ഇൻഡസ് ഇൻഡ് ബാങ്ക് ഡെബിറ്റ് കാർഡ് ഇഎംഐ സേവനം തുടങ്ങി
ഇൻഡസ് ഇൻഡ് ബാങ്ക് ഡെബിറ്റ് കാർഡ്  ഇഎംഐ സേവനം തുടങ്ങി
Thursday, October 21, 2021 4:46 PM IST
കൊച്ചി: ഇൻഡസ് ഇൻഡ് ബാങ്ക് ഉത്സവ കാലത്തോടനുബന്ധിച്ച് ഇടപാടുകാർക്കായി കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി ഡെബിറ്റ് കാര്ഡ് ഇഎംഐ സൗകര്യം ആരംഭിച്ചു.

ഡെബിറ്റ് കാർഡ് ഉടമകൾക്ക് വൻ തുകയുടെ ഇടപാടുകൾ ലളിതമായ ഗഡുക്കളായി അടയ്ക്കാൻ ഇതു വഴിയൊരുക്കും. ഇൻഡസ് ഇൻഡ് ബാങ്കുമായി സഹകരിക്കുന്ന ഏതു സ്റ്റോറിൽ നിന്നും മർച്ചന്‍റ് പിഒഎസ് ടെർമിനലിലൂടെ ഈ സേവനം ലഭ്യമാകും.

ഹൈപ്പർ മാർക്കറ്റുകൾ, മൾട്ടി ബ്രാൻഡ്, സ്റ്റാന്ഡ്എലോണ് സ്റ്റോറുകൾ തുടങ്ങിയവയിൽ നിന്ന് ഉപഭോക്തൃ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, വാഹനങ്ങൾ, ഗൃഹാലങ്കാര ഉത്പന്നങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങൾ തവണ വ്യവസ്ഥയിൽ വാങ്ങാം.

ബാങ്കിന്‍റെ ഡെബിറ്റ് കാർഡ് ഉടമകൾക്ക് ഉത്പന്നങ്ങൾ വാങ്ങുമ്പോൾ 3,6,9,12,18, 24 മാസ ഇഎംഐ തിരഞ്ഞെടുക്കാമെന്നും 5676757 എന്ന നമ്പറിലേക്ക് എം വൈ ഒ എഫ് ആർ എന്ന് എസ്എംഎസ് അയച്ച് ഈ സേവനം ലഭിയ്ക്കുന്നതിനുള്ള അര്ഹത പരിശോധിക്കാമെന്നും ബാങ്ക് അറിയിച്ചു.


സമാനതകളില്ലാത്ത ഉത്പന്നങ്ങൾ അവതരിപ്പിച്ചുകൊണ്ട് ഇടപാടുകാരുടെ ബാങ്കിംഗ് അനുഭവം വ്യത്യസ്തമാക്കാൻ ബാങ്ക് എന്നും മുന്പന്തിയിലാണെന്നും രാജ്യത്ത് ഉത്സവകാലം ആരംഭിച്ചതിനാൽ ഈ സേവനം ഉപയോക്താക്കളുടെ ആഘോഷങ്ങൾ കൂടുതൽ തിളക്കമുള്ളതാക്കുമെന്ന് ഉറപ്പുണ്ടെന്നും ഇൻഡസ് ഇൻഡ് ബാങ്ക് ചീഫ് ഡിജിറ്റൽ ഓഫീസറും ബിസിനസ് സ്ട്രാറ്റജി മേധാവിയുമായ ചാരു മാത്തൂര് പറഞ്ഞു.

വിവരങ്ങൾക്ക് https://www.indusind.com/in/en/personal/cards/emi-on-debit-card.html\ എന്ന ലിങ്ക് സന്ദര്ശിക്കുക.