പ്രൂണിംഗും വയറിംഗും പുതുതായി കിളിർത്തു വരുന്ന ഇലകളും ശിഖരങ്ങളും ആവശ്യമുള്ളതു മാത്രം നിർത്തി മറ്റുള്ളവ വെട്ടിയൊതുക്കുക. നമുക്ക് ഇഷ്ടമുള്ള ആകൃതിയിലേക്കു ബോണ്‍സായ് രൂപപ്പെടുത്താൻ വയറിംഗ് ചെയ്യേണ്ടതാണ്.
ഇതിനായി കനം കുറഞ്ഞ കന്പി ഉപയോഗിച്ചു ശിഖരങ്ങൾ അനുയോജ്യമായ രൂപത്തിലേക്കു കെട്ടി വയ്ക്കണം. സാധാരണയായി ചെന്പ് അല്ലെങ്കിൽ അലുമിനിയം കന്പികളാണ് ഇതിന് ഉപയോഗിക്കുന്നത്.
റീ പോട്ടിംഗ് ഒന്നോ രണ്ടോ വർഷം കൂടുന്പോൾ ബോണ്‍സായ് ചെടികൾ ആഴം കുറഞ്ഞ മറ്റൊരു ചട്ടിയിലേക്കു മാറ്റി നടണം. ഇതിനായി ചെടികൾ വളരെ ശ്രദ്ധാപൂർവം ചട്ടിയിൽ നിന്നു പുറത്ത് എടുക്കണം.
പിന്നീട് തായ് വേര് ഉൾപ്പെടെ മൂന്നിൽ ഒരു ഭാഗം വേരുകൾ വെട്ടിമാറ്റി പോട്ടിംഗ് മിശ്രിതം നിറച്ച പുതിയ ചട്ടിയിലേക്കു മാറ്റി നടണം. മുകളിൽ വിവരിച്ച പരിപാലന മുറകൾ റീ പോർട്ടിംഗിനു ശേഷവും തുടരേണ്ടതാണ്.
ഒരു വൃക്ഷം വളർന്ന് ബോണ്‍സായ് ആയി രൂപപ്പെടാൻ ഏകദേശം 10 മുതൽ 15 വർഷം വരെ വേണ്ടിവരും. എന്നാൽ അഡീനിയം പോലെയുള്ള ചെടികൾക്ക് വളരെ വേഗം ബോണ്‍സായ് ആകാൻ കഴിയും.
ഫോണ്‍ : 81290 84996