ടിക് ടോക്ക് നിരോധനം നീക്കി
ടിക് ടോക്ക്  നിരോധനം നീക്കി
Friday, April 26, 2019 3:41 PM IST
മ​ധു​ര: വീ​ഡി​യോ ഷെ​യ​റിം​ഗ് പ്ലാ​റ്റ്ഫോ​മാ​യ ടി​ക് ടോ​ക്കി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം നീ​ക്കി. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ മ​ധു​ര ബെ​ഞ്ച് ആ​ണ് ടി​ക് ടോ​ക് ആ​പ് ഡൗ​ണ്‍ലോ​ഡിം​ഗ് നി​രോ​ധി​ച്ചു​ള്ള ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് നീ​ക്കി​യ​ത്.

ഇ​തോ​ടെ ചൈ​നീ​സ് ക​ന്പ​നി​യാ​യ ബൈ​റ്റ്ഡാ​ൻ​സ് ടെ​ക്നോ​ള​ജീ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടി​ക് ടോ​ക് ആ​പ് ഇ​നി​മു​ത​ൽ ഡൗ​ണ്‍ലോ​ഡ് ചെ​യ്യാ​നാ​കും. ആ​പ്പി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ന്ന ക​ണ്ട​ന്‍റു​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മു​ണ്ടാ​ക​ണ​മെ​ന്ന നി​ർ​ദേ​ശം ഹൈ​ക്കോ​ട​തി മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്. നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ അ​ത് കോ​ട​തി​യ​ല​ക്ഷ്യ​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്നും ബെ​ഞ്ച് മു​ന്ന​റി​യി​പ്പു ന​ല്കി.


ഈ ​മാ​സം മൂ​ന്നി​നാ​ണ് ചെ​ന്നൈ ഹൈ​ക്കോ​ട​തി ടി​ക് ടോ​ക് ആ​പ് ഡൗ​ണ്‍ലോ​ഡിം​ഗ് നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. അ​ശ്ലീ​ല​വും സം​സ്കാ​ര​ത്തി​നു യോ​ജി​ക്കാ​ത്ത​തു​മാ​യ വീ​ഡി​യോ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്നു, യു​വ ത​ല​മു​റ​യെ വ​ഴി​തെ​റ്റി​ക്കു​ന്നു തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ആ​പ് നി​രോ​ധി​ച്ച​ത്.