നടനവഴിയിലെ പ്രിയ താരം
നടനവഴിയിലെ പ്രിയ താരം
അധ്യാപനത്തോടൊപ്പം നൃത്തവും അഭിനയവും ആങ്കറിംഗും വീണവായനയുമൊക്കെ തനിക്കു വഴങ്ങുമെന്നു തെളിയിച്ചിരിക്കുകയാണ് പ്രിയ ബാബു. എറണാകുളം വടുതല ചിന്മയ സ്‌കൂളിലെ കിന്റര്‍ ഗാര്‍ണ്‍ അധ്യാപികയാണ് പ്രിയ. ഇന്ത്യയ്ക്കകത്തും പുറത്തുമായി ധാരാളം നൃത്ത പരിപാടികള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. ഷണ്‍മുഖപ്രിയ കലാക്ഷേത്രം എന്ന നൃത്തവിദ്യാലയത്തിലൂടെ വീട്ടമ്മമാര്‍ ഉള്‍പ്പെടെ അന്‍പതോളം പേര്‍ക്കാണ് പ്രിയ നൃത്തം പഠിപ്പിക്കുന്നത്. നാലു വയസുകാരി മുതല്‍ അറുപത്തിയൊന്നു വയസുള്ളവര്‍ വരെ പ്രിയയുടെ ശിക്ഷ്യഗണത്തിലുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് തന്റെ കലാവാസന കൂടുതല്‍ മികവുറ്റതാക്കാന്‍ കഴിഞ്ഞുവെന്നാണ് പ്രിയയുടെ പക്ഷം. പ്രിയ ബാബുവിന്റെ വിശേഷങ്ങളിലേക്ക്...

ബാല്യത്തിലെ കൂട്ടുകൂടിയ നൃത്തം

തൃശൂര്‍ ചേലേക്കാ് പ്രിയാനിവാസില്‍ നാരായണന്‍ നായര്‍ കല്യാണിക്കുട്ടിയമ്മ ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയവളായ പ്രിയയ്ക്ക് തീരെ കുട്ടിയായിരിക്കുമ്പോള്‍ തന്നെ നൃത്തത്തോട് താല്‍പര്യമുണ്ടായിരുന്നു. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തൃശൂര്‍ ജനാര്‍ദനന്‍ മാസ്റ്ററുടെ കീഴില്‍ നൃത്തം അഭ്യസിച്ചു തുടങ്ങി. ഭരതനാട്യം, മോഹിനിയാം, കുച്ചുപ്പുടി എന്നിവയാണ് അദ്ദേഹത്തിന്റെ കീഴില്‍ പഠിച്ചത്. കലാമലം രാജി ടീച്ചര്‍, വിജയ ലക്ഷ്മി എന്നിവരുടെ കീഴിലും ശാ സ്ത്രീയനൃത്തം അഭ്യസിച്ചു. തൃശൂര്‍ രവി മാസ്റ്റര്‍ ആയിരുന്നു നാടോടിനൃത്തത്തിലെ ഗുരു. സ്‌കൂള്‍ കോളജ് തലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയട്ടുണ്ട്. മോഹിനിയാത്തില്‍ കാലിക്ക് യൂണിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ ഒന്നാം സ്ഥാനം നേടി. ദാര്‍വാഡില്‍ നടന്ന ഇന്റര്‍ യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ കാലിക്ക് യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ചത് പ്രിയയായിരുന്നു.

ഗുരു വെമ്പി ചിന്നസത്യത്തിന്റെ ശിഷ്യ നാട്യവിശാരദ അനുപമ മോഹന്‍ ടീച്ചറുടെ കീഴില്‍ ഇപ്പോള്‍ കുച്ചുപ്പുടി അഭ്യസനം തുടരുന്നു. ഏഴു വര്‍ഷത്തോളം അനുരാധ മഹേഷ് ടീച്ചറുടെ ശിക്ഷണത്തില്‍ വീണ പഠിച്ചു. പക്ഷേ ഇടയ്ക്ക് ചെറിയൊരു ഇടവേള വന്നു. കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് പ്രിയ സ്വയം ചിട്ടപ്പെടുത്തി വീണ വായിച്ചത് ചില ചാനലുകളില്‍ സംപ്രേഷണം ചെയ്യുകയുണ്ടായി. രാജേഷ് പനങ്ങാട് ആണ് ഇപ്പോള്‍ ഗുരു.

ദൂര്‍ദര്‍ശനില്‍ നൃത്തമപം എന്ന പരിപാടിയില്‍ സ്ഥിരം നൃത്തം അവതരിപ്പിച്ചിരുന്നു. ചെന്നൈ, തഞ്ചാവൂര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലും നൃത്ത പരിപാടികള്‍ അവതരിപ്പിച്ചിുണ്ട്. എം.എ ഭരതനാട്യം ബിരുദധാരിയായ പ്രിയയ്ക്ക് മലേഷ്യയില്‍ നടന്ന കലിംഗവാന്‍ നൃത്ത മഹോത്സവത്തില്‍ നൃത്തം അവതരിപ്പിക്കാനുളള അവസരവും ലഭിച്ചിട്ടുണ്ട്.

ഹിറ്റായി യുട്യൂബ് ചാനല്‍

നൃത്തത്തോടൊപ്പം പ്രിയ ആങ്കറിംഗും ചെയ്യുന്നു. തൃശൂര്‍ ആകാശവാണിയിലെ കോംപയറിംഗ് ആര്‍ട്ടിസ്റ്റായിരുന്നു. മുമ്പ് റെഡ് എഫ്എില്‍ ഹൃദയസ്വരങ്ങള്‍ എന്ന സംഗീതപരിപാടി ചെയ്തിരുന്നു. കൈരളി ചാനലിലെ പ്രവാസ ലോകം എന്ന പരിപാടിയുടെ അവതാരകയും ആയിരുന്നു. മലയാളത്തിലെ ഒുമിക്ക ചാനലുകളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. അധ്യാപനത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചതോടെ ആങ്കറിംഗിന്റെ എണ്ണം കുറച്ചു. എങ്കിലും സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന പല സാംസ്‌കാരിക സംഗീത പരിപാടികളിലെയും ആങ്കറിംഗ് പ്രിയ ചെയ്യാറുണ്ട്. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം സന്നിഹിത്യൂായ ചടങ്ങില്‍ പ്രിയ ആങ്കറിംഗ് ചെയ്തിട്ടുണ്ട്. അന്ന് അദ്ദേഹത്തില്‍ നിന്ന് അഭിനന്ദനം ലഭിക്കുകയുണ്ടായി.ബഹുമുഖ പ്രതിഭയായ പ്രിയയ്ക്ക് ഒരു യുട്യൂബ് ചാനലുണ്ട് ക്രിയേറ്റീവ് ട്രീ. കുട്ടികള്‍ക്കായുള്ള കുഞ്ഞിക്കഥകള്‍ക്കുവേണ്ടി കുഞ്ഞാറ്റപ്രിയയുടെ കുഞ്ഞിക്കഥകള്‍, ചലനം എന്ന പേരിലുള്ള നൃത്ത പരിപാടികള്‍, വീണ വായന, കൂടെക്കുറച്ച് നേരം എന്ന ടൈറ്റിലിലുള്ള സെലിബ്രിറ്റികളുമായുള്ള അഭിമുഖം, പുരാണശീലുകള്‍ക്കായി സംസ്‌കൃതി എന്നിവയെല്ലാം കൊണ്ട് സമ്പന്നമാണ് ക്രിയേറ്റീവ് ട്രീ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാനാവുന്നവിധത്തിലാണ് ഇതിലെ ഓരോ സെഗ്മെന്റും.

പ്രചോദനമായി അമ്മ

തൃശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളിലെ റിയേര്‍ഡ് ഹെഡ്മിസ്ട്രസായ അമ്മ കല്യാണിക്കുട്ടിയമ്മയാണ് തനിക്കെന്നും പ്രചോദനമെന്നു പ്രിയ പറയുന്നു. എണ്‍പത്തിയൊന്നുകാരിയായ കല്യാണിക്കുട്ടിയ സംസ്‌കൃതത്തിലെ പ്രവേശ, പരിചയ, ശിക്ഷ, കോവിദ എന്നീ പരീക്ഷകള്‍ അടുത്തിടെയാണ് പാസായത്. രാമായണം, ഗീതാപാരായണം, നാരായണീയം, അക്ഷരശ്ലോകം എന്നിവയെല്ലാം കല്യാണിക്കുട്ടിയമ്മ ഇപ്പോള്‍ അവതരിപ്പിക്കാറുണ്ട്. ഈ പ്രായത്തില്‍ അമ്മയുടെ കഴിവുകളെല്ലാം തനിക്കെന്നും പ്രചോദനമാകുന്നുണ്ടെന്നു പ്രിയ പറഞ്ഞു.

കൈവിട്ടു കളഞ്ഞ കമലദളം

മോഹന്‍ലാല്‍ നായകനായ കമലദളത്തിലേക്ക് മോനിഷ അഭിനയിച്ച വേഷം ചെയ്യാനായി പ്രിയയ്ക്ക് ക്ഷണം ലഭിച്ചതായിരുന്നു. പ്രീഡിഗ്രി പഠനകാലത്ത് കലാമണ്ഡലം ഗീതാനന്ദന്‍ വഴിയാണ് ഈ അവസരം ലഭിച്ചത്. സംവിധായകരായ സിബി മലയിലും ലോഹിതദാസും പ്രിയയുടെ വീട്ടിലെത്തി മാതാപിതാക്കളുമായി സംസാരിച്ചതുമാണ്. എന്നാല്‍ മകളെ സിനിമയിലേക്ക് അയയ്ക്കാന്‍ മാതാപിതാക്കള്‍ ഒരുക്കമല്ലായിരുന്നു. എങ്കിലും പിന്നീടും പ്രിയയെ തേടി സിനിമയെത്തി. ജിസ് ജോയിയുടെ സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തു. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ ദേവന്റെ ഭാര്യയുടെ വേഷം പ്രിയയ്ക്കു പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തു. കംഫര്‍ട്ടബിള്‍ ആയ വേഷം കിട്ടിയാല്‍ പ്രിയ ഇനിയും അഭിനയിക്കും. എങ്കിലും പ്രിയയ്ക്കു കൂടുതല്‍ പ്രിയം അധ്യാപനം തന്നെയാണ്. കൊച്ചു കുഞ്ഞുങ്ങള്‍ക്ക് അവരുടെ അധ്യാപകരോട് അടുപ്പം കൂടുതലായിരിക്കും. ഒരു സമൂഹത്തെ നല്ലരീതിയില്‍ വളര്‍ത്തിയെടുക്കുകയെന്നത് മഹത്തരമായ കാര്യമല്ലേ പ്രിയ പറയുന്നു.

കുടുംബവിശേഷങ്ങള്‍

ഭര്‍ത്താവ് പരേതനായ ബാബു. മക്കളായ ഭരത് ബംഗളൂരുവില്‍ ഉദ്യോഗസ്ഥനും ശരത് എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുമാണ്.

സീമ മോഹന്‍ലാല്‍