ന്യൂഡൽഹി: വാവെയുടെ ഏറ്റവും പുതിയ സ്മാർട്ഫോണ്‍ മോഡലുകളായ വാവെ പി30 പ്രോ, പി 30 ലൈറ്റ് എന്നിവ ഇന്ത്യൻ വിപണിയിലവതരിപ്പിച്ചു. ന്യൂഡൽഹിയിലായിരുന്നു അവതരണച്ചടങ്ങ്. 71,990 രൂപ വിലയിട്ടിരിക്കുന്ന പി30 പ്രോ ഈ മാസം 15 മുതൽ വില്പനയ്ക്കെത്തും. കാമറകളുടെ സാങ്കേതികത്തികവാണ് പി 30 പ്രോയുടെ പ്രധാന സവിശേഷത.
സൂപ്പർ സ്പെക്ട്രം സെൻസറുള്ള 40 എംപി കാമറ, അൾട്രാ വൈഡ് സെൻസറിന്റെ 20 എംപി കാമറ, സൂപ്പർ സൂം ലെൻസുള്ള എട്ട് എംപി കാമറ എന്നിവയാണ് പിൻവശത്തുള്ളത്. 32 എംപി സെൽഫി കാമറ, 6.47 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ, ഫിംഗർപ്രിന്റ് സെൻസർ, എട്ട് ജിബി റാം, 128 ജിബി റോം( 256 ജിബി ആക്കാം), ആൻഡ്രോയ്ഡ് പൈ ഒഎസ്, വേഗം ചാർജ് ചെയ്യാൻ സംവിധാനമുള്ള 4200 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് മറ്റു സവിശേഷതകൾ, അറോറ, ബ്രീതിംഗ് ക്രിസ്റ്റൽ എന്നീ നിറങ്ങളിൽ ലഭ്യമാണ്.
പി 30 ലൈറ്റ് ഫീച്ചറുകൾ
6.15 ഡിസ്പ്ലേ, നാലു ജിബി- ആറു ജിബി റാം വേരിയന്റുകൾ, 128 ജിബി റോം, 3340 എംഎഎച്ച് ബാറ്ററി, മൂന്നു പിൻകാമറകൾ (24 എംപി, എട്ട് എംപി, രണ്ടു എംപി), 32 എംപി സെൽഫി കാമറ എന്നിവയാണ് പ്രധാന സവിശേഷതകൾ. നാലു ജിബി റാം വേരിയന്റിന് 19,990 രൂപയും ആറു ജിബി റാം വേരിയന്റിന് 22,990 രൂപയുമാണ് വില.