പുതിയ നയം പിൻവലിക്കണം: വാട്സ്ആപ്പിനോട് കേന്ദ്രസർക്കാർ
പുതിയ നയം പിൻവലിക്കണം: വാട്സ്ആപ്പിനോട് കേന്ദ്രസർക്കാർ
മും​​​ബൈ: ഇ​​​ൻ​​​സ്റ്റ​​​ന്‍റ് മെ​​​സേ​​​ജിം​​​ഗ് ആ​​​പ്പാ​​​യ വാ​​​ട്സ്ആ​​​പ്പി​​​ന്‍റെ വി​​​വാ​​​ദ​​​മാ​​​യ പു​​​തി​​​യ സ്വ​​​കാ​​​ര്യതാ ന​​​യം പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​ന്നു കേ​​​ന്ദ്ര ഐ​​ടി മ​​​ന്ത്രാ​​​ല​​​യം.

പു​​​തി​​​യ​​​ ന​​​യം ഇ​​​ന്ത്യ​​​ൻ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളെ​​​യും താ​​​ത്പ​​​ര്യ​​​ങ്ങ​​​ളെ​​​യും ഹ​​​നി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും കേ​​​ന്ദ്ര ഐ​​​ടി മ​​​ന്ത്രാ​​​ല​​​യം വാ​​​ട്സ്ആ​​​പ്പി​​​ന് അ​​​യ​​​ച്ച ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. ഏ​​​ഴു ദി​​​വ​​​സ​​​ത്തി​​​ന​​​കം പ്ര​​​തി​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു ക​​​ത്തി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ക​​​ന്പ​​​നി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. മ​​​റു​​​പ​​​ടി തൃ​​​പ്തി​​​ക​​​ര​​​മ​​​ല്ലെ​​​ങ്കി​​​ൽ നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, പു​​​തി​​​യ ന​​​യം ഉ​​​പ​​​യോ​​​ക്ത​​​ക്ക​​​ളു​​​ടെ സ​​​ന്ദേ​​​ശ​​​ങ്ങ​​​ളു​​​ടെ സ്വ​​​കാ​​​ര്യ​​​ത​​​യെ ഹ​​​നി​​​ക്കു​​​ന്ന​​​ത​​​ല്ലെ​​​ന്നാ​​​ണ് വാ​​​ട്സ്ആ​​​പ്പി​​​ന്‍റെ നി​​​ല​​​പാ​​​ട്. ഗൂ​​​ഗി​​​ൾ, മൈ​​​ക്രോ​​​സോ​​​ഫ്റ്റ്, സൊ​​​മാ​​​റ്റോ, ട്രൂകോ​​​ള​​​ർ, ബി​​​ഗ് ബാ​​​സ്ക​​​റ്റ്, ആ​​​രോ​​​ഗ്യ സേ​​​തു, ഇ​​​ന്ത്യ​​​ൻ റെ​​യി​​​ൽ​​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടൂ​​​റി​​​സം കോ​​​ർ​​​പറേ​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കും ത​​​ങ്ങ​​​ളു​​​ടേ​​​തി​​​നു സ​​​മാ​​​ന​​​മാ​​​യ സ്വ​​​കാ​​​ര്യ​​​താ​​​ന​​​യ​​​മാ​​​ണു​​​ള്ള​​​തെ​​​ന്നു ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ വാ​​​ട്സ്ആ​​​പ്പ് അ​​​റി​​​യി​​​ച്ചു. നേ​ര​ത്തെ പു​തി​യ ന​യം അം​ഗീ​ക​രി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി​യാ​യ മേ​യ് 15നു​ശേ​ഷ​വും ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സാ​വ​കാ​ശം ന​ൽ​കു​മെ​ന്ന് വാ​ട്സ്ആ​പ്പ് അ​റി​യി​ച്ചി​രു​ന്നു.


“മേ​​യ് 15നു ​​ശേ​​ഷ​​വും ഉ​​പ​​യോ​​ക്ത​​ാക്ക​​ൾ​​ക്ക് ഇ​ട​യ്ക്കി​ടെ ന​​യം അം​​ഗീ​​ക​​രി​​ക്ക​​ണ​​മെ​​ന്നു​ള്ള അ​​റി​​യി​​പ്പ് ല​​ഭി​​ക്കും. ഏ​​താ​​നും ആ​​ഴ്ച​​ക​​ൾ കൂ​​ടി ഇ​​തു തു​​ട​​രും. അ​​തി​​നു​​ശേ​​ഷം അ​​റി​​യി​​പ്പ് സ്ഥി​​ര​​മാ​​യി ല​​ഭി​​ച്ചു​​തു​​ട​​ങ്ങും. എ​​ന്നി​​ട്ടും പു​​തി​​യ ന​​യം അം​​ഗീ​​ക​​രി​​ച്ചി​​ല്ലെ​​ങ്കി​​ൽ ഉ​​പ​​യോ​​ക്താ​ക്ക​​ൾ​​ക്ക് ത​​ങ്ങ​​ളു​​ടെ ചാ​​റ്റ് ലി​​സ്റ്റ് ല​​ഭ്യ​​മ​​ല്ലാ​​താ​​വും.

എ​​ന്നാ​​ൽ, വീ​​ഡി​​യോ​​കോ​​ളും വോ​​യി​​സ്കോ​​ളും സ്വീ​​ക​​രി​​ക്കാ​​ൻ ത​​ട​​സ​​മു​​ണ്ടാ​​കി​​ല്ല. വ​​രു​​ന്ന മേ​​സേ​​ജു​​ക​​ൾ​​ക്ക് മ​റു​പ​ടി ന​ൽ​കാ​നും മി​​സ്ഡ് കോ​​ളു​​ക​​ളി​​ലേ​​ക്ക് തി​​രി​​കെ വി​​ളി​​ക്കാ​​നും ക​​ഴി​​യും. തു​​ട​​ർ​​ന്നും പു​​തി​​യ ന​​യം അം​​ഗീ​​ക​​രി​​ച്ചി​​ല്ലെ​​ങ്കി​​ൽ ഈ ​സൗ​ക​ര്യ​ങ്ങ​ളും അ​​വ​​സാ​​നി​​പ്പി​​ച്ച​​ശേ​​ഷം നാ​മ​മാ​ത്ര അ​​ക്കൗ​​ണ്ടാ​യി നി​​ല​​നി​​ർ​​ത്തും.

എ​​ന്നാ​​ൽ ഇ​​ത്ത​​രം നി​​ർ​​ജീ​​വ അ​​ക്കൗ​​ണ്ടു​​ക​​ൾ 120 ദി​​വ​​സ​​ത്തി​​നു​​ശേ​​ഷം ഡി​​ലീ​​റ്റ് ചെ​​യ്യു​​ന്ന​​തി​​ന് ക​​ന്പ​​നി​​ക്ക് അ​​ധി​​കാ​​ര​​മു​​ണ്ട്.’’ വാ​​ട്സ്ആ​​പ്പ് അ​​റി​​യി​​ച്ചു.