റിലയൻസ് ജിയോയിൽ വീണ്ടും വിദേശ നിക്ഷേപം
മും​ബൈ: റി​ല​യ​ൻ​സ് ജി​യോ പ്ലാ​റ്റ്ഫോം​സി​ൽ വീ​ണ്ടും വ​ലി​യ വി​ദേ​ശ​ നി​ക്ഷേ​പം. അ​മേ​രി​ക്ക​ൻ പ്രൈ​വ​റ്റ് ഇ​ക്വി​റ്റി (പി​ഇ) സ്ഥാ​പ​ന​മാ​യ വി​സ്റ്റ ഇ​ക്വി​റ്റി 11,637 കോ​ടി രൂ​പ റി​ല​യ​ൻ​സ് ജി​യോ പ്ലാ​റ്റ്ഫോം​സി​ൽ നി​ക്ഷേ​പി​ച്ചു.

മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ റി​ല​യ​ൻ​സി​ന്‍റെ ഉ​പ​ക​ന്പ​നി​ക്കു ല​ഭി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ വി​ദേ​ശ​ നി​ക്ഷേ​പ​മാ​ണി​ത്. ഫേ​സ്ബു​ക്ക് 9.9 ശ​ത​മാ​നം ഒാ​ഹ​രി 43,534 കോ​ടി രൂ​പ​യ്ക്കു വാ​ങ്ങി. പി​ന്നീ​ട് സി​ൽ​വ​ർ ലേ​ക്ക് എ​ന്ന പി​ഇ 5655 കോ​ടി രൂ​പ​യ്ക്ക് 1.5 ശ​ത​മാ​നം ഓ​ഹ​രി വാ​ങ്ങ​ി. പു​തി​യ ഇ​ട​പാ​ടോ​ടെ മൊ​ത്തം 60596 കോ​ടി രൂ​പ ആ​യി വി​ദേ​ശ ​നി​ക്ഷേ​പം.


അ​ടു​ത്ത മാ​ർ​ച്ചോ​ടെ റി​ല​യ​ൻ​സ് ഇ​ൻ​സ്ട്രീ​സി​നെ ക​ട​മി​ല്ലാ​ത്ത ക​ന്പ​നി​യാ​ക്കാ​നു​ള്ള മു​കേ​ഷ് അം​ബാ​നി​യു​ടെ ആ​ഗ്ര​ഹം നി​റ​വേ​റ്റാ​ൻ ഈ ​നി​ക്ഷേ​പ​ങ്ങ​ൾ സ​ഹാ​യി​ക്കും.

റോ​ബ​ർ​ട്ട് സ്മി​ത്ത് എ​ന്ന​യാ​ൾ സ്ഥാ​പി​ച്ച വി​സ്റ്റ ഇ​ക്വി​റ്റി 4.3 ല​ക്ഷം കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന പ്രൈ​വ​റ്റ് ഇ​ക്വി​റ്റി​യാ​ണ്.