വാട്സ്ആപ്പിൽ സ്വീകർത്താവിനെ ഉറപ്പുവരുത്താൻ പുതിയ സംവിധാനം
വാട്സ്ആപ്പിൽ സ്വീകർത്താവിനെ ഉറപ്പുവരുത്താൻ പുതിയ സംവിധാനം
Tuesday, June 25, 2019 3:50 PM IST
എ​റി​ഞ്ഞ ക​ല്ലും അ​യ​ച്ച മെ​സേ​ജും തി​രി​ച്ചെ​ടു​ക്കാ​ൻ പ​റ്റാ​ത്ത​ത്ത​ത് ആ​ണെ​ന്നാ​ണ് പ​റ​യാ​റ്. എ​ന്നാ​ൽ, ഇ​ൻ​സ്റ്റ​ന്‍റ് മെ​സേ​ജിം​ഗ് ആ​പ്പാ​യ വാ​ട്സ്ആ​പ്പി​ൽ മെ​സേ​ജ് തി​രി​ച്ചെ​ടു​ക്കാ​ൻ സം​വി​ധാ​നം ഉ​ണ്ടെ​ങ്കി​ലും പു​തി​യൊ​രു സം​വി​ധാ​നം​കൂ​ടി വാ​ട്സ്ആ​പ്പ് അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ്. ചി​ത്ര​ങ്ങ​ൾ അ​യ​യ്ക്കു​ന്പോ​ൾ സ്വീ​ക​ർ​ത്താ​വി​ന്‍റെ പേ​ര് ഒ​രി​ക്ക​ൽ​ക്കൂ​ടി കാ​ണി​ച്ചു​ത​രു​ന്ന സം​വി​ധാ​ന​മാ​ണ് വാ​ട്സ്ആ​പ് ഇ​നി അ​വ​ത​രി​പ്പി​ക്കു​ക. അ​ബ​ദ്ധ​ത്തി​ൽ മെ​സേ​ജ് മാ​റി അ​യ​യ്ക്ക​പ്പെ​ടാ​തി​രി​ക്കാ​നാ​ണ് ഈ ​ഫീ​ച്ച​ർ.

ബീ​റ്റ വേ​ർ​ഷ​നി​ൽ പു​തി​യ ഫീ​ച്ച​ർ വാ​ട്സ്ആ​പ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. വൈ​കാ​തെ​ത​ന്നെ ലോ​ക​വ്യാ​പ​ക​മാ​യി പു​തി​യ ഫീ​ച്ച​ർ അ​വ​ത​രി​പ്പി​ക്കും. ഇ​പ്പോ​ൾ ഒ​രു വ്യ​ക്തി ചി​ത്ര​മോ വീ​ഡി​യോ​യോ മ​റ്റൊ​രാ​ൾ​ക്ക് അ​യ​യ്ക്കു​ന്പോ​ൾ മു​ക​ളി​ൽ ഇ​ട​തു​വ​ശ​ത്ത് സ്വീ​ക​ർ​ത്താ​വി​ന്‍റെ ഡി​സ്പ്ലേ പി​ക്ച​ർ മാ​ത്ര​മേ കാ​ണാ​ൻ ക​ഴി​യൂ. ഇ​ത് പ​ല​പ്പോ​ഴും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​നും അ​ബ​ദ്ധ​ം പി​ണ​യാ​നും ഇ​ട​യാ​ക്കു​ന്നു​ണ്ട്. പു​തി​യ ഫീ​ച്ച​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​തോ​ടെ ചി​ത്ര​ത്തി​ന്‍റെ ക്യാ​പ്ഷ​ൻ ഭാ​ഗ​ത്ത് സ്വീ​ക​ർ​ത്താ​വി​ന്‍റെ പേ​രും സൂ​ചി​പ്പി​ക്കും. തെ​റ്റാ​യ ആ​ൾ​ക്ക് സ​ന്ദേ​ശം അ​യ​യ്ക്കു​ന്ന​ത് ഇ​തോ​ടെ ത​ട​യാ​നാ​കു​മെ​ന്നാ​ണ് വാ​ട്സ്ആ​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഗ്രൂ​പ്പ് ചാ​റ്റി​ലും ഈ ​സം​വി​ധാ​നം ഉ​പ​കാ​ര​പ്പെ​ടും.


ആ​ൻ​ഡ്രോ​യ്ഡ് വേ​ർ​ഷ​നി​ൽ മാ​ത്രം അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട പു​തി​യ സം​വി​ധാ​നം ഐ​ഒ​എ​സി​ൽ അ​വ​ത​രി​പ്പി​ക്കു​മോ എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല.