എ​ന്‍​എ​വി-​ഇ​ കാഷ് കാ​ര്‍​ഡ് പു​റ​ത്തി​റ​ങ്ങി
എ​ന്‍​എ​വി-​ഇ​ കാഷ് കാ​ര്‍​ഡ് പു​റ​ത്തി​റ​ങ്ങി
Tuesday, October 5, 2021 11:55 AM IST
കൊ​ച്ചി: ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന​യും സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യും (എ​സ്ബി​ഐ) സം​യു​ക്ത​മാ​യി ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​യ ഐ​എ​ന്‍​എ​സ് വി​ക്ര​മാ​ദി​ത്യ​യി​ല്‍ എ​സ്ബി​ഐ​യു​ടെ എ​ന്‍​എ​വി-​ഇ​ കാ​ഷ് കാ​ര്‍​ഡ് പു​റ​ത്തി​റ​ക്കി.

എ​സ്ബി​ഐ റീ​ട്ടെ​യി​ല്‍ ആ​ന്‍​ഡ് ഡി​ജി​റ്റ​ല്‍ ബാ​ങ്കിം​ഗ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ സി.എ​സ്. സെ​ട്ടി, വെ​സ്റ്റേ​ണ്‍ നേ​വ​ല്‍ ക​മാ​ന്‍​ഡ് ഫ്ളാ​ഗ് ഓ​ഫീ​സ​ര്‍ ക​മാ​ന്‍​ഡ്-​ഇ​ന്‍-​ചീ​ഫ് വൈ​സ് അ​ഡ്മി​റ​ല്‍ ആ​ര്‍. ഹ​രി​കു​മാ​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ​കാ​ര്‍​ഡി​ന്‍റെ പ്ര​കാ​ശ​നം.

സു​ര​ക്ഷി​ത​വും സൗ​ക​ര്യ​പ്ര​ദ​വും സു​സ്ഥി​ര​വു​മാ​യ പേ​യ്മെ​ന്‍റ് ആ​വാ​സ​വ്യ​വ​സ്ഥ മറ്റു നാ​വി​ക ക​പ്പ​ലു​ക​ളി​ലും വി​വി​ധ പ്ര​തി​രോ​ധ സ്ഥാ​പ​ന​ങ്ങ​ളി​ലും ല​ഭ്യ​മാ​ക്കു​വാ​ന്‍ ക​ഴി​യു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കാ​ര്‍​ഡ് പു​റ​ത്തി​റ​ക്കി​ക്കൊ​ണ്ട് എ​സ്ബി​ഐ റീ​ട്ടെ​യി​ല്‍ ആ​ന്‍​ഡ് ഡി​ജി​റ്റ​ല്‍ ബാ​ങ്കിം​ഗ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ സി. എ​സ്. സെ​ട്ടി പ​റ​ഞ്ഞു.


ക​പ്പ​ലു​ക​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ആ​യി​രി​ക്കു​മ്പോ​ള്‍ ക​ണ​ക്ടീ​വി​റ്റി ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ ആ​യും ഓഫ് ലൈനാ​യും ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന​താ​ണ് എ​ന്‍​എ​വി-​ഇ​കാ​ഷ് കാ​ര്‍​ഡ്.

ഇ​ര​ട്ട ചി​പ് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഈ ​സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ ഉ​ള്‍​ക്ക​ട​ലി​ലെ ക​പ്പി​ലി​ല്‍ കാ​ഷ് കൈ​കാ​ര്യം ചെ​യ്യേ​ണ്ട പ്ര​യാ​സ​ക​ര​മാ​യ അ​വ​സ്ഥ നാ​വി​ക​ര്‍​ക്കി​ല്ലാ​താ​വു​ക​യാ​ണ്. ഉ​ള്‍​ക്ക​ട​ലി​ല്‍ കാഷ് ന​ല്‍​കാ​തെ, ഡി​ജി​റ്റ​ലാ​യി പ​ണം കൊ​ടു​ത്ത് വി​വി​ധ സേ​വ​ന​ങ്ങ​ള്‍ പ്രാ​പ്യ​മാ​ക്കു​ക​യാ​ണ് എ​ന്‍​എ​വി-​ഇ​കാ​ഷ് കാ​ര്‍​ഡ്.