെയാണ് മോഹവില . ഇതിന്റെ വീഡിയോ കണ്ട് ഒമാൻ, ദുബായ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നു കിടാരികളെ ആവശ്യപ്പെട്ടു ധാരാളം ഫോണ്വിളികൾ വരുന്നുണ്ട്.
എന്നാൽ ഇവയെ വിൽക്കാൻ ഈ ദന്പതികൾക്ക് മനസ് വരുന്നില്ല. പുങ്കാനൂരിന്റെ നടത്തം കണ്ടാൽ ആരും നോക്കി നിന്നുപോകും. അത്രയേറെ അഴകും ചന്തവുമുണ്ട് അവയുടെ നടത്തത്തിന്. ഇവയെകുറിച്ച് കേട്ടറിഞ്ഞ് ധാരാളം പേർ വീട്ടിൽ സന്ദർശകരായി എത്തുന്നുണ്ട്.
ഇഷ്ട ഭക്ഷണം മാന്പഴം, ചക്കപ്പഴം, റംബൂട്ടാൻ എന്നിവയാണു പുങ്കാനൂരിന്റെ ഇഷ്ട ഭക്ഷണം. തീറ്റയും കുറച്ചുമതി. ഒരു ദിവസം അഞ്ചു കിലോ പുല്ലുണ്ടെങ്കിൽ ധാരാളം. ഗോതന്പു തവിട് ചേർത്ത വെള്ളമാണ് കുടിക്കാൻ നൽകുന്നത്.
കൂടുതൽ നേരം വെയിലത്ത് കിടക്കുന്നത് ഇവയുടെ ശീലമാണ്. ചൂടിനെ പ്രതിരോധിക്കാൻ കഴിവുള്ള ഇനമാണിത്. വേനൽ കാലത്ത് കരിയില കിട്ടിയാൽ ഇഷ്ടം പോലെ തിന്നും. എന്നാൽ നനഞ്ഞ ഇല ഒന്നുപോലും തിന്നില്ല. അതാണു പൂങ്കാനൂരിന്റെ രീതി.
എടു മിൽക്ക് എടു മിൽക്ക് എന്നറിയപ്പെടുന്ന പുങ്കാനൂർ ഇനം പശുവിന്റെ പാലിന് ഗുണമേ· കൂടുതലാണ്. ഒരു ലിറ്ററിന് 140 രൂപയാണു വില. ചെറിയ ഇനത്തിന് ഒന്നര ലിറ്റർ മുതൽ രണ്ട് ലിറ്റർ വരെയും പുങ്കാനൂർ വലിയ ഇനത്തിന് നാല് മുതൽ നാലര ലിറ്റർ വരെയും പാൽ ലഭിക്കും.
പാലിന് കൂടുതൽ വിലയുണ്ടെങ്കിലും ഒരു തുള്ളി പോലും വിൽക്കാറില്ല. വീട്ടാവശ്യം കഴിഞ്ഞുള്ളതു കിടാരികൾക്കാണ്. ഈയിനം പശുക്കളുടെ ചാണകത്തിനും മൂത്രത്തിനും ഗുണമേന്മ പതിമടങ്ങാണ്. വെച്ചൂർ , കാസർഗോഡ് കുള്ളൻ, കപില ഇനം പശുക്കളുടെ പാലിന് ലിറ്ററിന് 120 രൂപയാണ് വില.
ഫാം ടൂറിസവും ഹെൽത്ത് ടൂറിസവും പുലരും മുന്പേ കറവയും വീട്ടുജോലികളും തീർത്ത് ആറേക്കർ റംബൂട്ടാൻ തോട്ടത്തിലേക്ക് ഇറങ്ങുന്ന രാജു - അജിതകുമാരി ദന്പതികൾ ഫാം ടൂറിസത്തിന്റെയും ഹെൽത്ത് ടൂറിസത്തിന്റെയും അനന്തസാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ്.
ഇതിനായി മലങ്കര ജലാശയതീരത്ത് വയനക്കാവിൽ വിനോദസഞ്ചാരികൾക്കായി മൂന്നുനില കെട്ടിടത്തിന്റെ നിർമാണം നടന്നു വരികയാണ്. മകൾ ഡോ. നീതുരാജിന്റെയും ഭർത്താവും ഐടി എൻജിനിയറുമായ മിഥുന്റെയും സഹകരണത്തോടെ ഇവിടെ ആയുർവേദ ചികിത്സാകേന്ദ്രം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ഇവർ.
ഫോണ്: 97453 12423
ജോയി കിഴക്കേൽ