നൂറു സ്റ്റോറുകൾ ലക്ഷ്യമിട്ട് മൈജി
Monday, September 2, 2019 5:04 PM IST
മൊബൈൽ റീട്ടെയിലിംഗ് ശൃംഖലയായ മൈജി 2020 ആകുന്പോഴേക്കും 100 സ്റ്റോറുകളും 1000 കോടി രൂപയുടെ വിറ്റുവരവും ലക്ഷ്യംവെയ്ക്കുന്നതായി മൈജി യുടെ ചെയർമാൻ എ.കെ ഷാജി അറിയിച്ചു.അതിന്റെ ഭാഗമായി 75 ാമത്തെ ഷോറൂം കോഴിക്കോട് പൊറ്റമ്മലിൽ മൈജിയെുട ബ്രാൻഡ് അംബാസിഡർകൂടിയായ മോഹൻലാൽ ഉദ്ഘാടനം ചെയ്യും.നാല് നിലകളിലായി 12000 ചതുരശ്രയടി വിസ്തീർണത്തിലാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഷോറൂമായ ഇത് ഒരുങ്ങുന്നത്. മൊബൈൽ ഫോണുകൾക്കു പുറമേ അക്സസറീസുകൾ,ലാപ്ടോപ്പുകൾ, എയർ കണ്ടീഷണറുകൾ തുടങ്ങി ഇലക്ട്രോണിക് ഉപകരണങ്ങളും ഇവിടെ ലഭ്യമാകുമെന്നും ഷാജി അറിയിച്ചു.
കേരളത്തിനു പുറത്തേക്കും ഷേറൂം ശൃംഖല വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കന്പനി. തമിഴ്നാട്, കർണ്ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലേക്കും ദുബായ്,ഷാർജ,അബുദാബി എന്നിങ്ങനെ ജിസിസി രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ തന്നെ പ്രമുഖ് ബ്രാൻഡാവുക എന്ന ലക്ഷ്യം കൂടിയുണ്ട് മൈജിക്ക്. അതോടൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഉദ്ദേശിക്കുന്നുണ്ട്. അതിന്റെ ഭാഗമായി മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥാപിക്കാനുള്ള തയ്യാറെടുപ്പുകളും കന്പനി നടത്തുന്നുണ്ടെന്ന് കെ.എ ഷാജി അറിയിച്ചു.