പ്രളയം: പോളിസി ഉടമകൾക്ക് സഹായവുമായി ബജാജ് അലയന്‍സ് ലൈഫ്
പ്രളയം:  പോളിസി ഉടമകൾക്ക് സഹായവുമായി ബജാജ് അലയന്‍സ് ലൈഫ്
Saturday, October 23, 2021 1:56 PM IST
കൊച്ചി: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് സഹായവുമായി ബജാജ് അലയന്‍സ് ലൈഫ്.

മുന്‍ഗണനാടിസ്ഥാനത്തില്‍ ഡെത്ത് / ഡിസെബിലിറ്റി ക്ലെയിമുകള്‍ പരിഗണിക്കുകയും അത്തരം ക്ലെയിമുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാനുള്ള നടപടികള്‍ ആരംഭിക്കും.

നോമിനി, നിയമപരമായ അവകാശികള്‍, പോളിസി ഉടമകള്‍ എന്നിവര്‍ക്ക് അവരുടെ ക്ലെയിമുകള്‍ പ്രോസസ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചു.

ജനന-മരണ രജിസ്ട്രാര്‍ നല്‍കുന്ന മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമല്ലെങ്കില്‍, സര്‍ക്കാര്‍ ആശുപത്രികള്‍, പോലീസ് അല്ലെങ്കിൽ കേരളത്തിലെ സര്‍ക്കാര്‍ അധികാരികള്‍ നല്‍കുന്ന, മരിച്ചയാളുടെ പേരുള്‍ക്കൊള്ളുന്ന സാക്ഷ്യപ്പെടുത്തിയ ലിസ്റ്റ് കമ്പനി സ്വീകരിക്കും.


എന്‍ ഇ എഫ് റ്റി പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി ബാങ്ക് വിവരങ്ങള്‍ക്കൊപ്പം നോമിനി അല്ലെങ്കിൽ നിയമപരമായ അവകാശിയുടെ കെവൈസി രേഖകള്‍ (ഐഡി പ്രൂഫ് & അഡ്രസ് പ്രൂഫ്), മരിച്ചയാളുടെ, കാണാതായ ആളുടെ ഫോട്ടോ എന്നിവ സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങളറിയാന്‍ 18002097272 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക